Thursday, November 1, 2012
ബസ്ചാര്‍ജ് വര്‍ധനക്കെതിരെ സമരത്തെരുവ്
ബസ്ചാര്‍ജ് വര്‍ധനക്കെതിരെ സമരത്തെരുവ്
തളിപ്പറമ്പ്: ബസ്ചാര്‍ജ് വര്‍ധനാ നീക്കം ചെറുക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി സമരത്തെരുവ് സംഘടിപ്പിച്ചു. മോഹനന്‍ കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്തു. സി. അഷ്റഫ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇംതിയാസ്, ചന്ദ്രന്‍ മേലൂര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.
പെരുന്നാള്‍ നിലാവ് കലാസന്ധ്യ
പെരുന്നാള്‍ നിലാവ് കലാസന്ധ്യ
ഇരിക്കൂര്‍: എസ്.ഐ.ഒ ഇരിക്കൂര്‍ സംവേദന വേദി സംഘടിപ്പിച്ച പെരുന്നാള്‍ നിലാവ് കലാസന്ധ്യ ജില്ലാ സെക്രട്ടറി ആശിഖ് കാഞ്ഞിരോട് ഉദ്ഘാടനം ചെയ്തു. ഹാസ്യ ഒപ്പന, മാപ്പിളപ്പാട്ട് മേള, ഇസ്ലാമിക ചരിത്ര നാടകം ‘ഗുഹാവാസികള്‍’ എന്നിവ അരങ്ങേറി.
സംവേദന വേദി പ്രസിഡന്‍റ് യൂനുസ് സലിം അധ്യക്ഷത വഹിച്ചു. കെ.എ. സൈനുദ്ദീന്‍, എന്‍.എം. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ആശിഖ് സ്വാഗതവും ഷഹനാസ് നന്ദിയും പറഞ്ഞു.

സമരവാര്‍ഷികാചരണം
സമരവാര്‍ഷികാചരണം
തലശ്ശേരി: പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പെട്ടിപാലം സമരത്തിന്‍െറ ഒന്നാം വാര്‍ഷികാചരണം ആരംഭിച്ചു. വാര്‍ഷികാചരണത്തിന്‍െറ ഭാഗമായി പുന്നോലില്‍ പ്രകടനങ്ങള്‍ നടന്നു. വിവിധ ഭാഗങ്ങളില്‍ നടന്ന പ്രകടനത്തിന് കെ.പി. അബുബക്കര്‍, അഹമദ്ദ് കുന്നോത്ത്, ടി.എം. മമ്മുട്ടി, കെ. രാജന്‍, എം. ഉസ്മാന്‍ കുട്ടി, കെ.പി. സാദിഖ്, സി.ടി.മജീദ്, എം.എം.ഉസ്മാന്‍ കുട്ടി, ഇ.കെ. യൂസഫ്,എം.വി.മുഹമദ്ദ്, മഹറൂഫ് അബ്ദുള്ള, പി.കെ. ലത്തീഫ്, ടി.പി. അലി, കെ.പി. ഷഹീദ്, ഇ.പി. നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്‍റും അംഗങ്ങളും അവിടെ മാലിന്യവിരുദ്ധ സമരത്തില്‍ അണിനിരന്നതുപോലെ ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്‍റും ഭരണ-പ്രതിപക്ഷ അംഗങ്ങളും പെട്ടിപാലത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് പ്രകടനക്കാര്‍ ആവശ്യപെട്ടു. വാര്‍ഷികാചരണത്തിന്‍െറ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് മൂന്നരക്ക് പുന്നോല്‍ കുറിച്ചിയില്‍ വിശദീകരണ പൊതുയോഗം സംഘടിപ്പിക്കുമെന്ന് മാലിന്യ വിരുദ്ധ കര്‍മ്മ സമിതി ഭാരവാഹികള്‍ അറിയിച്ചു.

തീരുമാനമാകാതെ മാലിന്യ പ്രശ്നം
തീരുമാനമാകാതെ മാലിന്യ പ്രശ്നം
തലശ്ശേരി: പെട്ടിപ്പാലം മാലിന്യ പ്രക്ഷോഭത്തിന് തുടക്കമായിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും തീര്‍പ്പു കല്‍പിക്കാനാവാതെ മാലിന്യ പ്രശ്നം വീണ്ടും സജീവമാകുന്നു. 2011 ഒക്ടോബര്‍ 31നാണ് നഗരസഭ മാലിന്യം തള്ളുന്നതിനെതിരെ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പെട്ടിപ്പാലത്ത് ആദ്യ സമരം ആരംഭിക്കുന്നത്. ദശാബ്ദങ്ങളായുള്ള മാലിന്യ നിക്ഷേപം മൂലം പെട്ടിപ്പാലം വാസികള്‍ക്ക് ശുദ്ധ വായുവും ജീവജലവും കിട്ടാക്കനിയായപ്പോഴാണ് വിവിധ സംഘടനകള്‍ സമരവുമായി രംഗത്തത്തെിയത്.
2011 നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ മാലിന്യ വിരുദ്ധ വിശാല സമര മുന്നണിയും സമര രംഗത്ത് സജീവമായി. പൊതുജനാരോഗ്യ സംരക്ഷണ സമിതിക്ക് കീഴിലുള്ള മദേഴ്സ് എഗൈന്‍സ്റ്റ് വേസ്റ്റ് ഡംപിങ് എന്ന സംഘടനയിലൂടെ പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിനാളുകളും തുടര്‍ന്നുള്ള പ്രക്ഷോഭ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ആദ്യ ഘട്ടത്തില്‍ സമരത്തിന് പിന്തുണയുമായത്തെിയ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നീട് കളമൊഴിയുകയായിരുന്നു.
മാലിന്യം തള്ളുന്ന നഗരസഭക്കെതിരെയും ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന ന്യൂ മാഹി പഞ്ചായത്തിനെതിരെയുമുള്ള സമരം പിന്നീട് പ്രദേശത്തെ ജനങ്ങള്‍ ഏറ്റെടുക്കുകയും ജനകീയ സമരമാവുകയുമായിരുന്നു.
മാലിന്യം ഉറവിടത്തില്‍ സംസ്കരിക്കാന്‍ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മാലിന്യ പ്ളാന്‍റുകള്‍ സ്ഥാപിക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം പാഴ്വാക്കായതോടെ പെട്ടിപ്പാലം പ്രശ്നം പരിഹരിക്കുമെന്ന വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമാവുകയുമായിരുന്നു.
സ്ത്രീകളും കുട്ടികളുമടക്കം അണിനിരന്ന സമരം പൊലീസിനെ ഉപയോഗിച്ച് നഗരസഭ അടിച്ചമര്‍ത്താന്‍ ശ്രമം നടത്തി. 2012 മാര്‍ച്ച് 20ന് പുലര്‍ച്ചെ നാല് മണിക്ക് പൊലീസിന്‍െറ നേതൃത്വത്തില്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളി. ഇത് തടഞ്ഞ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറു കണക്കിന് സമരക്കാരെ പൊലീസ് ലാത്തി ഉപയോഗിച്ച് മര്‍ദിക്കുകയും ഇവര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയും ചെയ്തു. തുടര്‍ന്ന് സമരക്കാരുടെ കടുത്ത പ്രക്ഷോഭത്തെതുടര്‍ന്ന് പെട്ടിപ്പാലം സന്ദര്‍ശിച്ച സംസ്ഥാന ശുചിത്വ മിഷന്‍ മാലിന്യം തള്ളുന്ന നഗരസഭയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.
ഒരു ബക്കറ്റ് മാലിന്യം പോലും പെട്ടിപ്പാലത്ത് നിക്ഷേപിക്കരുതെന്നും മാലിന്യ നിക്ഷേപം തുടര്‍ന്നാല്‍ പ്രദേശത്തെ വെള്ളം കുടിക്കാന്‍ പോലും സാധിക്കാതാവുമെന്നും മിഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തീരദേശ പ്രദേശമായ പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്ന നഗരസഭക്കെതിരെ തീരദേശ സംരക്ഷണ അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു. തീരദേശ പ്രദേശമായ പെട്ടിപ്പാലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോ മാലിന്യം നിക്ഷേപിക്കുന്നതോ തീരദേശസംരക്ഷണ നിയമ (സി.ആര്‍.സെഡ് ആക്ട്) പ്രകാരം കുറ്റകരമാണെന്ന് അതോറിറ്റി അയച്ച നോട്ടീസില്‍ സൂചിപ്പിച്ചു.
എന്നാല്‍, പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന കോസ്റ്റല്‍ സോണ്‍ അതോറിറ്റിയുടെ ഉത്തരവിന് ഹൈകോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചെന്ന അവകാശ വാദവുമായി ഇപ്പോള്‍ നഗരസഭ ഇവിടെ വീണ്ടും മാലിന്യ നിക്ഷേപത്തിന് ഒരുങ്ങുകയാണ്. ഇതിന്‍െറ പശ്ചാത്തലത്തില്‍ സമരത്തിന്‍െറ ഒന്നാം വര്‍ഷം ആചരിക്കുന്ന സാഹചര്യത്തിലും മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സമര സമിതി പ്രവര്‍ത്തകര്‍.

Subscribe to:
Posts (Atom)