കാമ്പയിന്‍ സമാപിച്ചു
വീരാജ്പേട്ട: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കര്‍ണാടക ഘടകം നടത്തിയ 'തിന്മക്കെതിരെ ഉണരുക' കാമ്പയിന്റെ കുടക് ജില്ലാതല സമാപനം വീരാജ്പേട്ടയില്‍ നടന്നു.സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.സാദിഖ്, ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ.അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. നേരത്തേ ജമാഅത്ത് പ്രവര്‍ത്തകര്‍ നഗരത്തിലെ ബ്രൈറ്റ് സ്കൂള്‍ സര്‍ക്കിളില്‍നിന്നും മലബാര്‍ റോഡിലെ ഹോട്ടല്‍ ഹില്‍പാലസ് വരെ പ്രകടനം നടത്തി. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. അബ്ദുല്ല, കെ.പി.കെ. മുഹമ്മദ്, പി.പി. ഉമര്‍ ഹാജി, തന്‍വീര്‍ ഗോണിക്കുപ്പ, ഹനീഫ് മടിക്കേരി, യൂസുഫ് ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.