ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, February 2, 2011

SIO COLUMN FEB-1 -15-2011

KUNHALIKUTTY

ഇനി നമുക്ക് കോട്ടക്കലില്‍ കാണാം
സി. ദാവൂദ്

ഇസ്ലാമിക രാഷ്ട്രീയ ചരിത്രത്തില്‍ ഇതിഹാസതുല്യം തിളങ്ങുന്ന നാമമാണ് രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്. ഒരു രാത്രിയില്‍ പ്രവിശ്യാ ഗവര്‍ണറുമായുള്ള ചര്‍ച്ചക്കിടെ അദ്ദേഹം, മുമ്പിലുണ്ടായിരുന്ന വിളക്കണച്ച് മറ്റൊന്ന് കത്തിക്കുന്നു. കാരണമന്വേഷിച്ച ഗവര്‍ണറോട് അദ്ദേഹം പറഞ്ഞു: 'ഇതുവരെ നാം പൊതുകാര്യങ്ങളായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ നമ്മുടെ സംസാരം വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്നു. അങ്ങനെവരുമ്പോള്‍ പൊതുഖജനാവിലെ വിളക്ക് അതിന് ഉപയോഗിക്കുന്നത് ശരിയല്ലല്ലോ'. പൊതുപ്രവര്‍ത്തകന്‍ ദീക്ഷിക്കേണ്ട ധാര്‍മികനിലവാരത്തിന്റെ ഈ തിളങ്ങുന്ന മാതൃക നമ്മുടെ കാലത്ത് രാഷ്ട്രീയനേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് വങ്കത്തം തന്നെയാണ്. എന്നാലും ഇത്തരം കണിശതകള്‍ പാലിച്ച രാഷ്ട്രീയനേതാക്കളും നമുക്കിടയില്‍ ധാരാളമുണ്ടായിരുന്നു. അത്തരം ആളുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഓര്‍മയില്‍ ആദ്യം മിന്നിയെത്തുന്ന പേരുകളിലൊന്നാണ് മുസ്ലിം ലീഗ് നായകനായിരുന്ന ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റേത്. വിഭക്ത ഇന്ത്യയില്‍ തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍, വിഭജനത്തെത്തുടര്‍ന്ന് അനാഥരായിപ്പോയ ഇന്ത്യന്‍ മുസല്‍മാന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ അദ്ദേഹം നടത്തിയ പെടാപ്പാടുകളുടെ പേരായിരുന്നു ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് എന്നത്. അസാമാന്യ വ്യക്തിത്വവും ധീരമായ നിലപാടും സ്ഫടികതുല്യമായ ധാര്‍മികത്തെളിച്ചവും ജ്വലിക്കുന്ന സ്വപ്നങ്ങളുമായി അദ്ദേഹം ആ പ്രസ്ഥാനത്തെ ഇന്ത്യയില്‍ നട്ടുവളര്‍ത്താന്‍ വിയര്‍ത്തു പണിയെടുത്തു. ജീവിതം മുഴുക്കെ അതിനുവേണ്ടി സമര്‍പ്പിച്ചു. ആ സമര്‍പ്പണത്തിന്റെ ഫലമായാണ് ഉത്തര്‍പ്രദേശ്, അസം, ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നിയമസഭാപ്രാതിനിധ്യമുള്ള പ്രസ്ഥാനമായി മുസ്ലിംലീഗ് മാറിയത്. നടുക്കടലില്‍പെട്ട കൊതുമ്പുവള്ളത്തിലെ യാത്രക്കാരനെപ്പോലെ, ദിശയറിയാതെ സ്തംഭിച്ചു പോയ ഒരു സമുദായത്തിന് അദ്ദേഹം പ്രതീക്ഷകളുടെ സപ്തസമുദ്രങ്ങള്‍ താണ്ടാനുള്ള ഇച്ഛാശക്തി നല്‍കി. നമ്മുടെ ദൌര്‍ഭാഗ്യത്തിന് അദ്ദേഹത്തെപ്പോലുള്ളവരുടെ ശക്തമായ പിന്തുടര്‍ച്ചകള്‍ സൃഷ്ടിക്കാന്‍ ആ പ്രസ്ഥാനത്തിന് കഴിഞ്ഞില്ല.

JIH PAYANGADI

JAMA'ATE ISLAMI PUBLIC MEETING PART 1

JAMA'ATE ISLAMI PUBLIC MEETING - PART 2

QUIZ COMPETITION

'ഞാന്‍ അറിഞ്ഞ പ്രവാചകന്‍'
ക്വിസ് മത്സരം
കണ്ണൂര്‍: 'ഞാന്‍ അറിഞ്ഞ പ്രവാചകന്‍' എന്ന തലക്കെട്ടില്‍ ഡയലോഗ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ഫെബ്രുവരി 15ന് നടത്തുന്ന ക്വിസ് മത്സരത്തിന്റെ ഭാഗമായി കണ്ണൂരില്‍ ഒമ്പത് സ്ഥലങ്ങളില്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ജീവിതത്തെയും സന്ദേശത്തെയും ആധാരമാക്കിയാണ് മത്സരം. സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ മത്സരത്തില്‍ പങ്കെടുക്കും.
മുഴത്തടം യു.പി സ്കൂള്‍ കണ്ണൂര്‍, സര്‍ഗം ഓഡിറ്റോറിയം തലശേãരി, മലബാര്‍ അക്കാദമി പഴയങ്ങാടി, നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പുതിയതെരു, ഐഡിയല്‍ ലൈബ്രറി കടവത്തൂര്‍, ചൊക്ലി യു.പി സ്കൂള്‍, സഫാ സെന്റര്‍ ചക്കരക്കല്ല്, ഹിറാ സെന്റര്‍ മട്ടന്നൂര്‍, കാരുണ്യ നികേതന്‍ സ്കൂള്‍ വിളയാങ്കോട് എന്നിവിടങ്ങളിലാണ് മത്സരം നടക്കുക.
ഡയലോഗ് സെന്റര്‍ ജില്ലാ രക്ഷാധികാരി ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ യു.പി .സിദ്ദീഖ്, സെക്രട്ടറി മുഹമ്മദ് ഹനീഫ്, ജമാല്‍ കടന്നപ്പള്ളി, പ്രഫ. ഉസ്മാന്‍ തറുവായി, മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫോണ്‍: 9496197140. 
ഇ.മെയില്‍: dailoguequiz2011@gmail.com

SOLIDARITY PAYYANNUR ANTI-TERROR DAY



സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭീകരവിരുദ്ധ കൂട്ടായ്മയില്‍ സംസ്ഥാന കമ്മിറ്റിയംഗം ഖാലിദ് മൂസ മുഖ്യപ്രഭാഷണം നടത്തുന്നു.
ഭീകരവിരുദ്ധ കൂട്ടായ്മ
പയ്യന്നൂര്‍: ഗാന്ധിഘാതകരില്‍നിന്ന് ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ഭീകരവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയംഗം ഖാലിദ് മൂസ മുഖ്യപ്രഭാഷണം നടത്തി. അപ്പുക്കുട്ടപ്പൊതുവാള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സുനില്‍കുമാര്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, എന്‍.എം. ഷഫീഖ്്, വി.എന്‍. ഹാരിസ്, ടി.കെ. മുഹമ്മദ് റിയാസ്, സി.കെ. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു.