റമദാന്‍ കിറ്റ് വിതരണം
ചക്കരക്കല്ല്: കണ്ണൂര്‍ ജില്ലാ യു.എ.ഇ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റമദാന്‍ കിറ്റ് വിതരണം നടത്തി. ചക്കരക്കല്‍ സഫ സെന്ററില്‍ നടന്ന പരിപാടി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ചെയര്‍മാന്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്‍ സലാം, എം. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ അസീസ് മൌലവി മുഖ്യപ്രഭാഷണം നടത്തി.