ഈദ് സംഗമം
കാഞ്ഞിരോട്: മസ്ജിദുല്‍ ഹുദ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരോട് ഹിദായത്ത് നഗര്‍ അല്‍ഹുദ ഇംഗ്ളീഷ് സ്കൂളില്‍ ഈദ് സംഗമം നടത്തി. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ല പ്രസിടന്‍്റ് ടി. കെ. മുഹമ്മദലി ഉല്‍ഘാടനം ചെയ്തു. എസ്. എൈ. ഓ. ജില്ലാ വൈസ് പ്രസിഡന്‍്റ് ഷംസീര്‍ ഇബ്രാഹിം ഈദ് സന്ദേശം നല്‍കി. മസ്ജിദുല്‍ ഹുദ കമ്മിറ്റി പ്രസിഡന്‍്റ് ഡോ. സി. കെ. ഖലീല്‍ അധ്യക്ഷത വഹിച്ചു പി. സി. അജ്മല്‍ ഖിറാഅത്ത് നടത്തി. കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് സെക്രട്ടറി ടി. അഹ്മദ് മാസ്റ്റര്‍ സ്വാഗതവും മസ്ജിദുല്‍ ഹുദ കമ്മിറ്റി സെക്രട്ടറി പി. താജുദ്ദീന്‍ നന്ദിയും പറഞ്ഞു. കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി മഹല്ല് ഭാരവാഹികളായ സി. കെ. മുസ്തഫ ,പി. കെ. മുസ്തഫ, സി. പി. അബ്ദുള്ള കുട്ടി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.