ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label JIH PAPPINISSERY. Show all posts
Showing posts with label JIH PAPPINISSERY. Show all posts

Sunday, March 24, 2013

വേദങ്ങളിലെ നന്മയുടെ സന്ദേശം തിരിച്ചറിയണം -മൗലവി ജമാലുദ്ദീന്‍ മങ്കട

വേദങ്ങളിലെ നന്മയുടെ സന്ദേശം തിരിച്ചറിയണം -മൗലവി ജമാലുദ്ദീന്‍ മങ്കട
പാപ്പിനിശ്ശേരി: എല്ലാ വേദങ്ങളും മനുഷ്യനെ മാനിക്കാന്‍ പഠിപ്പിക്കുന്നതാണെന്നും അതിലെ നന്മയുടെ സന്ദേശത്തെ തിരിച്ചറിയണമെന്നും പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പാപ്പിനിശ്ശേരി ആറോണ്‍ യു.പി സ്കൂളില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കാലഘട്ടത്തിന്‍െറ തെറ്റുകള്‍ തിരിച്ചറിഞ്ഞ് നാടിന്‍െറ പൈതൃകമനുസരിച്ച് ജീവിക്കാനുള്ള കഴിവ് നേടണം. ഒത്തു കൂടുമ്പോള്‍ ഇമ്പമുള്ള സമൂഹമാണ് നമ്മുടേത്. ഇതിന് ഭംഗംവരുത്തുന്ന അവസ്ഥയെ നിസ്സംഗതയോടെ നോക്കിനില്‍ക്കാതെ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. മറക്കാനും പൊറുക്കാനും കഴിയുന്ന മനുഷ്യന്‍, മുറിവുകള്‍ വലുതാക്കാനല്ല ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. റീന, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, റവറന്‍റ് എന്‍.കെ. സണ്ണി, കെ.കെ. നാസര്‍, കെ.കെ.പി. മുസ്തഫ എന്നിവര്‍ സംസാരിച്ചു. സി.കെ.എ. ജബ്ബാര്‍ സ്വാഗതം പറഞ്ഞു.

Tuesday, August 14, 2012

ഗ്രാമത്തിന്‍െറ കൂടിച്ചേരലായി ഇഫ്താര്‍ സംഗമം

 
 ഗ്രാമത്തിന്‍െറ കൂടിച്ചേരലായി 
ഇഫ്താര്‍ സംഗമം
പാപ്പിനിശേരി: മതസൗഹാര്‍ദത്തിന് പുതിയ ഏടുകള്‍ വിളക്കിച്ചേര്‍ത്ത് പാപ്പിനിശേരി മസ്ജിദുല്‍ ഈമാനില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഒരു ഗ്രാമത്തിന്‍െറ ഒത്തുചേരലായി മാറുകയായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരുള്‍പ്പെടെ നാനാവിഭാഗങ്ങളില്‍പെട്ട സ്ത്രീകള്‍ പള്ളിയുടെ മുകള്‍തട്ടിലും പുരുഷന്മാര്‍ വരാന്തയിലും ഇരുന്ന് നോമ്പുമുറിച്ചു.
സംഗമം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന ഉദ്ഘാടനം ചെയ്തു. റമദാനിലെ വ്രതാനുഷ്ഠാനത്തിലൂടെ സഹജീവി സ്നേഹവും ജീവകാരുണ്യമനസ്സുമാണ് മുസ്ലിംകളില്‍ വളര്‍ത്തപ്പെടുന്നതെന്ന് അവര്‍ പറഞ്ഞു. വിശുദ്ധഖുര്‍ആനും പ്രവാചകചര്യയും എല്ലാവരുടെയും പൊതുസ്വത്താണെന്ന ബോധം ജനങ്ങളില്‍ വളര്‍ത്തുന്ന വിധത്തിലുള്ള ജീവിത രീതിയാണ് മുസ്ലിംകള്‍ സ്വീകരിക്കേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു. 
ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയാ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. ഫാ. സണ്ണി, ഗംഗാധരന്‍ മാസ്റ്റര്‍, കെ.കെ.പി. മുസ്തഫ, ടി.പി. മുഹമ്മദ്ശമീം എന്നിവര്‍ സംസാരിച്ചു. സി.കെ. അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.

Monday, February 27, 2012

പഠന പരിശീലന ക്ളാസ്

 
 പഠന പരിശീലന ക്ളാസ്
പാപ്പിനിശ്ശേരി: ജമാഅത്തെ ഇസ്ലാമി പാപ്പിനിശ്ശേരി ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ളസ്ടു വിദ്യാര്‍ഥികള്‍ക്കായി പഠനപരിശീലന ക്യാമ്പ് നടത്തി. സിജി സീനിയര്‍ റിസോഴ്സ് പേഴ്സന്‍ അബദുല്ലത്തീഫ് ക്ളാസെടുത്തു. എല്‍.എല്‍.ബി പരീക്ഷയില്‍ ഉയര്‍ന്ന വിജയംനേടിയ മുഹമ്മദ് ഫൗസിന് ഉപഹാരം നല്‍കി. വി.എന്‍. ഹാരിസ് , ടി.കെ. ശാഫി എന്നിവര്‍ സംബന്ധിച്ചു.

Monday, December 5, 2011

കുടുംബസംഗമം

കുടുംബസംഗമം
പാപ്പിനിശേãരി: ജമാഅത്തെ ഇസ്ലാമി പാപ്പിനിശേãരി ഹല്‍ഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം മസ്ജിദുല്‍ ഈമാനില്‍ നടന്നു. നല്ല കുടുംബങ്ങളുടെ കൂട്ടായ്മയില്‍ നിന്നാണ് സമാധാനവും പുരോഗതിയുമുള്ള ഗ്രാമങ്ങള്‍ രൂപപ്പെടുകയെന്ന് സംഗമം ചൂണ്ടിക്കാട്ടി.
അത്തരം ഗ്രാമങ്ങള്‍ പൊതുസമൂഹത്തിന് വഴികാട്ടുന്ന പ്രകാശഗോപുരമായി മാറും. ആധുനിക ജീവിതത്തിന്റെ സംഘര്‍ഷാത്മകമായ സാഹചര്യത്തെ നേരിടാന്‍ നന്മ നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്ക് സാധിക്കുമെന്നും സംഗമം ചൂണ്ടിക്കാട്ടി.
ഡോ. എസ്.എല്‍.പി. ഉമറുല്‍ ഫാറൂഖ്, സി.എച്ച്. അബ്ദുല്‍ഖാദര്‍ മൌലവി, ജമാഅത്തെ ഇസ്ലാമി പാപ്പിനിശേãരി ഹല്‍ഖാ നാസിം വി.എന്‍. ഹാരിസ്, ജമാഅത്തെ ഇസ്ലാമി എച്ച്.ആര്‍.ഡി സെല്‍ ജില്ലാ കണ്‍വീനര്‍ സി.കെ.അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 273ാം റാങ്ക് നേടിയ സുഹ പര്‍വീന് ഡോ. ഉമറുല്‍ ഫാറൂഖ് ഉപഹാരം നല്‍കി.
ജമാഅത്തെ ഇസ്ലാമി പാപ്പിനിശേãരി ഹല്‍ഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സി.എച്ച്. അബ്ദുല്‍ഖാദര്‍ മൌലവി സംസാരിക്കുന്നു.