ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, June 25, 2013

എസ്.ഐ.ഒ ഹൈസ്കൂള്‍ മെംബര്‍ഷിപ് കാമ്പയിന്‍ തുടങ്ങി

എസ്.ഐ.ഒ ഹൈസ്കൂള്‍
മെംബര്‍ഷിപ് കാമ്പയിന്‍ തുടങ്ങി
കണ്ണൂര്‍: എസ്.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 20 വരെ നടക്കുന്ന ‘അറിവിന്‍െറ ആകാശം പോരാട്ടത്തിന്‍െറ മണ്ണ്’ മെംബര്‍ഷിപ് കാമ്പയിന് തുടക്കമായി. പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ വിദ്യാര്‍ഥി ഹാമിര്‍ ആദ്യ മെംബര്‍ഷിപ് ഏറ്റുവാങ്ങി. ജില്ലാ ജോയന്‍റ് സെക്രട്ടറി ആര്‍.എ. സാബിഖ്  അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതവും ആദില്‍ നന്ദിയും പറഞ്ഞു.

പ്രതിഷേധ പ്രകടനം


പ്രതിഷേധ പ്രകടനം
കണ്ണൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി രാജിവെക്കുക, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടുക, ജോസ് തെറ്റയില്‍ എം.എല്‍.എ രാജിവെച്ച് അന്വേഷണം നേരിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ട്രെയിനിങ് സ്കൂള്‍ പരിസരത്തുനിന്നാരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സമാപന പൊതുയോഗം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ജബീന ഇര്‍ഷാദ് സംസാരിച്ചു. മണ്ഡലം സെക്രട്ടറി മധു കക്കാട് സ്വാഗതവും പി.എം. സന്തോഷ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് പള്ളിപ്രം പ്രസന്നന്‍, റഹ്ന ടീച്ചര്‍, സാജിദ സജീര്‍, അഹമ്മദ്കുഞ്ഞി, സി.കെ. ഷൗക്കത്തലി എന്നിവര്‍ നേതൃത്വം നല്‍കി.

MEDIA ONE


അടിയന്തരാവസ്ഥ ദിനം: സോളിഡാരിറ്റി പ്രതിരോധ സംഗമം ഇന്ന്

അടിയന്തരാവസ്ഥ ദിനം:
സോളിഡാരിറ്റി പ്രതിരോധ
സംഗമം ഇന്ന്

തൃശൂര്‍: അടിയന്തരാവസ്ഥ ദിനത്തോടനുബന്ധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്, ‘നിശബ്ദ അടിയന്തരാവസ്ഥയെ ചെറുക്കുക’ എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന പ്രതിരോധ സംഗമം ചൊവ്വാഴ്ച നടക്കും.
 വൈകീട്ട് അഞ്ചിന് കോര്‍പറേഷന് മുന്നിലാണ്  പ്രതിരോധ സംഗമം. ജനങ്ങളുടെ മൗലീകാവകാശങ്ങള്‍ നിഷേധിക്കുന്ന ഭരണകൂടത്തിനെതിരെയും  സമാധാന പ്രതിഷേധങ്ങള്‍ക്കെതിരെ കേസെടുക്കുന്ന പൊലീസ്  നടപടിക്കെതിരെയുമാണ് സംഗമമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അഫ്സല്‍ ഗുരുവിന്‍െറ വധത്തിന്‍െറ പശ്ചാത്തലത്തില്‍ തൃശൂര്‍ വിബ്ജിയോര്‍ ചലച്ചിത്രമേളയോടനുബന്ധിച്ച് വധശിക്ഷക്കെതിരെ സിനിമാ -കലാപ്രവര്‍ത്തകര്‍ പ്രതികരിച്ചതിന്‍െറ പേരില്‍ കേസെടുത്ത പൊലീസ് നടപടിയിലും ദേശീയപാത വികസനത്തിന്‍െറ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് നേരെയും കാതിക്കുടത്ത് എന്‍.ജി.എല്‍ കമ്പനി നടത്തുന്ന മലിനീകരണത്തിനെതിരെ പ്രതികരിച്ച സമരക്കാര്‍ക്ക് നേരെയും കള്ളക്കേസുകളെടുക്കുന്ന പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് പ്രതിരോധ സംഗമം സംഘടിപ്പിക്കുന്നത്. സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ്  പി.ഐ. നൗഷാദ് അധ്യക്ഷത വഹിക്കും.