Friday, January 4, 2013
പെട്ടിപ്പാലത്തെ വിഷപ്പുക:
പെട്ടിപ്പാലത്തെ വിഷപ്പുക: സര്‍വകക്ഷിയോഗം വിളിച്ച്
നടപടിയെന്ന് മന്ത്രി
പുന്നോല്‍: ദിവസങ്ങളായി പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യ കൂനകള്‍ക്ക് മേല്‍ പടര്‍ന്ന തീയും പുകയും ഇല്ലാതാക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി മഞ്ഞളാം കുഴി അലി പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മന്ത്രിയെ കണ്ട മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ബഷീര്‍ എന്നിവര്‍ക്കാണ് ഉറപ്പു നല്‍കിയത്.
ഹര്‍ത്താല്‍ പൂര്‍ണം
പുന്നോല്‍: പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഹ്വാനമനുസരിച്ച് പുന്നോല്‍, കുറിച്ചിയില്‍, ഇയ്യത്തുങ്കാട്, ഹുസ്സന്‍ മൊട്ട പ്രദേശങ്ങളില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. നഗരസഭ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീയിട്ടതിലും പഞ്ചായത്ത് അനങ്ങാപ്പാറനയം സ്വീകരിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.
പ്രകടനം നടത്തി
പ്രകടനം നടത്തി
പുന്നോല്‍: ന്യൂ മാഹി പഞ്ചായത്ത് ഭരണ സമിതിയുടെ രാജി ആവശ്യപ്പെട്ട് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെയും മദേഴ്സ് എഗൈന്‍സ്റ്റ് വേസ്റ്റ് ഡംപിങ്ങിന്‍െറയും നേതൃത്വത്തില്‍ പുന്നോല്‍ ടൗണില്‍ പ്രകടനം നടത്തി. ടി.എം. മമ്മൂട്ടി, കെ.പി. അബൂബക്കര്‍, കെ.പി. മഹമൂദ്, സി.ടി. മജീദ്, കൈഫി സിറാജ്, കെ.പി. ഫുത്ത്ദ്, എം. ഫാറൂഖ്, ജബീന ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
പുന്നോല്‍ ബാങ്ക് പരിസരത്ത് നടത്തിയ വിശദീകരണ യോഗത്തില്‍ ചെയര്‍മാന്‍ പി.എം. അബ്ദുന്നാസിര്‍, സി.പി. അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
പുന്നോല്‍ ബാങ്ക് പരിസരത്ത് നടത്തിയ വിശദീകരണ യോഗത്തില്‍ ചെയര്‍മാന്‍ പി.എം. അബ്ദുന്നാസിര്‍, സി.പി. അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
നഗരസഭ സെക്രട്ടറിയില്‍ നിന്ന്
വിശദീകരണം തേടി
വിശദീകരണം തേടി
തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലത്ത് പടര്‍ന്ന തീ അണക്കുന്നതില്‍ വീഴ്ച വരുത്തിയ നഗരസഭ സെക്രട്ടറിയില്‍ നിന്ന് തലശ്ശേരി സബ് കലക്ടര്‍ ടി.വി. അനുപമ വിശദീകരണം തേടി. 2012 ഡിസംബര്‍ 30ന് രാവിലെ മാലിന്യ കൂട്ടത്തിന് തീയിട്ടതിനെ തുടര്‍ന്ന് പ്രദേശവാസികളും ദേശീയ പാതവഴി പോകുന്നവരും ശ്വാസതടസ്സമുള്‍പ്പെടെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. മാലിന്യവിരുദ്ധ കര്‍മസമിതി ചെയര്‍മാന്‍ എന്‍.വി. അജയകുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
കുടുംബസംഗമം
കുടുംബസംഗമം
ചെങ്ങളായി: ജനുവരി 27ന് തളിപ്പറമ്പില്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി ചെങ്ങളായി ഹല്‍ഖ കുടുംബസംഗമം നടത്തി. ജില്ലാ സമിതിയംഗം സി.കെ. അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ആദംകുട്ടി അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. സി.വി.എന്‍. ഇഖ്ബാല്‍ സ്വാഗതവും കെ.എം. പി. ബഷീര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
അഭിപ്രായ സര്‍വ്വെ
കടുത്ത ശിക്ഷയുടെ അഭാവവും
ധാര്‍മിക ബോധമില്ലായ്മയും
പീഡനത്തിന് കാരണമെന്ന്
പീഡനത്തിന് കാരണമെന്ന്
അഭിപ്രായ സര്‍വ്വെ
പഴയങ്ങാടി: ധാര്‍മിക ചിന്തയുടെ അഭാവം, കടുത്ത കുറ്റത്തിന് പോലും പര്യാപ്തമായ ശിക്ഷ ലഭ്യമാവാത്ത അവസ്ഥ, വസ്ത്രധാരണത്തിലെ അധാര്‍മികത എന്നിവ രാജ്യത്ത് വര്‍ധിച്ചു വരുന്ന സ്ത്രീ പീഡനത്തിന് കാരണമാകുന്നതായി അഭിപ്രായ സര്‍വെ.
സ്ത്രീകള്‍ക്ക് നേരെ കൈയേറ്റം, മാനഭംഗം, പീഡനം എന്നിവ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സോളിഡാരിറ്റി പഴയങ്ങാടി യൂനിറ്റാണ് പൊതുജനങ്ങളില്‍ അഭിപ്രായ സര്‍വേ നടത്തിയത്. ചോദ്യാവലികള്‍ ഉപയോഗിച്ച് സംഘടിപ്പിച്ച സര്‍വേയില്‍ നല്ല ജനപങ്കാളിത്തം ഉണ്ടായതായി സംഘാടകര്‍ വിലയിരുത്തി. സമൂഹത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ധാര്‍മിക ബോധമാണ് അപചയത്തിന്‍െറ പ്രധാന കാരണമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരുടെ പൊതു വിലയിരുത്തല്‍. സ്ത്രീകളുടെ വസ്ത്രധാരണ രീതി സദാചാരത്തിന്‍െറ സീമകള്‍ ലംഘിക്കപ്പെടുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റമടക്കമുള്ള ദുരാചാര പ്രവണതകള്‍ വര്‍ധിച്ചുവരുന്നത് സ്വാഭാവികമെന്നാണ് ചിലര്‍ പ്രതികരിച്ചത്.
സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് വധശിക്ഷയടക്കമുള്ളവ നല്‍കണമെന്നാണ് 40 ശതമാനം ആളുകളുടെ വിലയിരുത്തല്‍.
സോളിഡാരിറ്റി പഴയങ്ങാടി യൂനിറ്റ് പ്രസിഡന്‍റ് ഫൈസല്‍ മാടായി, സെക്രട്ടറി എം.പി. അസീസ്, നൗഫല്‍ പഴയങ്ങാടി, ഹാരിസ് മാസ്റ്റര്‍ എന്നിവര്‍ സര്‍വേക്ക് നേതൃത്വം നല്‍കി.

ജമാഅത്തെ ഇസ്ലാമി പൊതുയോഗം ഇന്ന്
ജമാഅത്തെ ഇസ്ലാമി
പൊതുയോഗം ഇന്ന്
പൊതുയോഗം ഇന്ന്
മട്ടന്നൂര്‍: ‘ആനുകാലിക സംഭവങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട്’ എന്ന വിഷയത്തില്‍ ഇന്ന് വൈകീട്ട് 4.30ന് ഉളിയില്‍ ടൗണില്‍ പൊതുയോഗം സംഘടിപ്പിക്കും. സി.കെ. മുനവിര്‍, പി.സി. മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.
ഷംസീര്‍ ഇബ്രാഹിം എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ്
ഷംസീര്‍ ഇബ്രാഹിം
എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ്,
ആശിഖ് കാഞ്ഞിരോട് സെക്രട്ടറി
ആശിഖ് കാഞ്ഞിരോട് സെക്രട്ടറി
കണ്ണൂര്‍: എസ്.ഐ.ഒ ജില്ല പ്രസിഡന്‍റായി ഷംസീര്‍ ഇബ്രാഹിമിനെയും സെക്രട്ടറിയായി കെ.എം. ആശിഖിനെയും തെരഞ്ഞെടുത്തു. എന്‍ജിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ഷംസീര്‍ മുഴപ്പിലങ്ങാട് സ്വദേശിയാണ്. കോമേഴ്സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ആശിഖ് കാഞ്ഞിരോട് സ്വദേശിയാണ്. ജില്ലാ സമിതി അംഗങ്ങളായി ടി.എ. ബിനാസ് (വൈ. പ്രസി.), അഫ്സല്‍ ഹുസൈന്‍ (കാമ്പസ് സെക്ര.), ആര്‍.എ. സാബിക്ക് (ജോ. സെക്ര.), റംസി ചൊവ്വ (പബ്ളിക് റിലേഷന്‍), റംഷീദ് തളിപ്പറമ്പ് ( സംവേദന വേദി കണ്‍വീനര്‍), അജ്മല്‍ കാഞ്ഞിരോട്, ഷബീര്‍ എടക്കാട്, നബീല്‍ തലശ്ശേരി എന്നിവരെ തെരഞ്ഞെടുത്തു. ഏരിയ പ്രസിഡന്‍റുമാരായി ഫാസില്‍ അബ്ദു (കണ്ണൂര്‍), യൂനുസ്സലിം (മട്ടന്നൂര്‍), ഹഫീഫ് അബ്ദുല്‍ കരീം (വളപട്ടണം), റാഷിദ് (തലശ്ശേരി), അനസ് കടവത്തൂര്‍ (ചൊക്ളി), സിയാദ് മൊട്ടാമ്പ്രം (മാടായി) എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് സംസ്ഥാന സമിതി അംഗം സി.ടി. ഷുഹൈബ് മേല്‍നോട്ടം വഹിച്ചു. ജമാ അത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി സംസാരിച്ചു.
പാട്ടിന്‍െറ പാലാഴി തീര്‍ത്ത് ഫാത്തിമ ഫിദ
പാട്ടിന്‍െറ പാലാഴി തീര്‍ത്ത്
ഫാത്തിമ ഫിദ
ഫാത്തിമ ഫിദ
തലശ്ശേരി: പാട്ടിന്‍െറ പാലാഴി തീര്‍ത്ത് ഫാത്തിമ ഫിദ ഹാട്രിക് വിജയം കൊയ്തു. എളയാവൂര്‍ സി.എച്ച്.എം ഹയര്‍സെക്കന്‍ഡറിയിലെ എട്ടാംക്ളാസ് വിദ്യാര്‍ഥിനി ഫാത്തിമ ഫിദ അറബി ഗാനത്തിലാണ് തുടര്‍വിജയവുമായി ശ്രദ്ധേയയായത്. കഴിഞ്ഞ രണ്ടു വര്‍ഷവും യു.പി വിഭാഗം അറബി ഗാനത്തില്‍ നേടിയ ഒന്നാംസ്ഥാനമാണ് ഹൈസ്കൂള്‍ അരങ്ങേറ്റത്തിലും ആവര്‍ത്തിച്ചത്. ഇസ്രായേലിന്‍െറ ആക്രമണത്തില്‍ ഞെരിപിരികൊള്ളുന്ന ഫലസ്തീന്‍ ജനതയോട് ‘ഭയക്കരുത്.. നിങ്ങള്‍ക്കൊപ്പം ദൈവമുണ്ടെന്ന്’ പറഞ്ഞു തുടങ്ങുന്ന ഗാനമാണ് ഫിദക്ക് ഹാട്രിക് ജയം നേടിക്കൊടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കഥാപ്രസംഗം, അറബി ഗാനം, മാപ്പിളപ്പാട്ട് എന്നിവയില്‍ ഒന്നാംസ്ഥാനം നേടിയ ഫിദ ഇത്തവണ മാപ്പിളപ്പാട്ട്, ഗസല്‍, കഥാപ്രസംഗം, ഒപ്പന എന്നിവയിലും മത്സരിക്കുന്നുണ്ട്. പ്രസംഗകനായ കാഞ്ഞിരോട്ടെ ടി.എന്‍.എ. ഖാദറിന്‍െറയും ഗായിക ഫരീദ ഖാദറിന്‍െറയും മകളാണ്.
മാലിന്യമുക്ത പരിസ്ഥിതിക്കായി ‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍’
മാലിന്യമുക്ത പരിസ്ഥിതിക്കായി
‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍’
‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍’
തലശ്ശേരി: മാലിന്യമുക്ത പരിസ്ഥിതി എന്ന ഒരു നാടിന്‍െറ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്‍െറ ഭാഗമായി ‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍ 2013’ പദ്ധതി നിലവില്‍ വന്നു.
മദേഴ്സ് എഗൈന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ്ങിന്‍െറ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം കണ്‍വീനര്‍ ജബീന ഇര്‍ഷാദ് നിര്‍വഹിച്ചു.
ഗാര്‍ഹിക പ്ളാസ്റ്റിക് മാലിന്യ സംസ്കരണം, പച്ചക്കറി സ്വയം പര്യാപ്തത, ജല സംരക്ഷണം, അടുക്കളത്തോട്ട അവാര്‍ഡ്, വിത്ത് വിതരണം, കൂട്ടുകൃഷി സംരംഭം തുടങ്ങി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.
പുന്നോല്‍ റെയില്‍വേ ഗേറ്റിനടുത്ത തണല്‍ സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.വി. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സി.പി. അശ്റഫ് അധ്യക്ഷത വഹിച്ചു. സംസ്കരണത്തിനായി ഗാര്‍ഹിക പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന്‍െറ ഉദ്ഘാടനം പ്ളാസ്റ്റിക്കുകള്‍ സ്വീകരിച്ച് ആയിഷ നിഷാഘര്‍ ഉദ്ഘാടനം ചെയ്തു. വീടുകളിലുണ്ടാകുന്ന പ്ളാസ്റ്റിക് അവശിഷ്ടങ്ങള്‍ എല്ലാ മാസവും ഒന്നാം തീയതി തണലില്‍ ആരംഭിക്കുന്ന പ്രത്യേക കൗണ്ടറില്‍ സ്വീകരിച്ച് റീസൈക്ളിങ്ങിന് നല്‍കും. കെ.എം. സഫിയ, സൈനബ തിട്ടയില്‍, ഹരിത പുന്നോല്‍, കെ.പി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. റുബീന അനസ് സ്വാഗതവും വസന്ത ടീച്ചര്‍ നന്ദിയും പറഞ്ഞു.

Subscribe to:
Posts (Atom)