Monday, October 17, 2011
ലബാര്‍ വിവേചനം അവസാനിപ്പിക്കുക:സോളിഡാരിറ്റി
സോളിഡാരിറ്റി പൊതുയോഗം
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് വിഭജിച്ച് ഇരിട്ടി, പയ്യന്നൂര്‍ താലൂക്ക് രൂപവത്കരിക്കണമെന്ന് സോളിഡാരിറ്റി മുന്‍ സംസ്ഥാന സമിതി അംഗം സലീം മമ്പാട് അഭിപ്രായപ്പെട്ടു. മലബാര്‍ വിവേചനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി നടത്തുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, മക്തബ് പത്രാധിപര്‍ കെ. സുനില്‍കുമാര്‍, എന്നിവര്‍ സംസാരിച്ചു. ടി.പി. ഷാജഹാന്‍ സ്വാഗതവും കെ.കെ. ഖാലിദ് നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)