Friday, November 30, 2012
നട്ടെല്ലുള്ള നിലപാടിന് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണം
നട്ടെല്ലുള്ള നിലപാടിന് കേന്ദ്രസര്‍ക്കാറില്‍
സമ്മര്‍ദം ചെലുത്തണം -പി. മുജീബുറഹ്മാന്‍
സമ്മര്‍ദം ചെലുത്തണം -പി. മുജീബുറഹ്മാന്‍
കണ്ണൂര്‍: ഫലസ്തീന്‍ പ്രശ്നത്തില്‍ ഇസ്രായേലിനെതിരെ നട്ടെല്ലുള്ള നിലപാടു സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിനുമേല്‍ ജനാധിപത്യ ശക്തികള്‍ സമ്മര്‍ദം ചെലുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി പി. മുജീബു റഹ്മാന്‍. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ഗസ്സ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഫലസ്തീന്‍ വിഷയത്തില്‍ പ്രകടിപ്പിച്ച നിലപാട് ആഹ്ളാദകരമാണ്. കേരളത്തില്‍ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഗസ്സക്കുവേണ്ടി തെരുവിലിറങ്ങി. നിലപാടുകളിലെ ആത്മാര്‍ഥത ഇനി തെളിയിക്കേണ്ടത് സര്‍ക്കാറിന്‍െറ നിലപാടു തിരുത്തുന്നിടത്താണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഫാറൂഖ് ഉസ്മാന്‍, യൂനുസ് പെരുമ്പടവ്, എ.ടി. സമീറ എന്നിവര്‍ സംസാരിച്ചു. കളത്തില്‍ ബഷീര്‍ സ്വാഗതവും ജമാല്‍ കടന്നപ്പള്ളി നന്ദിയും പറഞ്ഞു.

യൂനിറ്റ് രൂപവത്കരിച്ചു
യൂനിറ്റ് രൂപവത്കരിച്ചു
പെരിങ്ങത്തൂര്‍: പെരിങ്ങത്തൂര്‍ മൗണ്ട് ഗൈഡ് സ്കൂളില്‍ മലര്‍വാടി ബാലസംഘം യൂനിറ്റ് പ്രിന്‍സിപ്പല്‍ സതീചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നിസാമുദ്ദീന്‍ അല്‍ ഖാസിമി, അബ്ദുല്ല നിസാമി, ജവാദ് ബിന്‍ ജമാല്‍, ഫഹദ്, ഫൈസല്‍, ഫസ്ല ജലീല്‍ എന്നിവര്‍ സംസാരിച്ചു. ഖുര്‍ ആന്‍ പാരായണവും ക്വിസ് മത്സരവും നടന്നു.
മുജീബ് റഹ്മാന്‍ സന്ദര്‍ശിച്ചു
മുജീബ് റഹ്മാന്‍ സന്ദര്‍ശിച്ചു
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനു സമീപം തീപിടിത്തത്തില്‍ കത്തിനശിച്ച വ്യാപാര സ്ഥാപനങ്ങള്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍ സന്ദര്‍ശിച്ചു.
ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, ജില്ലാ സെക്രട്ടേറിയറ്റംഗം എം.കെ. അബൂബക്കര്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സമരക്കാരെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നവര്‍ കമീഷന്‍ ഏജന്‍റുമാര്‍
സമരക്കാരെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നവര്‍
കമീഷന്‍ ഏജന്‍റുമാര്‍ -ഉദയകുമാര്‍
കമീഷന്‍ ഏജന്‍റുമാര്‍ -ഉദയകുമാര്‍
കോഴിക്കോട്: കൂടങ്കുളം സമരത്തെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്നവര്‍ കോര്‍പറേറ്റ് കമ്പനികളുടെ കമീഷന്‍ ഏജന്‍റുമാരും ബ്രോക്കര്‍മാരായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കളും ഭരണകൂടങ്ങളുമാണെന്ന് സമര സമിതി നേതാവ് എസ്.പി. ഉദയകുമാര്‍. കോഴിക്കോട്ട് നടന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടങ്കുളത്ത് മാത്രമല്ല രാജ്യത്ത് എവിടെയും ആണവ പദ്ധതി വേണ്ടെന്നാണ് തങ്ങള്‍ക്ക് പറയാനുള്ളത്. ഭാവി തലമുറക്ക് വേണ്ടിയാണിത് പറയുന്നത്.

കൂടങ്കുളത്തേക്ക് ഭക്ഷണമത്തെിച്ചത് പ്രതീകാത്മക സമരം -ആരിഫലി
കൂടങ്കുളത്തേക്ക് ഭക്ഷണമത്തെിച്ചത്
പ്രതീകാത്മക സമരം -ആരിഫലി
പ്രതീകാത്മക സമരം -ആരിഫലി
കോഴിക്കോട്: കൂടങ്കുളത്തെ ആണവ വിരുദ്ധ സമര ഭൂമിയില്‍ ഭക്ഷണമത്തെിച്ചത് പ്രതീകാത്മക സമരം തന്നെയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പറഞ്ഞു. സോളിഡാരിറ്റി മുതലക്കുളത്ത് സംഘടിപ്പിച്ച കൂടങ്കുളം ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരം ചെയ്യുന്നവരെ പട്ടിണിക്കിടാന്‍ പാടില്ല എന്ന സന്ദേശമാണ് തങ്ങള്‍ മുന്നോട്ടുവെച്ചത്. ഭക്ഷ്യവിഭവങ്ങളുമായി കൂടങ്കുളത്ത് പോയി തിരിച്ചുവരുമ്പോള്‍ തങ്ങളെ കസ്റ്റഡിയിലെടുത്ത് ഭീകരവാദികളോടും തീവ്രവാദികളോടുമെന്നപോലെയാണ് തമിഴ്നാട് പൊലീസ് പെരുമാറിയത്. തമിഴ്നാട്ടില്‍നിന്നും കേരളത്തില്‍ നിന്നുമുള്ള ജനകീയ സമ്മര്‍ദങ്ങളത്തെുടര്‍ന്ന് പിന്നീട് പൊലീസ് മാന്യമായി പെരുമാറി. കൂടങ്കുളം സമരത്തെ പിന്തുണക്കുന്നതും പോരാളികള്‍ക്ക് ഭക്ഷണമത്തെിക്കുന്നതും വലിയ രാജ്യദ്രോഹമാണെന്നായിരുന്നു പൊലീസ് ഭാഷ്യം. രാജ്യമെന്ന് പറയുന്നത് ആരെ കുറിച്ചാണെന്ന് ആരിഫലി ചോദിച്ചു. മണ്ണും വായുവും വെള്ളവും കടലും കരയും ഇവിടുത്തെ ജനങ്ങളും ഉള്‍പ്പെടുന്നതാണ് രാജ്യം. ഇതിനെല്ലാം ഭീഷണിയുണ്ടാവുമ്പോള്‍ സമരം ചെയ്യുന്നത് രാജ്യദ്രോഹമാകുന്നതെങ്ങനെ. കൂടങ്കുളം ആണവ പദ്ധതി ഭീഷണി സൃഷ്ടിക്കുന്നത് തൊട്ടടുത്ത കേരളത്തിന് കൂടിയാണ്.
സമരത്തെ പിന്തുണക്കുന്നത് പൊതുവായ നീതിയും സത്യസന്ധതയും ന്യായവും നോക്കിയാണ്. ഇത്തരം സമരത്തെ സഹായിക്കുന്നത് രാജ്യദ്രോഹമായി ചിത്രീകരിക്കുന്നവര്‍ക്ക് രാജ്യമെന്നത് ബഹുരാഷ്ട്ര കുത്തകകളും ഭൂമാഫിയകളും ഭരണകൂടവുമാണ്, രാജ്യത്തെ ജനങ്ങളല്ളെന്നും ആരിഫലി കുറ്റപ്പെടുത്തി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, തീരദേശ വനിതാ വേദി പ്രസിഡന്‍റ് മാഗ്ളിന്‍ പീറ്റര്‍, ഡോക്യുമെന്‍ററി സംവിധായകന്‍ കെ.പി. ശശി, കൂടങ്കുളം ഐക്യദാര്‍ഢ്യ സമിതി ജന. കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍, ഇ.കെ. ശ്രീനിവാസന്‍, പ്രദീപ് വടകര എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം സ്വാഗതവും റസാഖ് പാലേരി നന്ദിയും പറഞ്ഞു.

ഹൃദയകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കരുത് -SIO
ഹൃദയകുമാരി കമ്മിറ്റി റിപ്പോര്‍ട്ട്
നടപ്പാക്കരുത് -എസ്.ഐ.ഒ
നടപ്പാക്കരുത് -എസ്.ഐ.ഒ
കോഴിക്കോട്: ബിരുദ തലത്തിലെ ചോയ്സ് ബേയ്സ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കിയതിലെ അപാകതകളെക്കുറിച്ച് പ്രഫ. ഹൃദയകുമാരി കമ്മിറ്റി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഹൃദയകുമാരി കമ്മിറ്റി സമര്‍പ്പിച്ച പല നിര്‍ദേശങ്ങളും ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തെ അട്ടിമറിക്കുന്നതാണ്.
വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയാണ് ഈ സമ്പ്രദായം നടപ്പാക്കിയത്. അധ്യാപക-വിദ്യാര്‍ഥി അനുപാതത്തിലെ അന്തരം കുറക്കാനുള്ള നടപടി കൈക്കൊള്ളുക, വിദ്യാര്‍ഥികളുടെ ആധിക്യം കുറക്കുന്നതിന് പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്കായി നിര്‍ദിഷ്ട ഓപണ്‍ സര്‍വകലാശാല സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു.

പ്രോഗ്രസിവ് ഇംഗ്ളീഷ് സ്കൂള്‍ വാദിഹുദ ചാമ്പ്യന്മാര്‍

കൊടിയത്തൂര്‍: വിദ്യാ കൗണ്‍സില്‍ ഫോര്‍ എജുക്കേഷന്‍ ഉത്തരമേഖലാ ഇന്‍റര്‍ സ്കൂള്‍ വോളിബാള്‍ ടൂര്‍ണമെന്‍റ്-12 കൊടിയത്തൂര്‍ വാദിറഹ്മ ഇംഗ്ളീഷ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ. സുനില്‍കുമാര്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു. വിദ്യാ കൗണ്‍സില്‍ സെക്രട്ടറി എസ്. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അമല്‍ ഇംഗ്ളീഷ് സ്കൂള്‍ ചമ്മണ്ണൂര്‍ തൃശൂരിനെ പരാജയപ്പെടുത്തി പ്രോഗ്രസിവ് ഇംഗ്ളീഷ് സ്കൂള്‍ വാദിഹുദ കണ്ണൂര്‍ ചാമ്പ്യന്മാരായി.മുക്കം എ.ഇ.ഒ കെ.ടി. അബ്ദുസ്സലാം വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. വിദ്യാ കൗണ്‍സില്‍ ജോ. സെക്രട്ടറി മഞ്ചറ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ കെ.എച്ച്. ഹാഫിഷ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ടി. ബാബുരാജന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)