കാമ്പയിന്‍ സമാപന പൊതുയോഗം
എടക്കാട്: ദന്തഗോപുര വാസിയായ ഒരു പുരോഹിതനല്ല, മറിച്ച് ജനങ്ങളോട് ഒട്ടിനില്‍ക്കുകയും സാമൂഹിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്ത വ്യക്തിയായിരുന്നു മുഹമ്മദ് നബിയെന്ന് എറണാകുളം കലൂര്‍ ജുമാമസ്ജിദ് ഖത്തീബ് ബഷീര്‍ മുഹ്യിദ്ദീന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി നടത്തിവരുന്ന ‘മുഹമ്മദ് നബി: ജീവിതവും സന്ദേശവും’ കാമ്പയിന്‍െറ യൂനിറ്റ്തല സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എടക്കാട് സഫ സെന്‍റര്‍ ഗ്രൗണ്ടില്‍ നടന്ന യോഗത്തില്‍ കണ്ടത്തില്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ശംസീര്‍ ഇബ്രാഹിം മുഴപ്പിലങ്ങാട് സ്വാഗതവും ടി.സി. ഫസല്‍ നന്ദിയും പറഞ്ഞു.