ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, February 6, 2013

ന്യൂ മാഹി പഞ്ചായത്തംഗങ്ങള്‍ രാജിവെക്കണം വെല്‍ഫെയര്‍ പാര്‍ട്ടി

ന്യൂ മാഹി പഞ്ചായത്തംഗങ്ങള്‍
രാജിവെക്കണം വെല്‍ഫെയര്‍ പാര്‍ട്ടി
തലശ്ശേരി: സാമ്പത്തിക അഴിമതി ആരോപിക്കപ്പെട്ട ന്യൂമാഹി പഞ്ചായത്ത് ഭരണ, പ്രതിപക്ഷാംഗങ്ങള്‍ രാജിവെക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. രാജി ആവശ്യം ഉന്നയിച്ച് ഫെബ്രുവരി 12ന് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. യോഗത്തില്‍ എ.പി. അര്‍ഷാദ് അധ്യക്ഷത വഹിച്ചു.
ടി.വി. രാഘവന്‍, കോണിച്ചേരി അബ്ദുറഹ്മാന്‍, എം. ഉസ്മാന്‍ കുട്ടി, ഫൈസല്‍ പെരിങ്ങാടി, കെ.എം.പി. മഹമൂദ്, ഹാഷിം പള്ളക്കല്‍ എന്നിവര്‍ സംസാരിച്ചു. സി.എച്ച്. ഇസ്മായില്‍ സ്വാഗതവും എം. ഫാറൂഖ് നന്ദിയും പറഞ്ഞു.

പടുവളം സമരത്തിന് സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം

 പടുവളം സമരത്തിന്
സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം
ചെറുവത്തൂര്‍: പടുവളത്തെ ബിവറേജസ് കോര്‍പറേഷന് കീഴിലെ ചില്ലറ മദ്യവില്‍പന കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതി പ്രവര്‍ത്തകര്‍ നടത്തുന്ന സമരം ബുധനാഴ്ച 26ാം ദിവസത്തിലേക്ക്. മദ്യശാലക്കെതിരെയുള്ള സമരം എത്ര നാള്‍ നീണ്ടാലും വിജയം കാണുന്നതുവരെ സമരസമിതിക്കൊപ്പം പോരാടുമെന്ന് സോളിഡാരിറ്റി അറിയിച്ചു. പയ്യന്നൂര്‍ ഏരിയ പ്രസിഡന്‍റ് ശിഹാബ് അരവഞ്ചാല്‍, ഏരിയ സെക്രട്ടറി നൗഷാദ് കരിവെള്ളൂര്‍, തനിമ കല സാഹിത്യവേദി കണ്ണൂര്‍ ജില്ല പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി, ഫൈസല്‍ തായിനേരി, ടി.സി. അബ്ദുറഹ്മാന്‍, സി.എച്ച്. മുസ്തഫ, എസ്.എല്‍.ടി. സിദ്ദീഖ്, ജബ്ബാര്‍ ചേലേരി, സൈനുദ്ദീന്‍ കടന്നപ്പള്ളി, ഷാഹുല്‍ മാതമംഗലം എന്നിവര്‍ സംസാരിച്ചു.

സമജ്വാദി കോളനിവാസികള്‍ ധര്‍ണ നടത്തി

 
 സമജ്വാദി കോളനിവാസികള്‍
ധര്‍ണ നടത്തി
കണ്ണൂര്‍: സര്‍ക്കാറിന്‍െറ അവഗണനക്കെതിരെ സമാജ്വാദി കോളനിവാസികള്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനുമുന്നില്‍ ധര്‍ണ നടത്തി. പുനരധിവാസ പദ്ധതി നടപ്പാക്കുക, ഞങ്ങള്‍ മനുഷ്യരാണ് വോട്ടുബാങ്ക് മാത്രമല്ല എന്നീ മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തിയ പ്ളക്കാര്‍ഡുകള്‍ കൈയിലേന്തിയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കോളനിവാസികള്‍ സമരപ്പന്തലിലത്തെിയത്. കണ്ണൂര്‍-തലശ്ശേരി ദേശീയപാതയില്‍ തോട്ടടക്ക് സമീപമാണ് സമാജ്വാദി കോളനി. ഇവിടെ 95 കുടുംബങ്ങളിലായി 500ഓളം പേര്‍ തിങ്ങിക്കഴിയുന്നു. മതിയായ താമസസൗകര്യമോ മലമൂത്രവിസര്‍ജന സൗകര്യമോ ഇവിടെയില്ല. അസൗകര്യം കാരണം കുട്ടികളുടെ പഠനംപോലും മുടങ്ങുന്ന സാഹചര്യത്തിലാണ് കോളനിവാസികള്‍ കലക്ടറേറ്റിന് മുന്നിലത്തെിയത്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുക, ഓരോ കുടുംബത്തിനും നാലു സെന്‍റ് ഭൂമിവീതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സാദിഖ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജമാല്‍ കടന്നപ്പള്ളി, പി.ടി. ബിന്ദു, പി. മിനി എന്നിവര്‍ സംസാരിച്ചു. കെ. മുഹമ്മദ് നിയാസ് സ്വാഗതവും ടി.പി. ഇല്യാസ് നന്ദിയും പറഞ്ഞു. കോളനിയുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ല കലക്ടര്‍ക്ക് നിവേദനവും നല്‍കി.

MEDIAONE TV


ZAMZAM