ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, November 19, 2012

PALESTINE


സുമനസ്സുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രോഗക്കിടക്കയില്‍

സുമനസ്സുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രോഗക്കിടക്കയില്‍
 ഇരിക്കൂര്‍: 12 അംഗ ദരിദ്രകുടുംബത്തിന്‍െറ എല്ലാമെല്ലാമായ കുടുംബനാഥന്‍ രണ്ട് വൃക്കകളും തകരാറിലായി സുമനസ്സുകളുടെ കനിവ് തേടുന്നു. കൂടാളി ആയിപ്പുഴ മരമില്ലിന് സമീപം താമസിക്കുന്ന തെക്കുമ്പാത്ത് അബ്ദുല്ല(55)യാണ് വിധിക്കുമുന്നില്‍ പകച്ചുനില്‍ക്കുന്നത്. കൂലിവേല ചെയ്ത് വലിയൊരു കുടുംബത്തെ പുലര്‍ത്തിവരവെയാണ് അഞ്ച് വര്‍ഷം മുമ്പ് രോഗം പിടികൂടിയത്. ഒമ്പതു പെണ്‍കുട്ടികളും പ്ളസ്ടു വിദ്യാര്‍ഥിയായ മകനും ഉള്‍പ്പെടെ 10 മക്കളാണ് ഇദ്ദേഹത്തിന്. നാല് പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞെങ്കിലും മൂന്നുപേര്‍ വിവാഹപ്രായം പിന്നിട്ട് വീട്ടില്‍ കഴിയുകയാണ്.
ഇതുവരെ 12 ലക്ഷം രൂപ ചികിത്സക്ക് ചെലവായി. നാലുലക്ഷം രൂപ കടത്തിലാണ്. കൂടാതെ ബാങ്കില്‍ പണയം വെച്ച ഇനത്തില്‍ രണ്ടരലക്ഷം രൂപ വേറെയുമുണ്ട്. 10 സെന്‍റില്‍ ഓടിട്ട പഴയ വീടാണ് ഇവര്‍ക്കുള്ളത്.
അഞ്ചുദിവസം കൂടുമ്പോള്‍ ഡയാലിസിസിനും പരിശോധനക്കുമായി ആശുപത്രിയില്‍ പോകാന്‍ 2500 രൂപ വേണം. സാമ്പത്തികപ്രയാസം കാരണം ചികിത്സ മുന്നോട്ടുകൊണ്ടുപോകാനാകാതെ വീട്ടില്‍തന്നെ കിടപ്പിലാണ്. ദൈനംദിന ചെലവുകള്‍ക്കുതന്നെ കടുത്ത പ്രയാസമാണ് കുടുംബം നേരിടുന്നത്. ചികിത്സക്കും മറ്റുമായി ഇരിക്കൂര്‍ ഇസ്ലാമിക് വെല്‍ഫെയര്‍ അസോസിയേഷന്‍െറ നേതൃത്വത്തില്‍ ധനസഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
Contact:
Farooque: 9947 048 958
NM Basheer: 9447 087 940

വനിതാ സംഗമം നടത്തി

 വനിതാ സംഗമം നടത്തി
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് വനിതാ ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ വനിതാ സംഗമം നടത്തി. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എന്‍. സുലൈഖ ‘കുടുംബസംസ്കരണം മാതാക്കളുടെ പങ്ക്’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. കെ. സക്കീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ശാക്കിറ ടീച്ചര്‍ സ്വാഗതവും എ. ഷമീമ നന്ദിയും പറഞ്ഞു.

‘മലര്‍വാടി വീട്’

‘മലര്‍വാടി വീട്’ പരിപാടി
കണ്ണൂര്‍ സിറ്റി: യൂനിറ്റ് മലര്‍വാടി ബാലസംഘം ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലര്‍വാടി വീട് പരിപാടി സി.എച്ച്.എം എളയാവൂര്‍ എച്ച്.എസ്.എസ് അധ്യാപിക പി. മുജീബാ ബീഗം ഉദ്ഘാടനം ചെയ്തു. ഇ.എന്‍. ഇബ്രാഹിം മൗലവി, എ. സറീന, ഫസ്ല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഫഖ്റാന്‍ ഖിറാഅത്ത് നടത്തി. ഫാത്തിമ, നിഹാല്‍ എന്നീ വിദ്യാര്‍ഥികള്‍ മലര്‍വാടി വീട് പദ്ധതി വിശദീകരിച്ചു. നഷ്വ സ്വാഗതവും സുഹാന നന്ദിയും പറഞ്ഞു.

സ്കൂള്‍ ബസ് കത്തിനശിച്ചു

 
 സ്കൂള്‍ ബസ് കത്തിനശിച്ചു
കണ്ണൂര്‍: സ്കൂള്‍ ബസ് ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു. പുല്ലൂപ്പിക്കടവിലെ കൗസര്‍ ഇംഗ്ളീഷ് സ്കൂളിന്‍െറ ബസാണ് കത്തിനശിച്ചത്. കാടാച്ചിറ കീഴറയിലെ ഡ്രൈവറുടെ വീടിനു സമീപമാണ് ബസ് നിര്‍ത്തിയിട്ടിരുന്നത്. ഞായറാഴ്ച രാവിലെ 5.30ഓടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ബസ് കത്തുന്നത് കണ്ട് മറ്റുള്ളവരെ വിവരമറിയിച്ചത്. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും ബസ് പൂര്‍ണമായി കത്തിനശിച്ചിരുന്നു.  സ്കൂള്‍ ഓഫിസ് മാനേജര്‍ കെ.പി. അബ്ദുല്‍ അസീസിന്‍െറ പരാതിപ്രകാരം എടക്കാട് പൊലീസ് കേസെടുത്തു. പൊലീസ് സംഘം സ്ഥലത്തത്തെി പരിശോധന നടത്തി.

ഗസ്സ: ഇന്ന് പ്രതിഷേധ ദിനം

 ഗസ്സ: ഇന്ന്  പ്രതിഷേധ ദിനം
കോഴിക്കോട്: ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ഉന്മൂലനത്തിനെതിരെ എസ്.ഐ.ഒ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ അറിയിച്ചു. മനുഷ്യാവകാശങ്ങള്‍ കാറ്റില്‍പ്പറത്തി നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയുമടക്കം കൊന്നൊടുക്കുന്ന ഇസ്രായേലുമായി ഇന്ത്യ ഉണ്ടാക്കിയ മുഴുവന്‍ കരാറുകളും റദ്ദാക്കണമെന്നും അക്കാദമിക വൃത്തത്തില്‍നിന്ന് ഇസ്രായേലിനെ ബഹിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രതിഷേധ ഭാഗമായി കാമ്പസുകളില്‍ പ്രകടനം, കൂട്ടായ്മ, ധര്‍ണ, കൊളാഷ് പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിക്കും.  

ബാര്‍ ലൈസന്‍സ് അനുവദിക്കരുത് -വെല്‍ഫെയര്‍ പാര്‍ട്ടി

ബാര്‍ ലൈസന്‍സ് അനുവദിക്കരുത് 
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് 30 ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.