നബിദിനാഘോഷവും അവാര്‍ഡുദാനവും
കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഈവര്‍ഷത്തെ നബിദിനം ആഘോഷിച്ചു. കാഞ്ഞിരോട് നൂറുല്‍ ഇസ്ലാം മദ്റസയില്‍ നടന്ന പൊതുയോഗം ഖത്തീബ് ഇ.പി. സൂപ്പി ബാഖവി ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതന്‍ അറക്കല്‍ അബ്ദുല്‍റസാഖ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് എം.പി.സി ഹംസ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സമസ്തയുടെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് കുവൈത്ത് കാഞ്ഞിരോട് മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ട്രോഫികളും വിതരണം ചെയ്തു. രാത്രി മദ്റസാ വിദ്യാര്‍ഥികളുടെ കലാവിരുന്നും ദഫ് പ്രദര്‍ശനവും ഉണ്ടായിരുന്നു. സെക്രട്ടറി ടി.വി. മുഹമ്മദ് അസ്ലം മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.