Tuesday, February 15, 2011
INSAF CHARITABLE TRUST
ഹൊറൈസണ്‍ ഇംഗ്ലീഷ് സ്കൂള്‍
ഉദ്ഘാടനം ഇന്ന് (15-02-2011)
ഉദ്ഘാടനം ഇന്ന് (15-02-2011)
ഇരിക്കൂര്‍: ഇന്‍സാഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ സംരംഭമായ പട്ടാന്നൂര്‍ കൊളപ്പയിലെ ഹൊറൈസണ്‍ ഇംഗ്ലീഷ് സ്കൂളിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം 4.30ന് 'ഗള്‍ഫ് മാധ്യമം' ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് നിര്‍വഹിക്കും. ഇന്‍സാഫ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.സി. മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
OBIT
കള്ളുഷാപ്പ് വരാന്തയില്‍
അജ്ഞാതന്‍ മരിച്ചനിലയില്‍
അജ്ഞാതന്‍ മരിച്ചനിലയില്‍
കുടുക്കിമൊട്ടയിലെ കള്ളുഷാപ്പ് വരാന്തയില്‍ അജ്ഞാതനെ മരിച്ചനിലയില്‍ കണ്ടെത്തി. 70 വയസ്സ് തോന്നിക്കും. ലുങ്കിയാണ് വേഷം. മൃതദേഹം മോര്‍ച്ചറിയില്‍.
14-02-2011
KARUNYA CLINIC
ബോധവത്കരണ ക്ലാസ്
കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് ബോധവത്കരണ ക്ലാസും വളണ്ടിയര്‍ സംഗമവും നടത്തി. കുടുക്കിമൊട്ട സ്കൂളില്‍ നടന്ന പരിപാടി പാലിയേറ്റിവ് ഇനിഷ്യേറ്റീവ് ജില്ലാ സെക്രട്ടറി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഡോ. സി.കെ. ഖലീല്‍ അധ്യക്ഷത വഹിച്ചു. സനോജ്, അസ്ലം മാസ്റ്റര്‍, അഹമ്മദ് പാറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
12-02-2011
SOLIDARITY TALIPARAMBA
ഐക്യദാര്‍ഢ്യ പ്രകടനം
തളിപ്പറമ്പ്: ഈജിപ്ത്, തുനിഷ്യ, യമന്‍ ജനമുന്നറ്റത്തിന് ഐക്യദാര്‍ഢ്യവും ജനാധിപത്യ പോരാളികള്‍ക്ക് അഭിവാദ്യങ്ങളുമര്‍പ്പിച്ച് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയ കമ്മിറ്റി ടൌണില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്‍ഗനൈസര്‍ എം.ടി.പി. സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് സി.കെ. മുനവ്വിര്‍ സംസാരിച്ചു. പ്രകടനത്തിന് ഏരിയ വൈസ് പ്രസിഡന്റ് സി.എച്ച്. മിഫ്താഫ്, കെ.കെ. ഖാലിദ്, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി
14.02-2011
Subscribe to:
Posts (Atom)