ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, November 11, 2012

മജ്ലിസ് കിഡ്സ് ഫെസ്റ്റ് 2012 സമാപിച്ചു

 
 മജ്ലിസ് കിഡ്സ്
ഫെസ്റ്റ് 2012 സമാപിച്ചു
കാഞ്ഞിരോട്: കാഞ്ഞിരോട് ഹിദായത്ത് നഗര്‍ അല്‍ഹുദ ഇംഗ്ളീഷ് സ്കൂളില്‍ നടന്ന ഉത്തര മേഖല മജ്ലിസ് കിഡ്സ് ഫെസ്റ്റ് 2012  സമാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മജ്ലിസ് തഅ്ലീമില്‍ ഇസ്ലാമി കേരളയില്‍ അഫലിയേറ്റു ചെയ്ത 11  സ്കൂളുകളില്‍ നിന്നുള്ള LKG, UKG  ക്ളാസ്സുകളിലെ ഇരുന്നൂറിലധികം കുട്ടികള്‍ മത്സരത്തില്‍ പങ്കടെുത്തു.   ലോട്ടസ്, റോസ്, ജാസ്മിന്‍, ഡാലിയ എന്നീ നാലു സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ നടന്നത്. അല്‍ഹുദ ഇംഗ്ളീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ്  പരിപാടികള്‍ ആരംഭിച്ചത്. മോണോ ആക്റ്റ് , സംഘ ഗാനം നാടോടി നൃത്തം, സംഘ നൃത്തം, ഇസ്ലാമിക ഗാനം, കഥ പറയല്‍, മെമ്മറി ടെസ്റ്റ്, ക്രയോണ്‍ കളറിംഗ്,  ആക്ഷന്‍ സോങ്ങ് തുടങ്ങി പതിനഞ്ചു ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.
മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ്  സ്കൂള്‍ , ഉളിയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. പ്രോഗ്രെസീവ് ഇംഗ്ളീഷ്  സ്കൂള്‍ വാദിഹുദ, പഴയങ്ങാടി രണ്ടാം സ്ഥാനവും കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ പുല്ലൂപ്പികടവ് മൂന്നം സ്ഥാനവും നേടി.  വൈകുന്നേരം നടന്ന സമാപന സമ്മേളനം കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് ചെയര്‍മാന്‍ പി. സി. മൊയ്തു മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു . മജ്ലിസ് ജോ. സെക്രട്ടറി മുഹമ്മദലി മാഞ്ചിറ ആധ്യക്ഷത വഹിച്ചു. ഐ. സി. ടി. പടന്ന പ്രിന്‍സിപ്പാള്‍ എം. എച്ച്. റഫീഖ് സംസാരിച്ചു.  പി. പി. അബ്ദുറഹ്മാന്‍ സഫ, വി. പി. അബ്ദുല്‍ ഖാദര്‍ എഞ്ചിനീയര്‍, ടി. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, തുളസി ടീച്ചര്‍, യമുന ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിജയികള്‍ക്കുള സമ്മാന ദാനവും ചാംസ്,കിഡ്സ് മോര്‍,  സോവറിന്‍ മറീന എവര്‍റോളിംങ്ങ്  ട്രോഫിയും പി.സി. മൊയ്തു മാസ്റ്റര്‍ വിതരണം ചെയ്തു. അര്‍ശഖ് ഹമീദ് പ്രാര്‍ഥന നടത്തി. അല്‍ഹുദ ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ടി. കുഞ്ഞി മൊയ്തീന്‍ മാസ്റ്റര്‍ സ്വാഗതവും  കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ്  സെക്രട്ടറി  ടി. അഹ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

MOB NO


‘പൊതുനിരത്തുകള്‍ സ്വകാര്യവത്കരിക്കരുത്’

 
 ‘പൊതുനിരത്തുകള്‍
സ്വകാര്യവത്കരിക്കരുത്’
 കണ്ണൂര്‍: അഞ്ച് കോടിയിലധികം മതിപ്പുചെലവുള്ള എല്ലാ പദ്ധതികളും മേലില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ സ്വകാര്യ പങ്കാളിത്തത്തിലൂടെ മാത്രമേ നടപ്പാക്കൂവെന്ന സര്‍ക്കാര്‍ തീരുമാനം പൊതുനിരത്തുകളിലൂടെയുള്ള ഏത് യാത്രക്കും ചുങ്കം കൊടുക്കേണ്ടിവരുമെന്നതടക്കമുള്ള ഗുരുതരമായ അവസ്ഥ സംജാതമാക്കുമെന്ന് ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഹാഷിം ചേന്ദംപള്ളി.
സംരക്ഷണ സമിതി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനത്തിന് പ്രഖ്യാപിച്ചതായി അവകാശപ്പെടുന്ന പുനരധിവാസ പാക്കേജ് ഫലത്തില്‍ വഞ്ചനാപരവും തട്ടിപ്പുമാണ്.
ജനങ്ങളോടൊപ്പം ഇത്തരം ഘട്ടങ്ങളില്‍ നില്‍ക്കേണ്ട രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും ഒറ്റുകാരന്‍െറ റോളിലേക്ക് മാറിക്കഴിഞ്ഞു.
ദേശീയപാത വികസനത്തിന്‍െറ മറവിലുള്ള ഭീകരമായ അഴിമതിക്കൂട്ടുകെട്ടിനെ തുറന്നുകാണിക്കാന്‍ ജനാഭിമുഖ്യമുള്ള എല്ലാവരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
കെ.എം. മഖ്ബൂല്‍, യു.കെ. സെയ്ദ്, പ്രേമരാജന്‍ എടക്കാട്, അപ്പുക്കുട്ടന്‍ കാരേയില്‍, പള്ളിപ്രം പ്രസന്നന്‍, സജീര്‍ കീച്ചേരി, പി.എം. അബ്ദുന്നാസര്‍, നസീര്‍ കടാങ്കോട്, കെ.കെ. ഉത്തമന്‍, എം.കെ. ജയരാജന്‍, എം.കെ. അബൂബക്കര്‍, പ്രേമന്‍ പാതിരിയാട്, പോള്‍ ടി. സാമുവല്‍ എന്നിവര്‍ സംസാരിച്ചു.

സോളിഡാരിറ്റി മേഖലാ സമ്മേളനം

സോളിഡാരിറ്റി മേഖലാ സമ്മേളനം
 ചൊക്ളി: വിപ്ളവ വസന്തത്തിന്‍െറ ശലഭങ്ങളാവുക, സോളിഡാരിറ്റിയില്‍ അംഗമാവുക എന്ന കാമ്പയിന്‍െറ ഭാഗമായി ന്യൂമാഹി, പാനൂര്‍ ഏരിയകള്‍ സംയുക്തമായി നടത്തിയ മേഖലാ സമ്മേളനം ചൊക്ളി ഓറിയന്‍റല്‍ സ്കൂളില്‍ സംസ്ഥാന സമിതിയംഗം എ.ടി. ശറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ സമിതിയംഗം സാജിദ് നദ്വി അധ്യക്ഷത വഹിച്ചു. പെട്ടിപ്പാലം സമരനേതാക്കന്മാരായ കെ.പി. അബൂബക്കര്‍, പി.എം. അബ്ദുന്നാസിര്‍, സി.പി. അശ്റഫ്, അര്‍ഷാദ്, സനം, ന്യൂമാഹി പഞ്ചായത്തിലെ യുവ കര്‍ഷക അവാര്‍ഡ് ജേതാവ് ആര്‍. റഷീദ് എന്നിവരെ ആദരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് ‘ഗെയിലി’നെതിരെ ശരീഫ് കടവത്തൂരും മദ്യത്തിനെതിരെ സാലിഹ് റഹ്മാനും സമരപ്രഖ്യാപനം നടത്തി. ജമാഅത്തെ ഇസ്ലാമി ചൊക്ളി ഏരിയാ പ്രസിഡന്‍റ് കെ.കെ. അബ്ദുല്ല സമാപന പ്രഭാഷണം നിര്‍വഹിച്ചു.
ന്യൂമാഹി ഏരിയാ പ്രസിഡന്‍റ് പി. ഫൈസല്‍ റഹ്മാന്‍ സ്വാഗതവും പാനൂര്‍ ഏരിയാ പ്രസിഡന്‍റ് ശിഹാബുദ്ദീന്‍ പെരിങ്ങത്തൂര്‍ നന്ദിയും പറഞ്ഞു.

ഗ്യാസ് പൈപ്പ്ലൈന്‍: വാഹനജാഥ 15 മുതല്‍

ഗ്യാസ് പൈപ്പ്ലൈന്‍:
വാഹനജാഥ 15 മുതല്‍
കണ്ണൂര്‍: നിര്‍ദിഷ്ട ഗ്യാസ് പൈപ്പ്ലൈന്‍ ജനവാസ മേഖലയില്‍നിന്നും ഉപേക്ഷിക്കുക എന്ന സന്ദേശവുമായി ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 15, 16 തീയതികളില്‍ വാഹനപ്രചാരണ ജാഥ നടത്തും.
ജില്ലയിലെ കടവത്തൂര്‍ മുതല്‍ കരിവെള്ളൂര്‍ വരെ നടത്തുന്ന വാഹനജാഥ ടാങ്കര്‍ ലോറി പൊട്ടിത്തെറിയിലൂടെ ദുരന്തം വിതറിയ ചാല സ്ക്വയറില്‍ നിന്നും ആരംഭിക്കും.
 ദുരന്തത്തില്‍ ഇരയായവരുടെ ഉറ്റവരെ അണിനിരത്തി ആരംഭിക്കുന്ന ജാഥ, വീണ്ടുമൊരു മഹാദുരന്തം ആവര്‍ത്തിക്കുന്നതിനായി ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന മേഖലയിലൂടെ ഗ്യാസ് പൈപ്പ്ലൈന്‍ കൊണ്ടുപോകുന്നതിനെ ചെറുക്കുമെന്ന പ്രതിജ്ഞയെടുക്കും.

ട്രേഡ് യൂനിയനുകളും രാഷ്ട്രീയ നേതാക്കളും കുറ്റക്കാര്‍ -സോളിഡാരിറ്റി


ആംവെ തട്ടിപ്പ്: ട്രേഡ് യൂനിയനുകളും
രാഷ്ട്രീയ നേതാക്കളും കുറ്റക്കാര്‍ -സോളിഡാരിറ്റി
കോഴിക്കോട്: ആംവെ, ആര്‍.എം.പി, മൊണാവി തുടങ്ങിയ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് തട്ടിപ്പിനു സാഹചര്യം ഒരുക്കിയ ട്രേഡ് യൂനിയനുകള്‍ക്കെതിരെയും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം ആവശ്യപ്പെട്ടു.
കേരളത്തില്‍ ടോട്ടല്‍ ഫോര്‍ യു, മൊണാവി തുടങ്ങിയ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികളുടെ തട്ടിപ്പുകള്‍ക്കെതിരെ അന്വേഷണങ്ങളും നടപടികളുമുണ്ടായ ഘട്ടത്തിലാണ് ഈ മേഖലയില്‍ ട്രേഡ് യൂനിയനുകള്‍ രൂപവത്കരിച്ചത്. എ.ഐ.ടി.യു.സി ഉള്‍പ്പെടെയുള്ള ട്രേഡ് യൂനിയനുകളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആംവെ, ആര്‍.എം.പി തുടങ്ങിയ കമ്പനികളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കേരള സര്‍ക്കാര്‍ നെറ്റ്വര്‍ക്ക് കമ്പനികള്‍ക്കനുകൂലമായ നിയമം നിര്‍മിച്ചത്. ഈ നിയമത്തിന്‍െറ മറവിലാണ് ഇപ്പോള്‍ വീണ്ടും തട്ടിപ്പുകള്‍  തുടരുന്നതും. ഈ സാഹചര്യത്തില്‍ നിയമം പിന്‍വലിച്ച് എല്ലാ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെയും നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബസ്ചാര്‍ജ് വര്‍ധനയില്‍ പ്രതിഷേധിച്ചു

ബസ്ചാര്‍ജ് വര്‍ധനയില്‍
പ്രതിഷേധിച്ചു
കാഞ്ഞിരോട്: വിദ്യാര്‍ഥികളുടെ ബസ്ചാര്‍ജ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ എം.എസ്.എഫ് മുണ്ടേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം നടപ്പിലാക്കിയ തമിഴ്നാട് സര്‍ക്കാറിനെ മാതൃകയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി.പി. യാസീന്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.സി. അഫ്താബ് അധ്യക്ഷത വഹിച്ചു. ഹസീബ് മുണ്ടേരി സ്വാഗതവും ഉവൈസ് കച്ചേരിപറമ്പ് നന്ദിയും പറഞ്ഞു.

റോഡ് പ്രവൃത്തി നടത്തണം

റോഡ് പ്രവൃത്തി നടത്തണം
കാഞ്ഞിരോട്: മുണ്ടേരി പഞ്ചായത്തിലെ മുണ്ടേരിക്കടവ് റോഡ് വീതികൂട്ടി ടാര്‍ ചെയ്യുന്ന പ്രവൃത്തി ഉടന്‍ നടത്തണമെന്ന് മുസ്ലിംലീഗ് കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും എടക്കാട് ബ്ളോക് പഞ്ചായത്തംഗവുമായ എം.പി. മുഹമ്മദലി ആവശ്യപ്പെട്ടു. റോഡ് പ്രവൃത്തിക്കുള്ള എസ്റ്റിമേറ്റ് അംഗീകരിച്ച് പ്രവൃത്തി ഉടന്‍ തുടങ്ങണം. യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ മഅ്ദനിയെ സന്ദര്‍ശിച്ചു

വെല്‍ഫെയര്‍ പാര്‍ട്ടി 
നേതാക്കള്‍ മഅ്ദനിയെ
 സന്ദര്‍ശിച്ചു
 ബംഗളൂരു: ബംഗളൂരു സ്ഫോടനത്തിന്‍െറ പേരില്‍ അന്യായമായി ജയിലിലടക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിയുടെയും മറ്റ് നിരപരാധികളുടെയും ജയില്‍ മോചനത്തിനുവേണ്ടി കേരള നിയമസഭ അടിയന്തരമായി ഇടപെടണമെന്ന് പരപ്പന അഗ്രഹാര ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ച വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.
കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ നിരപരാധിയായിരുന്നിട്ടും ഒമ്പതര വര്‍ഷക്കാലം  വിചാരണ തടവുകാരനായി കഴിയേണ്ടിവന്ന മഅ്ദനിക്ക്, സമാന അനുഭവം ബംഗളൂരു കേസിന്‍െറ പേരിലും ഉണ്ടാവാന്‍ പാടില്ല. ബംഗളൂരു സ്ഫോടനത്തിന്‍െറ പേരില്‍ ബി.ജെ.പി സര്‍ക്കാര്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വ്യക്തമായിട്ടും കേരളത്തിലെ ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ നിശ്ശബ്ദത പുലര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണ്. പരപ്പനങ്ങാടി സ്വദേശി സക്കറിയയുള്‍പ്പെടെ നിരവധി യുവാക്കളാണ് അന്യായമായി ബംഗളൂരു ജയിലിലടക്കപ്പെട്ടിരിക്കുന്നത്.
മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.  പ്രമേഹം കാരണം വലതുകണ്ണിന്‍െറ കാഴ്ച പൂര്‍ണമായും ഇടതുകണ്ണിന്‍െറ കാഴ്ച ഭാഗികമായും നഷ്ടപ്പെട്ടു. സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.സി. ഹംസ, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, വൈസ് പ്രസിഡന്‍റുമാരായ അബ്ദുല്‍ ഹമീദ് വാണിയമ്പലം, സുരേന്ദ്രന്‍ കരീപ്പുഴ, പ്രവര്‍ത്തക സമിതി അംഗങ്ങളായ മാഗ്ളിന്‍ പീറ്റര്‍, റസാഖ് പാലേരി എന്നിവരാണ് മഅ്ദനിയെ സന്ദര്‍ശിച്ചത്.

അല്‍ ഫലാഹു ചിത്രകല ക്യാമ്പ്‌

അല്‍ ഫലാഹു ചിത്രകല ക്യാമ്പ്‌
 ന്യൂ മാഹി: അല്ഫലാഹു ഇംഗ്ലീഷ് സ്കൂളിലെ ആര്‍ടിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഗടിപ്പിക്കുന്ന ത്രിദിന ചിത്രകലാ ക്യാമ്പ്‌ പ്രസസ്ഥ കലാകാരന്‍ പൊന്ന്യം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അല്ഫലാഹ് വൈസ് പ്രിന്സിപാല്‍ ശര്‍മിന ഖാലിദ്‌ അധ്യക്ഷത വഹിച്ചു. കെ. ആര്‍. ബാബു മ്യൂറല്‍ പെയന്റിങ്ങിനെ കുറിച്ചും, പ്രേമലത ടീച്ചര്‍ കരകൌശല വസ്തു നിര്‍മ്മാണത്തിലും ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.