Wednesday, January 2, 2013
ദല്‍ഹി പീഡനം: ജി.ഐ.ഒ പ്രതിരോധ വലയം തീര്‍ത്തു
ദല്‍ഹി പീഡനം: ജി.ഐ.ഒ
പ്രതിരോധ വലയം തീര്‍ത്തു
പ്രതിരോധ വലയം തീര്‍ത്തു
പെരിങ്ങാടി: ദല്‍ഹി മാനഭംഗത്തിന്‍െറയും ക്രൂര കൊലപാതകത്തിന്‍െറയും പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരെ ജി.ഐ.ഒ അല്‍ ഫലാഹ് കാമ്പസ് ഏരിയയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥിനികളുടെ പ്രതിരോധ വലയം തീര്‍ത്തു. ജി.ഐ.ഒ അല്‍ ഫലാഹ് ഏരിയ പ്രസിഡന്‍റ് റോഷിന ചൊക്ളി അധ്യക്ഷത വഹിച്ചു. വി.പി. നിജി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ കെ.കെ. ഹാമിദ ഷെറിന്‍ മുഖ്യപ്രഭാഷണം നടത്തി. സാക്കിയ സ്വാഗതവും അഫീദ അഹമ്മദ് നന്ദിയും പറഞ്ഞു. വഫ അബ്ദു റഊഫ്, ജഹാന, നംഷിദ, സുമയ്യ, നിബ, ഫാത്തിമ അബ്ദുല്‍ ലത്തീഫ്, ഷംസിന, റഫ്നിദ എന്നിവര്‍ നേതൃത്വം നല്‍കി.
സ്ത്രീകള്‍ക്കെതിരായ അതിക്രമം: സ്കൂളുകളില്‍ പ്രതിജ്ഞയെടുത്തു
സ്ത്രീകള്‍ക്കെതിരായ അതിക്രമം:
സ്കൂളുകളില്‍ പ്രതിജ്ഞയെടുത്തു
സ്കൂളുകളില്‍ പ്രതിജ്ഞയെടുത്തു
കണ്ണൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുന്നതിന്‍െറ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളില്‍ പുതുവത്സര ദിനത്തില്‍ പ്രത്യേക അസംബ്ളി സംഘടിപ്പിച്ച് പ്രതിജ്ഞയെടുത്തു. വിദ്യാഭ്യാസ വകുപ്പിന്‍െറ ഉത്തരവ് പ്രകാരമാണ് രാവിലെ 10 മണിക്ക് വിദ്യാര്‍ഥികളും അധ്യാപകരും പ്രതിജ്ഞയെടുത്തത്. പുല്ലൂപ്പിക്കടവ് കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ കമ്യൂണിറ്റി കോളജ് ഡയറക്ടര്‍ സിസ്റ്റര്‍ ട്രീസ പാലക്കല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൂടങ്കുളം ഐക്യദാര്‍ഢ്യ റാലി നടത്തി
കൂടങ്കുളം ഐക്യദാര്‍ഢ്യ റാലി നടത്തി
കണ്ണൂര്‍: കൂടങ്കുളം ആണവ വിരുദ്ധ ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ‘പുതുവര്‍ഷം കൂടങ്കുളത്തോടൊപ്പം’ സമരത്തിന്‍െറ ഭാഗമായി നടന്ന ഐക്യദാര്‍ഢ്യ റാലിയും പൊതുസമ്മേളനവും ഡോ. എം.എ. റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. ആണവ വിവുദ്ധ പ്രവര്‍ത്തകന്‍ കെ. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്, പൗരാവകാശ സംരക്ഷണ സമിതി പ്രതിനിധി കെ. സുനില്‍കുമാര്‍, സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, എസ്.ഡി.പി.ഐ ജില്ല ജനറല്‍ സെക്രട്ടറി സജീര്‍ മട്ടന്നൂര്‍, ലോഹ്യ വിചാരവേദി സംസ്ഥാന വൈ. പ്രസിഡന്‍റ് വി.വി. രാഘവന്‍ മാസ്റ്റര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല വൈ. പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍, അഡ്വ. കസ്തൂരിദേവന്‍, ടി.പി.ആര്‍. നാഥ്, കെ. ചന്ദ്രബാബു, കെ. രമേശന്‍, അഡ്വ. ഇ. സനൂപ് എന്നിവര്‍ സംസാരിച്ചു. പ്രേമന്‍ പാതിരിയാട് സ്വാഗതവും മേരി അബ്രഹാം നന്ദിയും പറഞ്ഞു.
കാരണക്കാരെ ശിക്ഷിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
പുന്നോലില്‍ തീപിടിച്ച സംഭവം; കാരണക്കാരെ
ശിക്ഷിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
ശിക്ഷിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടിലെ തീപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രദേശം പാര്‍ട്ടി ജില്ല നേതാക്കളടക്കമുള്ള ഭാരവാഹികള്‍ സന്ദര്‍ശിച്ചു. മാരകമായ ആശുപത്രി, പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ബോധപൂര്‍വം കത്തിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരണം. മാലിന്യ നിക്ഷേപം മൂലം വര്‍ഷങ്ങളായി ദുരിതം പേറുന്ന ജനതയെ നിത്യരോഗിക്കളാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മനുഷ്യത്വപരമല്ളെന്നും നേതാക്കള്‍ പറഞ്ഞു.
ജില്ല വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശം സന്ദര്‍ശിച്ചത്.
ജില്ല സമിതിയംഗങ്ങളായ ബെന്നി ഫെര്‍ണാണ്ടസ്, ജബീന ഇര്‍ഷാദ്, യു.കെ. സെയ്ത്, തലശ്ശേരി മണ്ഡലം സെക്രട്ടറി സി.പി. അശ്റഫ്, പാര്‍ട്ടി ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. അര്‍ഷാദ്, തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ കമ്മിറ്റി പ്രസിഡന്‍റ് സാജിദ് കോമത്ത്, പുന്നോല്‍ യൂനിറ്റ് സെക്രട്ടറി കെ.പി. സദീര്‍, പ്രസിഡന്‍റ് പ്രേംരാജന്‍, കെ.പി. മഹമൂദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

യു.ജി.സി നെറ്റ്: കോടതി ഉത്തരവ് പാലിക്കണം -എസ്.ഐ.ഒ
യു.ജി.സി നെറ്റ്: കോടതി ഉത്തരവ്
പാലിക്കണം -എസ്.ഐ.ഒ
പാലിക്കണം -എസ്.ഐ.ഒ
കോഴിക്കോട്: 2012 ജൂണില്‍ നടത്തിയ നെറ്റ് പരീക്ഷാഫലം കോടതി ഉത്തരവ് പ്രകാരം പ്രസിദ്ധീകരിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് ആവശ്യപ്പെട്ടു. നെറ്റിന്‍െറ പ്രവേശന മാനദണ്ഡത്തില്‍ ജനറല്‍ വിഭാഗത്തില്‍ 65ഉം ഒ.ബി.സിയില്‍ 60ഉം എസ്.സി-എസ്.ടിയില്‍ 55ഉം ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് യോഗ്യത നല്‍കുമെന്നാണുള്ളത്. ഇത് അട്ടിമറിച്ചാണ് യു.ജി.സി ഫലം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചപ്പോള്‍ പ്രവേശ മാനദണ്ഡമനുസരിച്ച് ഫലം പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചതാണ്. എന്നാല്‍, ഉത്തരവ് അട്ടിമറിച്ച് കേസിന് പോയ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രം യോഗ്യത നല്‍കാനാണ് യു.ജി.സി തീരുമാനിച്ചിട്ടുള്ളത്. ഇത് ഉദ്യോഗാര്‍ഥികളോടുള്ള അവഗണനയാണെന്ന് അദ്ദേഹം പറഞ്ഞു.
ദല്‍ഹി സംഭവത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധ സ്വരങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് കാമ്പസുകളില്‍ ഇന്ന് ഐക്യദാര്‍ഢ്യദിനമായി ആചരിക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
ദല്‍ഹി സംഭവത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധ സ്വരങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് കാമ്പസുകളില്‍ ഇന്ന് ഐക്യദാര്‍ഢ്യദിനമായി ആചരിക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
സാംസ്കാരിക അരക്ഷിതാവസ്ഥ ഇല്ലാതാക്കണം -തനിമ
സാംസ്കാരിക അരക്ഷിതാവസ്ഥ
ഇല്ലാതാക്കണം -തനിമ
ഇല്ലാതാക്കണം -തനിമ
കോഴിക്കോട്: സാംസ്കാരിക മേഖലയിലെ അരക്ഷിതാവസ്ഥ ഇല്ലാതാക്കണമെന്നും അക്കാദമികളുടെ പ്രവര്‍ത്തനം അര്‍ഥപൂര്‍ണവും ക്രിയാത്മകവുമാക്കണമെന്നും തനിമ കലാസാഹിത്യ വേദി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കലയുടെയും സാഹിത്യത്തിന്‍െറയും പേരില്‍ നല്‍കുന്ന അവാര്‍ഡുകള്‍ സുതാര്യമാകണം. അര്‍ഹരായ പ്രതിഭകളെ കഴിവ് മാനദണ്ഡമാക്കി ആദരിക്കണം. ‘തനിമ’ സംഘടിപ്പിച്ച സാംസ്കാരിക സഞ്ചാരത്തില്‍ ഇത്തരം ആളുകളെ കണ്ടത്തൊനായി.
നാടകരംഗത്ത് നാലു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന മാനന്തവാടി ചെറുകര കരുണാകരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അര്‍ഹമായ പരിഗണന മുഖ്യധാര നല്‍കിയിട്ടില്ല. ‘തനിമ’ സാംസ്കാരിക സഞ്ചാരത്തിലൂടെ ഇവരെ വീടുകളില്‍ പോയി ആദരിച്ചു. സാംസ്കാരിക സഞ്ചാരത്തിന്‍െറ രണ്ടാംഘട്ടം മേയ് നാലിന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍നിന്ന് തുടങ്ങും. മേയ് 12ന് പുന്നയൂര്‍ക്കുളം നാലപ്പാട്ട് തറവാട്ടങ്കണത്തില്‍ സമാപിക്കും. ‘തനിമ’ രക്ഷാധികാരി ടി.കെ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കൊച്ചി പരിപാടികള്‍ വിശദീകരിച്ചു.
ജമീല്‍ അഹ്മദ്, റഹ്മാന്‍ മുന്നൂര്, പി.എ.എം. ഹനീഫ്, സലീം കുരിക്കളകത്ത്, സക്കീര്‍ ഹുസൈന്‍ തൃശൂര്‍, അനീസുദ്ദീന്‍ അഹ്മദ്, സലീം പുപ്പലം എന്നിവര്‍ സംസാരിച്ചു.

Subscribe to:
Posts (Atom)