ചക്കരക്കല്ലില്‍ തുണിക്കടക്കുനേരെ അക്രമം
ആളുകള്‍ നോക്കിനില്‍ക്കേ തുണിക്കടക്കുനേരെ അക്രമം. ടൌണിലെ 'മദര്‍കെയര്‍' എന്ന സ്ഥാപനത്തിനുനേരെയാണ് ഞായറാഴ്ച രാവിലെ ഏഴിന് പിക്കപ് വാനിലെത്തിയ സംഘം അക്രമം നടത്തിയത്.
കാഞ്ഞിരോട്ടെ അബ്ദുല്‍ ഖാദറിന്റെതാണ് കട. കടയുടെ വശങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ തറയില്‍ പാകിയ ടൈല്‍സ്, ഇന്റീരിയര്‍ ഡക്കറേഷനുകള്‍ എന്നിവ നശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ കടയുടമയുടെ മകന്‍ അനസിനെ ഒരു മണിക്കൂറോളം തടഞ്ഞുനിര്‍ത്തിയായിരുന്നു അക്രമം. ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി.