ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, June 20, 2011

IRIKKUR

 
സണ്‍ഡേ സ്കൂള്‍ ഉദ്ഘാടനം
ഇരിക്കൂര്‍: സണ്‍ഡേ മോറല്‍ സ്കൂള്‍ എ.എം.ഐ യു.പി സ്കൂളില്‍ കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. യു.കെ. മായന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.കെ. മുനവ്വിര്‍, സി.സി. ഫാത്തിമ എന്നിവര്‍ സംസാരിച്ചു. കെ.പി. ഹാരിസ് സ്വാഗതവും എന്‍.വി. ത്വാഹിര്‍ നന്ദിയും പറഞ്ഞു.

SIO MOTTAMBRAM

വിജയികളെ അനുമോദിച്ചു
പഴയങ്ങാടി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മൊട്ടാമ്പ്രം എസ്.ഐ.ഒ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. പി.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. താഹ മാടായി അവാര്‍ഡുകള്‍ വിതരണം ചെയ്തു. പി.കെ.സാജിദ് നദ്വി മുഖ്യ പ്രഭാഷണം നടത്തി. മര്‍ജാന്‍ മഹമൂദ്, റുബൈസ അക്ബര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ഫവാസ് ഖമറുദ്ദീന്‍ സ്വാഗതവും വി.കെ.നബീല്‍ നന്ദിയും പറഞ്ഞു.

COORG NEWS

സിദ്ധാപുരം-മടിക്കേരി
റോഡ് ചളിക്കുളമായി
സിദ്ധാപുരം: സിദ്ധാപുരം-മടിക്കേരി റോഡില്‍കാവേരി പുഴയ്ക്ക് കുറുകേ സിദ്ധാപുരത്ത് നിര്‍മിച്ച പാലത്തിന്റെ അപ്രോച്ച്  റോഡ് തകര്‍ന്ന് ചളിക്കുളമായി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷം പണി പൂര്‍ത്തിയായി ഉദ്ഘാടനം നടക്കുന്നതിന് മുമ്പേയാണ് റോഡ് തകര്‍ന്നത്്.
കോഴിക്കോട്^ഹാസന്‍ ഹൈവേയിലെ ഈ പാലം ഏഴ് കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചത്. 128 വര്‍ഷം പഴക്കമുള്ള പഴയപാലം ഗതാഗതയോഗ്യമല്ലാതായപ്പോഴാണ് പുതിയ പാലത്തിന്റെ പണി മുംബൈയിലെ ഗാമന്‍ ഇന്ത്യന്‍ കമ്പനിക്ക് പൊതുമരാമത്ത് നല്‍കിയത്.
അഞ്ച് വര്‍ഷമാണ് പാലം പണിപൂര്‍ത്തിയാക്കാന്‍ എടുത്തത്. ഉദ്ഘാടനത്തിന് മുമ്പുതന്നെ പാലത്തിന്റെ രണ്ടറ്റങ്ങളിലുമുള്ള റോഡുകള്‍ ചളിക്കുണ്ടുകളായി മാറിയിരിക്കയാണ്. ഇപ്പോള്‍ മിക്ക വാഹനങ്ങളും പഴയ പാലത്തെയാണ് ഗതാഗതത്തിന് ആശ്രയിക്കുന്നത്.

QURAN STUDY CENTRE KANNUR

'ആത്മീയ വളര്‍ച്ചക്ക് പ്രകൃതി പ്രതിഭാസങ്ങളെ
ഉപയോഗപ്പെടുത്തണം'
കണ്ണൂര്‍: ജീവന്റെ ആധാരമായ മഴയുള്‍പ്പെടെയുള്ള പ്രകൃതി പ്രതിഭാസങ്ങളെ ആത്മീയ വളര്‍ച്ചക്കുള്ള പഠനമാധ്യമായി ഉപയോഗിക്കാന്‍ സാധാരണക്കാര്‍ക്കും അഭ്യസ്ത വിദ്യര്‍ക്കും സാധിക്കണമെന്ന് ഖാലിദ് മൂസ നദ്വി പറഞ്ഞു. കൌസര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച മഴ ഒരനുഗ്രഹം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുഴുവന്‍ ജീവജാലങ്ങള്‍ക്കും ആവശ്യമായ മഴ ഒരേ സമയം ജീവജലവും ഭക്ഷണവുമാണ്. ജനനത്തെയും മരണത്തെയും പരലോകത്തെയും കുറിച്ചുള്ള വലിയ സന്ദേശമാണ് മഴ നല്‍കുന്നത് ^അദ്ദേഹം പറഞ്ഞു. യു.പി. സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ. പി. സലീം, കെ.പി. അബ്ദുല്‍ അസീസ്, ടി.പി. മഹമൂദ് ഹാജി എന്നിവര്‍ സംസാരിച്ചു.