ബൈക്കില്‍ കാറിടിച്ച്
തെറിച്ചുവീണ യുവാവ്
ടിപ്പര്‍ ലോറി കയറി മരിച്ചു
തെറിച്ചുവീണ യുവാവ്
ടിപ്പര്‍ ലോറി കയറി മരിച്ചു
കണ്ണൂര്‍: ബൈക്കില്‍ കാറിടിച്ച് തെറിച്ചുവീണ യുവാവ് ടിപ്പര്‍ ലോറി കയറി മരിച്ചു. ഏച്ചൂര്‍ 'ഫാത്തിമാസി'ല്‍ ശബീര്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടു മണിക്ക് താണ ടി.കെ സ്റ്റോപ്പിനടുത്താണ് അപകടം. കണ്ണൂര്‍ വെയര്‍ ഹൌസിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്നു ശബീര്‍. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് എതിര്‍ദിശയില്‍നിന്ന് വന്ന ടിപ്പര്‍ലോറി കയറുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. പിതാവ്: പരേതനായ മുസ്തഫ. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: സഫ്റാജ്, സിറാജ് (ഇരുവരും യു.എ.ഇ), യാസര്‍ (വിദ്യാര്‍ഥി).