മുന്നറിയിപ്പില്ലാതെ ബസ് സമരം;
മുണ്ടേരിമൊട്ട-ചെക്കിക്കുളം
റൂട്ടില്‍ യാത്രക്കാര്‍ വലഞ്ഞു
മുണ്ടേരിമൊട്ട-ചെക്കിക്കുളം
റൂട്ടില്‍ യാത്രക്കാര്‍ വലഞ്ഞു
കാഞ്ഞിരോട്: ബസ് കണ്ടക്ടറെ ജീപ്പ് ഡ്രൈവര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മുണ്ടേരിമൊട്ട^ചെക്കിക്കുളം റൂട്ടില്‍ ബസ് ജീവനക്കാര്‍ പണിമുടക്കി. മുണ്ടേരിമൊട്ട, പുറത്തീല്‍, കാനച്ചേരി, കുറ്റ്യാട്ടൂര്‍, ചെക്കിക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരാണ് ബസ് തൊഴിലാളികളുടെ സമരംമൂലം ദുരിതക്കയത്തിലായത്.
കണ്ണൂര്‍^ചെക്കിക്കുളം റൂട്ടിലെ ലാല ബസ് കണ്ടക്ടര്‍ എ. ശ്രീജേഷിനെ ജീപ്പ് ഡ്രൈവറും മറ്റു രണ്ടുപേരും ചേര്‍ന്ന് ഞായറാഴ്ച വൈകീട്ട് കോയ്യോട് പാലത്തിനു സമീപത്തുവെച്ച് ആക്രമിച്ചു പരിക്കേല്‍പിച്ചുവെന്നാണ് പരാതി. പ്രതികളെ അറസ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ ഇന്നലെ രാവിലെ മുതല്‍ ഇതുവഴിയുള്ള ബസോട്ടം നിര്‍ത്തിവെച്ചത്. മുന്നറിയിപ്പില്ലാതെ നടത്തിയ സമരത്തില്‍ വിദ്യാര്‍ഥികളും നാട്ടുകാരും രാവിലെ മുതല്‍ ദുരിതത്തിലായി. കിലോമീറ്ററുകള്‍ നടന്നാണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്.
ബസ് കണ്ടക്ടറെ ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതികളായ നരേത്ത് പ്രശാന്തന്‍, ബി.ബാവന്‍, പാടിച്ചാല്‍ അശോകന്‍ എന്നിവരെ ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തു. സന്ധ്യയോടെബസോട്ടം പുനരാരംഭിച്ചു.
23-11-2010/madhyamam/ch musthafa master