ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, March 4, 2013

MADHYAMAM WEEKLY


PRABODHANAM WEEKLY


ഇന്ത്യന്‍ മുജാഹിദീന്‍: ധവളപത്രം പുറത്തിറക്കണമെന്ന് ജമാഅത്ത്

 ഇന്ത്യന്‍ മുജാഹിദീന്‍: ധവളപത്രം പുറത്തിറക്കണമെന്ന് ജമാഅത്ത്
 ന്യൂദല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ എന്ന നിഴല്‍ ഭീകരസംഘടനയെക്കുറിച്ച് ധവളപത്രം പുറത്തിറക്കണമെന്നും മുസ്ലിം യുവാക്കള്‍ക്കെതിരെ തുടരുന്ന ഭീകരവേട്ട അവസാനിപ്പിക്കണമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഒരു ഭാഗത്ത് ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍ ഐജാസ് മുഹമ്മദ് മിര്‍സയെ പിരിച്ചുവിടുകയും മറുഭാഗത്ത് കേണല്‍ പുരോഹിതിന് ശമ്പളം നല്‍കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ജമാഅത്ത് വിമര്‍ശിച്ചു. കേന്ദ്ര ബജറ്റില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കിയിട്ടില്ളെന്നും ജമാഅത്ത് ചൂണ്ടിക്കാട്ടി.
ആഗോളതലത്തില്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ബംഗ്ളാദേശിലെ അതിക്രമങ്ങളെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിക്കും മറ്റു മുസ്ലിം സംഘടനകള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ബംഗ്ളാദേശ് സര്‍ക്കാര്‍ നിയോഗിച്ച യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ നീതിപൂര്‍വകമായ വിചാരണ നടത്താതെയാണ് ബംഗ്ളാദേശ് നേതാക്കള്‍ക്ക് വധശിക്ഷ വിധിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഒരു അയല്‍പക്ക രാജ്യം ആഭ്യന്തര സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദിന് ആശങ്കയുണ്ട്.
1971ലെ ബംഗ്ളാദേശ് സ്വാതന്ത്ര്യസമര കാലത്ത് നടന്ന യുദ്ധക്കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യാനെന്ന പേരില്‍ 2010ല്‍ സ്ഥാപിച്ച ട്രൈബ്യൂണല്‍ പ്രതിപക്ഷ പാര്‍ട്ടികളായ ജമാഅത്തെ ഇസ്ലാമിയെയും ബംഗ്ളാദേശ് നാഷനല്‍ പാര്‍ട്ടിയെയുമാണ് ലക്ഷ്യമിടുന്നത്. ഈ രണ്ടു പാര്‍ട്ടികള്‍ക്കുമെതിരെ ഭരണകക്ഷിയായ അവാമി ലീഗിനെ പിന്തുണക്കുന്നവര്‍ തുടങ്ങിയതാണ് ഷാഹ്ബാഗ് മൂവ്മെന്‍റ്. സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളില്‍ പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരെ ജനരോഷം വ്യാപകമായതിനിടയിലാണ് ഈ പ്രസ്ഥാനം തുടങ്ങിയത്.
യുദ്ധക്കുറ്റവിചാരണക്കുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബംഗ്ളാദേശിലെ യുദ്ധക്കുറ്റ വിചാരണയെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്‍റര്‍നാഷനല്‍, ഇന്‍റര്‍നാഷനല്‍ ബാര്‍ അസോസിയേഷന്‍, ബ്രിട്ടീഷ് ബാര്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മിറ്റി, യുദ്ധക്കുറ്റവുമായി ബന്ധപ്പെട്ട അമേരിക്കന്‍ അംബാസഡര്‍ എന്നിവരെല്ലാം വ്യക്തമാക്കിയതാണെന്നും അവര്‍ പറഞ്ഞു. ജമാഅത്ത് സെക്രട്ടറി ജനറല്‍ ഇഖ്ബാല്‍ മുല്ല, സെക്രട്ടറിമാരായ ഇജാസ് മുഹമ്മദ് അസ്ലം, മുഹമ്മദ് സലീം എന്‍ജിനീയര്‍, മുഹമ്മദ് അഹ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മുണ്ടേരിക്കടവില്‍ വിലക്ക് ലംഘിച്ച് തണ്ണീര്‍ത്തടം നികത്തുന്നു

മുണ്ടേരിക്കടവില്‍ വിലക്ക് ലംഘിച്ച്
തണ്ണീര്‍ത്തടം നികത്തുന്നു
കണ്ണൂര്‍: അധികൃതരുടെ വിലക്ക് ലംഘിച്ച് മുണ്ടേരിക്കടവില്‍ അവധിദിനത്തില്‍ തണ്ണീര്‍ത്തടം നികത്തല്‍ തുടരുന്നു.
പക്ഷിസങ്കേതമായി പ്രഖ്യാപിച്ച മുണ്ടേരിക്കടവിലെ പറക്കാട് അമ്പാട് ഭാഗത്താണ് ഞായറാഴ്ച റവന്യൂ അധികൃതരുടെയും പൊലീസിന്‍െറയും വിലക്ക് മറികടന്ന് നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്. ഇവിടെ സ്വകാര്യ വ്യക്തി കണ്ടല്‍ക്കാട് നശിപ്പിച്ച് കരിങ്കല്‍ ഭിത്തി കെട്ടിയുയര്‍ത്തി നീര്‍ത്തടം മണ്ണിട്ട് നികത്തുന്നത് കഴിഞ്ഞദിവസം തഹസില്‍ദാറും പൊലീസും ഇടപെട്ട് തടഞ്ഞിരുന്നു. കൃഷിവകുപ്പും അനധികൃത നിര്‍മാണത്തെ എതിര്‍ത്തിരുന്നു. എന്നാല്‍, ഇത് വകവെക്കാതെയാണ് ഞായറാഴ്ച നിര്‍മാണം പുനരാരംഭിച്ചത്. പക്ഷിനിരീക്ഷണത്തിനത്തെിയ കോളജ് വിദ്യാര്‍ഥികളുടെ സംഘം ഇത് കണ്ടത്തെി കണ്ണൂര്‍ തഹസില്‍ദാറെ വിവരമറിയിക്കുകയായിരുന്നു. നികത്തിയ തണ്ണീര്‍ത്തടം പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. റവന്യൂ രേഖകളില്‍ ‘നഞ്ച’ വിഭാഗത്തില്‍ ഉള്‍പ്പെട്ട വെള്ളം കെട്ടിനില്‍ക്കുന്ന പുഴയോര ഭൂമി രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ‘തോട്ടം’ ആക്കി മാറ്റിയാണ് കൈയേറ്റവും നികത്തലും നടത്തുന്നതെന്ന് റവന്യൂ അധികൃതര്‍ പറയുന്നു.
 സ്ഥലം തണ്ണീര്‍ത്തടത്തില്‍ ഉള്‍പ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് പോക്കുവരവ് തടഞ്ഞിരുന്നു.  ഇവിടെ സര്‍വേ നമ്പര്‍ 35/1ല്‍പെട്ട ഭാഗത്ത് 4.5 ഏക്കറോളം നെല്‍വയല്‍ ഈവിധം രേഖകളില്‍ കൃത്രിമം കാട്ടി കരഭൂമിയാക്കി മാറ്റിയതായി പറയുന്നു. മുണ്ടേരിക്കടവ് നീര്‍ത്തടം സര്‍ക്കാര്‍ ഏറ്റെടുത്ത് പക്ഷിസങ്കേതമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് തണ്ണീര്‍ത്തടം കൈയേറ്റം രൂക്ഷമായത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മുണ്ടേരി കൈപ്പാട് മേഖലയില്‍ നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ചും നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകള്‍ ജില്ലാകലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള, വൈസ് പ്രസിഡന്‍റ് പി. ചന്ദ്രന്‍, കൃഷി ഓഫിസര്‍ ജീവരാജ്, വില്ളേജ് ഓഫിസര്‍ സമീര്‍ എന്നിവര്‍ കൈയേറ്റം നടന്ന സ്ഥലം സന്ദര്‍ശിച്ചു.
Courtesy: Madhyamam