ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, December 28, 2011

വിടപറഞ്ഞത് പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന്റെ ആദ്യകാല പോരാളി

 വിടപറഞ്ഞത് പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന്റെ ആദ്യകാല പോരാളി
തലശേãരി: പുന്നോല്‍ ഫക്രൂദീന്‍ മന്‍സിലില്‍ തങ്ങളകത്ത് ടി.കെ. മമ്മൂട്ടി (83)യുടെ നിര്യാണത്തോടെ നഷ്ടമായത് പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന്റെ ആദ്യകാല പോരാളിയെ.
തലശേãരി നഗരസഭയുടെ പെട്ടിപ്പാലത്തെ മാലിന്യനിക്ഷേപം രോഗിയാക്കിയ മമ്മൂട്ടിക്ക എന്ന് വിളിക്കുന്ന മമ്മൂട്ടി 17 വര്‍ഷമായി കടുത്ത ആസ്ത്മയുടെയും ശ്വാസംമുട്ടലിന്റെയും പിടിയിലായിരുന്നു. മാലിന്യനിക്ഷേപമാണ് തന്നെ രോഗിയാക്കിയതെന്ന് അദ്ദേഹം  പറഞ്ഞിരുന്നു.
 ആദ്യകാലത്ത് മാലിന്യവിരുദ്ധ പോരാട്ടത്തിന് നിയമവഴി തേടിയതില്‍പെട്ടയാളാണ് മമ്മൂട്ടിക്ക. 1996 മുതല്‍ പത്ത് വര്‍ഷം അദ്ദേഹം ശുദ്ധ വായുവും വെള്ളവുമുള്ള പുന്നോലിനായി കോടതി വരാന്തകള്‍ കയറിയിറങ്ങി.
പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൌണ്ടില്‍  മാലിന്യ നിക്ഷേപത്തിന് സ്ഥലമില്ലെന്ന് വരുമ്പോള്‍ മാലിന്യമല കത്തിച്ച് സ്ഥലം കണ്ടെത്തുന്ന രീതി നഗരസഭ സ്വീകരിച്ചിരുന്നു. ഉച്ചക്കുശേഷമായിരുന്നു ഒരു മുന്‍കരുതലുമില്ലാതെ മാലിന്യമലക്ക് അനധികൃതമായി തീയിട്ടിരുന്നത്. പുന്നോലില്‍ വിഷപുക വ്യാപിക്കുമ്പോള്‍ നഗരസഭാ ധികാരികളെയും ഫയര്‍ഫോഴ്സിനെയും ആദ്യം വിളിച്ച് പരാതിപ്പെടുന്ന ആള്‍ മമ്മൂട്ടിക്കയായിരുന്നു. 
നിരന്തര ഇടപെടലിന്റെയും കോടതി ഉത്തരവിന്റെയും ഫലമായിരുന്നു ട്രഞ്ചിങ് ഗ്രൌണ്ടില്‍ മാലിന്യം കത്തിക്കുന്നത് നിരോധിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ നഫീസയും അലര്‍ജി മൂലം കഷ്ടപ്പെടുകയാണ്. 16,500 രൂപ വിലയുള്ള വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിച്ച് കിണര്‍ വെള്ളം ശുദ്ധീകരിച്ചാണ് ഈ വീട്ടുകാര്‍ കഴിയുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് പെട്ടിപ്പാലത്ത് സമരമുഖം തുറന്നപ്പോള്‍ തന്റെ അസുഖം അവഗണിച്ചും സമരപന്തലില്‍ മമ്മൂട്ടിക്ക എത്തി. മക്കളായ പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ് നേതാവ് ജബീന ഇര്‍ഷാദ്, മാലിന്യനിക്ഷേപത്തിനെതിരെ ദേശീയ മനുഷ്യാവകാശ ക്മമീഷനെ സമീപിച്ച മുഹമ്മദ് ഫാറൂഖ് എന്നിവര്‍ പോരാട്ട വഴിയില്‍ മമ്മൂട്ടിക്കയുടെ മാതൃക പിന്‍പറ്റുന്നു. ടി.കെ. മമ്മൂട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ച ഒരു മണിയോടെ പുന്നോല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ചേലോറയില്‍ മാലിന്യവണ്ടി വീണ്ടും തടഞ്ഞു

ചേലോറയില്‍ മാലിന്യവണ്ടി 
വീണ്ടും തടഞ്ഞു
ചേലോറ ട്രഞ്ചിങ് ഗ്രൌണ്ടില്‍ മാലിന്യമിറക്കാന്‍ പൊലീസ് സന്നാഹത്തോടെ വന്ന കണ്ണൂര്‍ നഗരസഭയുടെ വണ്ടികള്‍ നാട്ടുകാര്‍ വീണ്ടും തടഞ്ഞു. തിങ്കളാഴ്ച മാലിന്യമിറക്കാന്‍ വന്ന ഒരു വണ്ടി നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ മൂന്ന് വണ്ടികള്‍ സിറ്റി സി.ഐ സുകുമാരന്റെ നേതൃത്വത്തില്‍  എത്തിയത്. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സോമചന്ദ്രന്‍,ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍മാന്‍ അഡ്വ. മീറ വത്സന്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.   സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാര്‍ വണ്ടി തടഞ്ഞു. പരിസരവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉച്ചയോടെ മാലിന്യമിറക്കാന്‍ കഴിയാതെ തിരിച്ചുപോയി. നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അല്‍പനേരത്തെ വാക്കേറ്റമുണ്ടായെങ്കിലും വണ്ടികള്‍ തടഞ്ഞ സ്ത്രീകള്‍ ഒഴിഞ്ഞുപോവാത്തതിനെ തുടര്‍ന്ന് മാലിന്യമിറക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. അര നുറ്റാണ്ടുകാലത്തെ പഴക്കമുള്ളതും പരിഹാരം കാണാത്തതുമായ നിരവധി പ്രശ്നങ്ങളാണ് ചേലോറയിലെ ജനങ്ങളെ സമരത്തിലേക്ക് നയിച്ചത്. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പ് പ്രാവര്‍ത്തികമാക്കാത്തതാണ് ഇപ്പോഴത്തെപ്രശ്നത്തിന് കാരണമെന്നറിയുന്നു. നഗരസഭ നാട്ടുകാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു.  ട്രഞ്ചിങ് ഗ്രൌണ്ട് പരിസരത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ള വിതരണത്തിന് നഗരസഭ നടപ്പാക്കിയ പദ്ധതി  കാര്യക്ഷമമല്ലാത്തതിനാല്‍ ഇരുനൂറ്റമ്പതോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. ഏച്ചൂര്‍ ബസാറില്‍ നിര്‍മിച്ച കിണറില്‍ വെള്ളംകുറവായതുകാരണം ആവശ്യത്തിന് ജലം പമ്പുചെയ്യാന്‍ പറ്റാത്തതും പ്രശ്നംരൂക്ഷമാക്കിയിരിക്കുകയാണ്. ചേലോറയിലെ കുടുംബങ്ങളുടെകുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ മാലിന്യമിറക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ചേലോറയിലെ പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കാണാതെ ഓരോ തവണയും ലംഘിക്കപ്പെടുന്ന  വാഗ്ദാനങ്ങള്‍ നല്‍കി നാട്ടുകാരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്ന് സമരസമിതി അറിയിച്ചു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. മധു ചേലോറ, രാജീവന്‍ ചാലോടന്‍, പിഷാരടി ഏച്ചുര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിസരപ്രദേശത്തുള്ള വീട്ടുകാരും നാട്ടുകാരുമാണ് ഇന്നലെ മാലിന്യവണ്ടി തടഞ്ഞത്.

കുറ്റക്കാരെ തുറങ്കിലടക്കണം ^ജി.ഐ.ഒ

 കുറ്റക്കാരെ തുറങ്കിലടക്കണം -ജി.ഐ.ഒ
കണ്ണൂര്‍: ബംഗാളി യുവതിയെ പീഡിപ്പിച്ച് വഴിയില്‍ തള്ളിയവരെ കല്‍തുറങ്കിലടക്കണമെന്ന് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ പ്രസ്താവനയില്‍ പറഞ്ഞു. നിസ്സഹായയായ മറുനാടന്‍ പെണ്‍കുട്ടിയെ കടിച്ചുകീറി വഴിയില്‍ തള്ളിയ നരാധമന്മാരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. സ്വരക്ഷക്ക് സജ്ജരാകാന്‍ സ്ത്രീകള്‍തന്നെ മുന്നോട്ടുവരണം.

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രഖ്യാപന സമ്മേളനം നാളെ

 വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ
പ്രഖ്യാപന സമ്മേളനം നാളെ
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ഡിസംബര്‍ 29 ന് വൈകീട്ട് നാലു മണിക്ക് ചേംബര്‍ ഹാളില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തോടെ നിലവില്‍ വരും. സമ്മേളനത്തില്‍ സംഘടനയുടെ അടുത്ത രണ്ടു വര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിക്കും.  പ്രഖ്യാപന സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഫാ. എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. കൂട്ടില്‍ മുഹമ്മദലി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. അംബുജാക്ഷന്‍, പി.എ. അബ്ദുല്‍ ഹക്കീം, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രേമ പിഷാരടി, സുരേന്ദ്രന്‍ കരിപ്പുഴ, സി. അഹ്മദ്കുഞ്ഞി, സംസ്ഥാന സെക്രട്ടറിമാരായ ഇ.എ. ജോസഫ്, ശ്രീജ നെയ്യാറ്റിന്‍കര എന്നിവര്‍ പങ്കെടുക്കും.