ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label KANNUR NEWS. Show all posts
Showing posts with label KANNUR NEWS. Show all posts

Thursday, December 13, 2012

ബസ്സ് സ്റ്റോപ്പുകള്‍ പുന:സ്ഥാപിക്കുക

 കണ്ണൂരില്‍ റദ്ദാക്കപ്പെട്ട 
ബസ്സ് സ്റ്റോപ്പുകള്‍
പുന:സ്ഥാപിക്കുക
 കണ്ണൂര്‍:കണ്ണൂര്‍ മേലെചൊവ്വ ഭാഗത്തുനിന്നും വരുന്ന ട്രാഫിക്ക് ബ്ളോക്ക് ഒഴിവാക്കി ആസ്പത്രി ബസ്സുകള്‍ക്ക് കാല്‍ടെക്സ് ജംഗ്ഷനിലോ തൊട്ടടുത്ത് സ്ഥലങ്ങളിലോ സ്റ്റോപ്പ് അനുവദിക്കണമെന്ന് ശ്രീചിത്ര ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ട്രാവലേഴ്സ് ആക്ഷന്‍ ഫോറം   േയാഗം ജില്ലാ കലക്ടറോടും ബന്ധപ്പെട്ട ട്രാഫിക് അധികാരികളോടും ആവശ്യപ്പെട്ടു.
 പകല്‍ സമയത്ത് ട്രെയിനിംഗ് സ്കൂള്‍, സയന്‍സ് പാര്‍ക്ക്, ഡി.ഡി. ഓഫീസ്, സബ്ബ് റജിസ്ട്രാഫീസ്, ബിഎസ്എന്‍എല്‍ ഭവന്‍, തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും, ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാള്‍, വിവിധ പത്രമോഫീസുകള്‍, ഹോസ്പിറ്റലുകള്‍, ഷോപ്പിംഗ് കോംപ്ളക്സുകള്‍ എന്നിവിടങ്ങളിലേക്കും എത്തേണ്ടവരും രാത്രികാലങ്ങളില്‍ തായത്തെരു വലിയവളപ്പ് കാവ്, ട്രെയിനിംഗ് സ്കൂള്‍ പരിസരം എന്നിവിടങ്ങളിലേക്ക് പോകേണ്ടവരും താലൂക്ക് ഓഫീസ് പരിസരത്ത് ബസ്സിറങ്ങി നടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മുന്‍കാലങ്ങളില്‍ ട്രെയിനിംഗ് സ്കൂളിനടുത്തും കാല്‍ടെക്സ് ജംഗ്ഷനിലും സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നു. ആയത് ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുകയാണ്. ആയതിനാല്‍ മേല്‍ ആവശ്യം എത്രയും വേഗത്തില്‍ നടപ്പാല്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
 ട്രാവലേഴ്സ് ആക്ഷന്‍ ഫോറം രക്ഷാധികാരികളായി അശ്രഫ് ബംഗാളി മുഹല്ല, അഡ്വക്കറ്റ് കെ.എല്‍ അബ്ദുള്‍സലാം എന്നിവരേയും  പി.പി. കൃഷ്ണന്‍ മാസ്റ്റര്‍, പ്രസിഡന്‍്റ് ഫോറം ഫോര്‍ പ്യൂപ്പിള്‍ ) -ചെയര്‍മാന്‍, മുഹമ്മദ് ഇംതിയാസ് (മണ്ഡലം പ്രസിഡണ്ട്, വെല്‍ഫയര്‍ പാര്‍ട്ടി) ജനറല്‍ കണ്‍വീനര്‍, കമ്മിറ്റി അംഗങ്ങളായി ജിതേഷ് ഒ.പി (യുവമോര്‍ച്ച ജില്ലാ ട്രഷറര്‍) ആര്‍.രഞ്ജിത്ത് (യൂത്ത് കോണ്‍ഗ്രസ്സ് ടൗണ്‍ മണ്ഡലം പ്രസിഡണ്ട്) എം.സി സജീഷ് (എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട്) ഇല്യാസ് ടി.പി (സോളിഡാരിറ്റി) ഇ.ബാലകൃഷ്ണന്‍, മുഹമ്മദ് താണ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ പി.പി. കൃഷ്ണന്‍ മാസ്റ്റര്‍, അദ്ധ്യക്ഷത വഹിച്ചു. അശ്രഫ് ബംഗാളി മുഹല്ല, ജിതേഷ് ഒ.പി, മുഹമ്മദ് ഇംതിയാസ് എന്നിവര്‍ സംസാരിച്ചു.

Thursday, November 29, 2012

പുസ്തക പ്രകാശനം

പുസ്തക പ്രകാശനം
തളിപ്പറമ്പ്: മതകലഹം കുത്തിപ്പൊക്കുന്ന സാമ്രാജ്യത്വ അജണ്ട മതവിശ്വാസികള്‍ തിരിച്ചറിയണമെന്നും ഇത്തരം വിഷയങ്ങളില്‍ മാനവശ്രദ്ധ ക്ഷണിക്കുന്ന സര്‍ഗാത്മകവും സാഹസികവുമായ സാഹിത്യമാണ് ഗീതാ വിജ്ഞാന മാനവവേദിയുടെ ധര്‍മാചാര്യനായ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ രചനകളെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.
പയ്യന്നൂര്‍ വിശ്വവിദ്യാ ബുക്സ് പ്രസിദ്ധീകരിച്ച സ്വാമി ശക്തിബോധിയുടെ ‘ഗീതയും ഖുര്‍ആനും ലെനിനും’ എന്ന ഗ്രന്ഥത്തിന്‍െറ പ്രകാശനം തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുസ്തകത്തിന്‍െറ ആദ്യപ്രതി വര്‍ക്കല ശിവഗിരി മഠത്തിലെ അംഗമായ സ്വാമി അവ്യയാനന്ദ ഏറ്റുവാങ്ങി. വി.എന്‍. ഹാരിസ് പുസ്തകം പരിചയപ്പെടുത്തി. ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എം. രഘുനാഥന്‍ നമ്പീശന്‍, വാസുദേവന്‍ കോറോം, സൈനുദ്ദീന്‍ കരിവെള്ളൂര്‍,സി.കെ.വേലായുധന്‍ മാസ്റ്റര്‍, കെ.പി. ആദംകുട്ടി എന്നിവര്‍ സംസാരിച്ചു. ജലാല്‍ ഖാന്‍ സ്വാഗതവും കെ.എം. വാസുദേവന്‍ തിരുമുമ്പ് നന്ദിയും പറഞ്ഞു.

കണ്ണൂരില്‍ 5 കടകള്‍ കത്തിനശിച്ചു

 
 
 
 
 
 
 
 
 
 
 
 കണ്ണൂരില്‍ 5 കടകള്‍ കത്തിനശിച്ചു
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍ എം.എ റോഡിലുണ്ടായ വന്‍ തീപിടിത്തത്തില്‍ അഞ്ചു കടകളും ഒരു പെട്ടിക്കടയും പൂര്‍ണമായി  കത്തിനശിച്ചു. ആളപായമില്ല. ബുധനാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. ഏഴ് അഗ്നിശമന യൂനിറ്റുകള്‍ ഏഴു മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് അഗ്നിബാധയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
നഗരത്തിന്‍െറ ഏറ്റവും തിരക്കേറിയ സ്ഥലത്താണ് അപകടമുണ്ടായത്. ഇതിന് ഏതാണ്ട് 400-500 മീറ്റര്‍ അരികെ രണ്ട് പെ¤്രടാള്‍ പമ്പുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ഇന്ധന സംഭരണ കേന്ദ്രവുമുണ്ട്. അപകടം നടന്നത് പുലര്‍ച്ചെ ആയതിനാലും കടകള്‍ക്കുള്ളില്‍ ആരുമില്ലാതിരുന്നതിനാലും ആളപായമില്ല. 30 ലക്ഷം രൂപയുടെ നഷ്ടമാണ്  റവന്യൂ അധികൃതര്‍ കണക്കാക്കിയത്. വ്യാപാര സ്ഥാപനങ്ങളുടെ വിശദീകരണമനുസരിച്ച് നഷ്ടം കോടികളാണ്.
എം.എ റോഡില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള ഇരുനിലക്കെട്ടിടമാണ് കത്തിയമര്‍ന്നത്. പ്ളാസ്റ്റിക്, ബാഗ്സ് ആന്‍ഡ് ഗിഫ്റ്റ്സ്, ഫാന്‍സി സ്ഥാപനമായ താഴെചൊവ്വയിലെ  ടി. അഹമ്മദ്കുട്ടിയുടെ സോവറിന്‍ മെറീന, സിറ്റി വെറ്റിലപ്പള്ളിയിലെ മുസഫര്‍ അഹമ്മദിന്‍െറ അല്‍മലാബിസ് റെഡിമെയ്ഡ്സ്, ഷീന്‍ ബേക്കറി ഗോഡൗണ്‍, താവക്കരയിലെ ടി.പി. ഹാരിസിന്‍െറ ഉടമസ്ഥതയിലുള്ള അലൂമിനിയം പാത്ര വില്‍പനശാലയായ  ജനറല്‍ സ്റ്റോര്‍, മിത കണ്‍ഫെക്ഷനറി, കെട്ടിടത്തിനു സമീപത്തെ സമീറ ആര്‍ക്കേഡിനുമുന്നിലെ ടി.കെ. ദിലീപിന്‍െറ പെട്ടിക്കട എന്നിവയാണ് കത്തിയമര്‍ന്നത്.  
കെട്ടിടത്തിനു സമീപം കടവരാന്തയില്‍ പഴങ്ങള്‍ വില്‍പന നടത്തുന്നയാളും ഓട്ടോ ഡ്രൈവറുമാണ് കടക്കുള്ളില്‍ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടന്‍ ഇവര്‍ ഫയര്‍ സ്റ്റേഷനിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം തീ മറ്റു കടകളിലേക്കും  പടര്‍ന്നു.
40 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്‍െറ മുകള്‍നില മരംകൊണ്ട് നിര്‍മിച്ചതായിരുന്നത് തീ വേഗം പടരാന്‍ ഇടയാക്കി. താഴെയും മുകളിലുമായുള്ള സോവറിന്‍ മെറീന ഷോപ്പ് നിശ്ശേഷം കത്തിയമര്‍ന്നു.
ഇവിടെ ബാഗ്സ് സെക്ഷനും ഫാന്‍സി, ഗൃഹോപകരണ-അലങ്കാര യൂനിറ്റുകളും ഉള്‍പ്പെട്ട ഇരുനില ഷോപ്പാണ് കത്തിയത്. തിരിച്ചെടുക്കാന്‍ ഒരു തരിമ്പും ഇവിടെ ബാക്കിയായില്ല. അഗ്നിവിഴുങ്ങിയ കെട്ടിടങ്ങള്‍ക്കിടയിലുള്ള അല്‍മാബിസ് റെഡിമെയ്ഡ്സിനകത്തേക്ക് തീ ഭാഗികമായേ പടര്‍ന്നുള്ളൂ.
മുകള്‍ നിലയിലെ  മറ്റ് രണ്ടുമുറികള്‍ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. താഴെ നിലയിലുണ്ടായിരുന്ന കടക്കാരുടെ തന്നെയായിരുന്നു മുകളിലത്തെ മുറികളും. മിത കണ്‍ഫെക്ഷനറിയുടെ ഷട്ടറുകള്‍ ചൂടില്‍  ഉരുകി വളഞ്ഞാണ് അകത്തേക്ക് തീപടര്‍ന്നത്. മിതയില്‍ കൂടുതല്‍ നാശമില്ല. എന്നാല്‍, ഷീന്‍ ബേക്കറി ഗോഡൗണിലെ ബേക്കറി ഉല്‍പന്നങ്ങളും യന്ത്രസാമഗ്രികളും കത്തി നശിച്ചു. ജനറല്‍ സ്റ്റോഴ്സിലെ അലൂമിനിയം പാത്രങ്ങള്‍ മുഴുവനായി നശിച്ചു.
കണ്ണൂരില്‍നിന്ന് മൂന്നും പയ്യന്നൂര്‍, തളിപ്പറമ്പ്, മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി, വടകര എന്നിവിടങ്ങളില്‍നിന്ന് രണ്ടുവീതവും ഫയര്‍ എന്‍ജിന്‍ യൂനിറ്റുകള്‍ തീയണക്കാനത്തെി.
വിവരമറിഞ്ഞ് രാവിലെ മുതല്‍  ജനങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തേക്ക് ഒഴുകുകയായിരുന്നു. നഗരസഭാ മാലിന്യലോറികള്‍ കൊണ്ടുവന്ന് കടകളിലെ മാലിന്യങ്ങള്‍ പെട്ടെന്നുതന്നെ നീക്കം ചെയ്തു. ജില്ലാ കലക്ടര്‍ രത്തന്‍ കേല്‍ക്കര്‍, എസ്.പി രാഹുല്‍ ആര്‍. നായര്‍, തഹസില്‍ദാര്‍ സി.എം. ഗോപിനാഥ് എന്നിവരും ഡിവൈ.എസ്.പി പി.സുകുമാരന്‍െറ നേതൃത്വത്തില്‍ പൊലീസും സ്ഥിതിഗതി നിയന്ത്രിച്ചു.
Courtesy:madhyamam 29-11-2012

Sunday, October 14, 2012

സ്റ്റേഡിയം ഗ്രൗണ്ടില്‍ ഈദ്ഗാഹ്

സ്റ്റേഡിയം ഗ്രൗണ്ടില്‍ ഈദ്ഗാഹ്
കണ്ണൂര്‍: ബലിപെരുന്നാള്‍ ദിവസം കണ്ണൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഈദ് നമസ്കാരം നടത്താന്‍ കണ്ണൂര്‍ ഈദ്ഗാഹ് കമ്മിറ്റി തീരുമാനിച്ചു. രാവിലെ 7.30നാണ് നമസ്കാരം. ഷംസുദ്ദീന്‍ പാലക്കോട് നേതൃത്വം നല്‍കും.
ചെയര്‍മാന്‍ പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി. മുനീര്‍, കെ.എസ്. മുഹമ്മദലി, കെ.പി. മഷ്ഹൂദ്, എല്‍.വി. നൗഷാദ് എന്നിവര്‍ സംസാരിച്ചു. നമസ്കാരത്തില്‍ പങ്കെടുക്കുന്നവര്‍ മുസല്ല (നമസ്കാര വിരി) കൊണ്ടുവരണം

Sunday, August 12, 2012

പൂര്‍വവിദ്യാര്‍ഥി സംഘം രൂപവത്കരിച്ചു

 പൂര്‍വവിദ്യാര്‍ഥി സംഘം രൂപവത്കരിച്ചു
എളയാവൂര്‍: സി.എച്ച്.എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 1996-2005 കാലയളവില്‍ സ്കൂള്‍ പഠനം പൂര്‍ത്തീകരിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ പൂര്‍വവിദ്യാര്‍ഥി സംഘം രൂപവത്കരിച്ചു. കണ്‍വീനറായി ആഷിഖ് കാഞ്ഞിരോട്, ജോ. കണ്‍വീനര്‍മാരായി റിയാസ് മുണ്ടേരി, ആഷിഖ് മുക്കണ്ണി, സാജിര്‍ എന്നിവരെ തെരഞ്ഞെടുത്തു. ഫോണ്‍: 0497 2721666,9388790321.

Monday, August 6, 2012

യൂത്ത് മീറ്റ്

 യൂത്ത് മീറ്റ്
 കണ്ണൂര്‍: ‘കരുണയുള്ള യുവത സമൂഹത്തിന്‍െറ പ്രാര്‍ഥന’ എന്ന മുസ്ലിം യൂത്ത്ലീഗ് കാമ്പയിനിന്‍െറ ഭാഗമായി കണ്ണൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ത്യാഗസ്മരണ യൂത്ത് മീറ്റും ഇഫ്താറും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പി. താഹിര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എം.പി. മുഹമ്മദലി, കണ്ണൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സി. സമീര്‍, മുസ്ലിഹ് മഠത്തില്‍, അബ്ദുസ്സലാം സഖാഫി, ടി.കെ. നൗഷാദ് എന്നിവര്‍ സംസാരിച്ചു. അഷ്റഫ് കാഞ്ഞിരോട് സ്വാഗതവും ഫസലുറഹ്മാന്‍ പുറത്തീല്‍ നന്ദിയും പറഞ്ഞു.

Monday, March 12, 2012

‘കൗമാര മന:ശാസ്ത്രം’ പ്രകാശനം ചെയ്തു

 ‘കൗമാര മന:ശാസ്ത്രം’ പ്രകാശനം ചെയ്തു
കണ്ണൂര്‍: ഡോ. ഉമര്‍ ഫാറൂഖ് എസ്.എല്‍.പി രചിച്ച ‘കൗമാര മനഃശാസ്ത്രം’ കണ്ണൂരില്‍ യു.കെ. കുമാരന്‍ പ്രകാശനം ചെയ്തു. വാണിദാസ് എളയാവൂര്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ. ട്രീസ പാലക്കല്‍ പുസ്തകം പരിചയപ്പെടുത്തി. താഹ മാടായി, കെ. പ്രമോദ്, സുധീര്‍ബാബു, കളത്തില്‍ ബഷീര്‍, ജമാല്‍ കടന്നപ്പള്ളി, പി.വി. മഹമൂദ്, വി.എന്‍. ഹാരിസ് എന്നിവര്‍ സംസാരിച്ചു.

Wednesday, December 7, 2011

ആര്‍മി മേളക്ക് കണ്ണൂര്‍ ഒരുങ്ങുന്നു

 
 
 
ആര്‍മി മേളക്ക് കണ്ണൂര്‍ ഒരുങ്ങുന്നു
കണ്ണൂര്‍: ഡിസംബര്‍ 10ന് കണ്ണൂരില്‍ നടക്കുന്ന ആര്‍മി മേളക്ക് ഒരുക്കം തുടങ്ങി. മേളയുടെ ഭാഗമായി ആയുധങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും പ്രദര്‍ശനം നടക്കുന്ന കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൌണ്ടിലും സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്ന ജവഹര്‍ സ്റ്റേഡിയത്തിലും ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കിത്തുടങ്ങി. ദിവസങ്ങള്‍ക്കു മുമ്പുതന്നെ സ്റ്റേഡിയവും പൊലീസ് പരേഡ് ഗ്രൌണ്ടും സൈന്യം ഏറ്റെടുത്ത് ശുചീകരണം നടത്തിയിരുന്നു.
 സ്റ്റേഡിയവും പരേഡ് ഗ്രൌണ്ടും കുഴികളും മറ്റും നികത്തി മിനുക്കുന്ന പ്രവൃത്തിയാണ് ഇന്നലെ നടന്നത്. ആര്‍മി മേള പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും.
ബ്രഹ്മോസ് മിസൈല്‍,ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍, വിവിധയിനം യന്ത്ര തോക്കുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും 10ന് രാവിലെ 8.30 മുതല്‍ പരേഡ് ഗ്രൌണ്ടില്‍ നടക്കും. ഉച്ച 2.30 മുതലാണ് സ്റ്റേഡിയത്തിലെ അഭ്യാസ പ്രകടനങ്ങള്‍. ഫ്ലൈ പാസ്റ്റ്, സ്കൈ ഡ്രൈവിങ്, പാരാ മോട്ടോര്‍ ഗ്ലൈഡിങ്, മോട്ടോര്‍ സൈക്കിള്‍ ഡിസ്പ്ലേ, ഹോട്ട് എയര്‍ ബലൂണ്‍ എന്നിങ്ങനെ ആകാശത്തും ഭൂമിയിലുമുള്ള സാഹസിക അഭ്യാസങ്ങള്‍, ആര്‍മി നായകളുടെയും കുതിരകളുടെയും അഭ്യാസ പ്രകടനങ്ങള്‍ എന്നിവയുണ്ടാവും. എട്ടിന് അഭ്യാസ പ്രകടനങ്ങളുടെ പൂര്‍ണ റിഹേഴ്സല്‍ നടക്കും. പ്രദര്‍ശനവും റിഹേഴ്സലും പൊതുജനങ്ങള്‍ക്ക് സൌജന്യമായി കാണാന്‍ അവസരമൊരുക്കും.  മേളയുടെ ഭാഗമായി നഗരപരിസരങ്ങളിലും സൈനികരുടെ മേല്‍നോട്ടത്തില്‍ ശുചീകരണം നടക്കുന്നുണ്ട്. പഴയ ബസ്സ്റ്റാന്‍ഡ്, പ്രസ്ക്ലബ് ജങ്ഷന്‍ പരിസരങ്ങളിലെ തട്ടുകടകളും മറ്റും നീക്കം ചെയ്തു.

Thursday, December 1, 2011

ദി ലൈറ്റ് എക്സിബിഷന്‍ ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍

ദി ലൈറ്റ് എക്സിബിഷന്‍
ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍
കണ്ണൂര്‍: ഇസ്ലാം ശാന്തിയുടെ മതം എന്ന പ്രമേയവുമാkannയി ഐ.എസ്.എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി കണ്ണൂര്‍, തലശേãരി, മട്ടന്നൂര്‍, തളിപ്പറമ്പ് എന്നീ സ്ഥലങ്ങളില്‍ ദി ലൈറ്റ് എക്സിബിഷന്‍ സംഘടിപ്പിക്കും. ഡിസംബര്‍ 18 മുതല്‍ 22 വരെ തലശേãരി ടൌണ്‍ഹാളിലും 24 മുതല്‍ 28 വരെ കണ്ണൂരിലും 31 മുതല്‍ ജനുവരി നാലുവരെ മട്ടന്നൂരിലും ആറുമുതല്‍ 10 വരെ തളിപ്പറമ്പിലും എക്സിബിഷനുകള്‍ നടക്കും. ഇസ്ലാമിന്റെ സമാധാന സന്ദേശം പരിചയപ്പെടുത്തലും തീവ്രവാദ^ഭീകരവാദ, അന്ധവിശ്വാസ^അനാചാരങ്ങള്‍ക്കെതിരെ ബോധവത്കരണവുമാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.

Wednesday, November 30, 2011

 കണ്ണൂരില്‍ ഡിസംബര്‍ 10ന് ആര്‍മി മേള
മിസൈല്‍, ടാങ്കുകള്‍, ആയുധങ്ങള്‍  എന്നിവയുടെ പ്രദര്‍ശനവും
സൈനിക അഭ്യാസ പ്രകടനവുമുണ്ടാകും
കണ്ണൂര്‍: കരസേനയെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 10ന് കണ്ണൂരില്‍ ആര്‍മി മേള നടത്തുമെന്ന് കണ്ണൂര്‍ ഡി.എസ്.സി സെന്റര്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ലഫ്റ്റനന്റ് കേണല്‍ വി.യു. മനോജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവിധ പരിപാടികളോടെ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലും പൊലീസ് പരേഡ് ഗ്രൌണ്ടിലുമായാണ് മേള നടക്കുക. പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് മേള കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചത്. ആദ്യമായാണ്  കണ്ണൂരില്‍ ആര്‍മി മേള നടത്തുന്നത്. 10ന് രാവിലെ 8.30 മുതല്‍ പൊലീസ് പരേഡ് ഗ്രൌണ്ടില്‍ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനം നടക്കും.
 ടി. 72 ടാങ്കുകള്‍, ബ്രഹ്മോസ് മിസൈല്‍, ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍, വിവിധതരം ഗണ്ണുകള്‍, മറ്റ് ആയുധങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. കര്‍ണാടക^കേരള സബ്ഏരിയ കമാന്‍ഡിങ് ഓഫിസര്‍ എ.കെ. പ്രധാന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് വരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാന്‍ അവസരമുണ്ടാകും. ഉച്ച 2.30നാണ് ജവഹര്‍ സ്റ്റേഡിയത്തില്‍ അഭ്യാസപ്രകടനങ്ങള്‍ അരങ്ങേറുക.
പരിപാടി കേന്ദ്രമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. ആകാശത്തും ഭൂമിയിലും സൈനികര്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തും. ഫ്ലൈറ്റ് പാസ്റ്റ്, സ്കൈ ഡൈവിങ്, പാരമേട്ടോര്‍ ഗ്ലൈഡിങ്, ഡേര്‍ ഡെവിള്‍ ടീമിന്റെ മോട്ടോര്‍ സൈക്കിള്‍ ഡിസ്പ്ലേ, ഹോട്ട് എയര്‍ ബലൂണ്‍, ആര്‍മി നായകളുടെയും കുതിരകളുടെയും പ്രദര്‍ശനവും അഭ്യാസവും എന്നിവ മേളയുടെ ഭാഗമായുണ്ടാകും. കലാപരിപാടികളും ഉണ്ടാകും.  പ്രവേശം സൌജന്യമാണ്. രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട്ട് ആര്‍മി മേള നടന്നിരുന്നെങ്കിലും ഇത്രയും വിപുലമായിരുന്നില്ല. കണ്ണൂരില്‍ നടക്കുന്ന മേളയുടെ  റിഹേഴ്സല്‍ ജവഹര്‍ സ്റ്റേഡിയത്തിലും പൊലീസ് ഗ്രൌണ്ടിലുമായി നടക്കും. റിഹേഴ്സല്‍ മേളയിലും പൊതുജനങ്ങളെ പ്രവേശിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Saturday, October 22, 2011

വാണിദാസ് എളയാവൂരിനെ ജന്മനാട് ആദരിക്കുന്നു

വാണിദാസ് എളയാവൂരിനെ
ജന്മനാട് ആദരിക്കുന്നു
കണ്ണൂര്‍: പ്രഭാഷണ കലയില്‍ അറുപതാണ്ട് പിന്നിടുന്ന വാണിദാസ് എളയാവൂരിനെ ആദരിക്കാന്‍ വാരം യു.പി സ്കൂളില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗം തീരുമാനിച്ചു. ഡിസംബറില്‍ വാരം യു.പി സ്കൂള്‍ ഗ്രൌണ്ടിലാണ് പരിപാടി. കെ. സുധാകരന്‍ എം.പി, എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.കെ.എ. സരള, പി. നാരായണന്‍ മാസ്റ്റര്‍, സി.പി. നാരായണന്‍ മാസ്റ്റര്‍, കട്ടേരി നാരായണന്‍, സുരേഷ് ബാബു എളയാവൂര്‍, പി. മാധവന്‍, വത്സന്‍ മഠത്തില്‍ തുടങ്ങിയവര്‍ മുഖ്യരക്ഷാധികാരികളായും കെ. കുഞ്ഞിമാമു മാസ്റ്റര്‍ ചെയര്‍മാനായും പി.സി. രാമകൃഷ്ണന്‍ ജനറല്‍ കണ്‍വീനറായും സി.എച്ച്. അഷ്റഫ് ട്രഷററായും കമ്മിറ്റി രൂപവത്കരിച്ചു.
വാരം യു.പി സ്കൂളില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ എളയാവൂര്‍ പി. നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.  പി.സി. രാമകൃഷ്ണന്‍ സ്വാഗതവും സി.എച്ച്. അഷ്റഫ് നന്ദിയും പറഞ്ഞു.

Tuesday, October 18, 2011

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഡിസംബര്‍ മൂന്നിന്

കലക്ടറേറ്റില്‍ കൌണ്ടര്‍ ആരംഭിച്ചു
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക
പരിപാടി ഡിസംബര്‍ മൂന്നിന്
കണ്ണൂര്‍: പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഡിസംബര്‍ മൂന്നിന് കണ്ണൂരില്‍ നടക്കും. പരിപാടിയില്‍ പരാതികള്‍ കേട്ട് നടപടികള്‍ മുഖ്യമന്ത്രി സ്വീകരിക്കും. പൊതുജനങ്ങളുടെ പരാതികള്‍ കലക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കണ്ടറില്‍ നവംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം.
ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും കൌണ്ടറില്‍ സ്വീകരിക്കും.
പരാതികളുടെ രണ്ട് പകര്‍പ്പ് നല്‍കണം.  പരാതിക്കാരന്റെ വിലാസം, വില്ലേജ്, പഞ്ചായത്ത്, മൊബൈല്‍^ ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ എന്നിവയും പരാതിക്കൊപ്പം നല്‍കണം. വിവിധ വിഷയങ്ങളില്‍ പരാതിയുള്ളവര്‍ പ്രത്യേക പരാതി നല്‍കണം.  അപേക്ഷ സമര്‍പ്പിക്കുന്ന മുറക്കുതന്നെ ഇവ പരിഹരിക്കാനുള്ള നടപടികള്‍ വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടാകും. പരാതി രസീത് അപേക്ഷകര്‍ക്ക് നല്‍കി അവ രജിസ്റ്റര്‍ ചെയ്ത ശേഷം വിവിധ വകുപ്പുകള്‍ക്ക് കൈമാറും. വകുപ്പുകള്‍ ഇവയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടും ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിക്കാരനു നല്‍കാനുള്ള മറുപടിയും സഹിതം കൌണ്ടറില്‍ ഒരാഴ്ചക്കുള്ളില്‍ ഏല്‍പിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

Thursday, October 6, 2011

മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കണം -ഐ.എന്‍.എല്‍

മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കണം -ഐ.എന്‍.എല്‍
അബ്ദുന്നാസര്‍ മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കാന്‍ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാറിനോട് അഭ്യര്‍ഥിക്കണമെന്ന് ഇന്ത്യന്‍ നാഷനല്‍ ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. എം.സി. ഹാശിം, ജനറല്‍ സെക്രട്ടറി അഷ്റഫ് പുറവൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tuesday, August 30, 2011

EID GAH

സ്റ്റേഡിയം ഗ്രൌണ്ടിലെ
ഈദ്ഗാഹ് റദ്ദാക്കി
കണ്ണൂര്‍: ഈദ് ദിനത്തില്‍ സ്റ്റേഡിയം ഗ്രൌണ്ടില്‍ നടത്താന്‍ നിശ്ചയിച്ച പെരുന്നാള്‍ നമസ്കാരം പ്രതികൂല കാലാവസ്ഥ കാരണം റദ്ദാക്കാന്‍ കണ്ണൂര്‍ ഈദ്ഗാഹ് കമ്മിറ്റി തീരുമാനിച്ചതായി കണ്‍വീനര്‍ അഡ്വ. കെ.എല്‍. അബ്ദുസ്സലാം അറിയിച്ചു.യോഗത്തില്‍ ചെയര്‍മാന്‍ പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുസ്സലാം, വി. മുനീര്‍, കെ.എം. മുഹമ്മദലി ഹാജി, കെ.പി. മഹമൂദ്, കെ. ഹസ്സന്‍കോയ, എല്‍.വി. നൌഷാദ്, മുഹമ്മദ് ഗസ്സാലി എന്നിവര്‍ സംസാരിച്ചു.

Sunday, August 21, 2011

EID GAH


ഇത്തവണയും ഈദ്ഗാഹ് സ്റ്റേഡിയം ഗ്രൌണ്ടില്‍
കണ്ണൂര്‍: കണ്ണൂര്‍ ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇത്തവണയും ഈദ്ഗാഹ് ജവഹര്‍ സ്റ്റേഡിയം ഗ്രൌണ്ടില്‍ നടത്താന്‍ തീരുമാനമായി. പെരുന്നാള്‍ ദിനത്തില്‍ രാവിലെ 7.30നാണ് ഈദ്ഗാഹ് ആരംഭിക്കുക.
യോഗത്തില്‍ ചെയര്‍മാന്‍ പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എല്‍. അബ്ദുസ്സലാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി. മുനീര്‍, കെ.എസ്. മുഹമ്മദലി ഹാജി, കെ.പി. മഷ്ഹൂദ്, ഹസന്‍കോയ കച്ചേരി, എല്‍.വി. നൌഷാദ്, മുഹമ്മദ് ഗസ്സാലി എന്നിവര്‍ സംസാരിച്ചു.

Saturday, April 23, 2011

MSF KANNUR

എന്‍ഡോസള്‍ഫാനെതിരെ
എം.എസ്.എഫിന്റെ ഒപ്പുമരം
കണ്ണൂര്‍: എന്‍ഡോസള്‍ഫാനെതിരെ എം.എസ്.എഫ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഒപ്പുമരം പരിപാടി സംഘടിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, യു.പി.എ അധ്യക്ഷ, കേന്ദ്ര കൃഷിമന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിക്കുന്ന ഹരജിയിലേക്ക് പ്രമുഖരുടെയും പൊതു ജനങ്ങളുടെയും ഒപ്പ് ശേഖരണത്തിനാണ് ഒപ്പുമരം പരിപാടി നടത്തിയത്.
സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ഒപ്പു ശേഖരണം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അര്‍ഷില്‍ ആയിക്കര അധ്യക്ഷത വഹിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ്, നഗരസഭ വൈസ് ചെയര്‍മാന്‍ സി. സമീര്‍, ഭാസ്കരന്‍ വെള്ളൂര്‍, അഷ്റഫ് ബംഗാളി മൊഹല്ല, എം.പി. മുഹമ്മദലി, കെ.പി. താഹിര്‍, ഫൈസല്‍, അഡ്വ. ടി.ഒ. മോഹനന്‍, റിയാസ് മുണ്ടേരി തുടങ്ങിയവര്‍ പങ്കെടുത്തു. നസീര്‍ സ്വാഗതം പറഞ്ഞു.

Saturday, April 16, 2011

MSF KANNUR

പ്രതിഷേധ പ്രകടനം
കണ്ണൂര്‍: എം.എസ്.എഫ് ജില്ലാ ട്രഷറര്‍ സൈഫുദ്ദീന്‍ നാറാത്തിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി.  എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍, റിയാസ് മുണ്ടേരി, ശാക്കിര്‍ അഡൂര്‍, ജാഫര്‍ സാദിഖ്, പി.സി. റംസി, നസീര്‍ അത്താഴക്കുന്ന്, അര്‍ഷില്‍ ആയിക്കര, അശ്കര്‍ കണ്ണാടിപ്പറമ്പ്, ആശിഖ് മുക്കണ്ണി, ശുഹൈബ് കൊതേരി, യഹിയ ഇരിക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Wednesday, March 9, 2011

MUSLIM LEAGUE_KANNUR

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മറികടന്ന് എസ്.എസ്.എയില്‍ നിയമനം നടത്തുന്നുവെന്നാരോപിച്ച് പ്രോജക്ട് ഓഫിസറെ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു.
പെരുമാറ്റച്ചട്ടലംഘനം: എസ്.എസ്.എ
പ്രോജക്ട് ഓഫിസറെ
ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു
കണ്ണൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മറികടന്ന് നിയമനം നടത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ലീഗ്, യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ എസ്.എസ്.എ പ്രോജക്ട് ഓഫിസറെ ഉപരോധിച്ചു. ഐ.ഇ.ഡി.സി റിസോഴ്സ് ടീച്ചര്‍ നിയമന എഗ്രിമെന്റ് സ്വീകരിക്കാനുള്ള നീക്കമാണ് തടഞ്ഞത്.  ഉദ്യോഗാര്‍ഥികളും ഉപരോധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായെങ്കിലും പൊലീസെത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായില്ല. തുടര്‍ന്ന്, സ്ഥലത്തെത്തിയ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയും സമരക്കാരും ഉദ്യോഗാര്‍ഥികളും പ്രോജക്ട് ഓഫിസറുമായി സംസാരിച്ചു. നിയമനം നടത്താന്‍ അനുവദിക്കില്ലെന്നും തികച്ചും പെരുമാറ്റച്ചട്ട വിരുദ്ധമാണെന്നും സമരക്കാര്‍ വാദിച്ചു. നിയമനം നടത്തില്ലെന്ന് ഓഫിസര്‍ എഴുതി നല്‍കിയ ശേഷം സമരക്കാര്‍ പിരിഞ്ഞുപോയി.  ജില്ലയില്‍ എസ്.എസ്.എക്കു കീഴില്‍ 51 പേരെയാണ് റിസോഴ്സ് ടീച്ചര്‍മാരായി നിയമിക്കാന്‍ ഉത്തരവിറക്കിയത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്നുള്ളവരാണ് നിയമനത്തിനായി എത്തിയത്.  കണ്ണൂര്‍ മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി എം.പി. മുഹമ്മദലി, യൂത്ത്ലീഗ് കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എം. ഷംസുദ്ദീന്‍, കളത്തില്‍ സലീം, റംസി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
Courtresy: Madhyamam