ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label ANTI LIQOUR. Show all posts
Showing posts with label ANTI LIQOUR. Show all posts

Thursday, November 29, 2012

മദ്യവിരുദ്ധ ജനകീയ മുന്നണി സമ്മേളനം

മദ്യവിരുദ്ധ ജനകീയ മുന്നണി സമ്മേളനം
കണ്ണൂര്‍: പഞ്ചായത്തുകളുടെ മദ്യനിരോധാധികാരം പുന$സ്ഥാപിച്ചുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് മദ്യവിരുദ്ധ കേരളത്തിന്‍െറ പ്രാര്‍ഥനയുടെ ഫലമാണെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജന. സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍പറഞ്ഞു. മദ്യവിരുദ്ധ ജനകീയ മുന്നണി കണ്ണൂരില്‍ നടത്തിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം സമരനായകരായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, കെ. അപ്പനായര്‍ എന്നിവരെ എം. അബ്ദുറഹ്മാന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രഫ. എം. മുഹമ്മദ്, എം. മുകുന്ദന്‍ മാസ്റ്റര്‍, ഷുഐബ് മുഹമ്മദ്, അഷ്റഫ് മമ്പറം, ടി. സക്കീന, മധു കക്കാട്, എ. രഘുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. രാജന്‍ കോരമ്പത്തേ് സ്വാഗതവും സി. കാര്‍ത്യായനി ടീച്ചര്‍ നന്ദിയും പറഞ്ഞു.

Tuesday, November 27, 2012

പഞ്ചായത്തുകളുടെ മദ്യനിരോധാധികാരം: സമരം സജീവമാക്കുന്നു

 പഞ്ചായത്തുകളുടെ മദ്യനിരോധാധികാരം: 
സമരം സജീവമാക്കുന്നു
കണ്ണൂര്‍: പഞ്ചായത്തുകളുടെ മദ്യനിരോധാധികാരം പൂര്‍ണാര്‍ഥത്തില്‍ പുന$സ്ഥാപിക്കുന്നതിനായി മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരിലും സമരം സജീവമാക്കുന്നു. ഇതിന്‍െറ ഭാഗമായി നവംബര്‍ 28ന് കാല്‍ടെക്സ് പരിസരത്ത് മദ്യവിരുദ്ധ പോസ്റ്റര്‍ രചനയും  പ്രഭാഷണവും നടക്കും. 
ഉച്ചക്ക് മൂന്നിന് നടക്കുന്ന പരിപാടി മദ്യ നിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എക്സൈസ് വകുപ്പിന്‍െറ ‘വരല്ളേ ഈ വഴിയേ’ എന്ന നാടകം അവതരിപ്പിക്കും. ഡിസംബര്‍ ഏഴിന് തലശ്ശേരിയിലും മദ്യവിരുദ്ധ പോസ്റ്റര്‍ രചനയും പ്രഭാഷണവും നടക്കും. മദ്യം നിരോധിക്കുന്നതിനുള്ള പഞ്ചായത്തുകളുടെ അധികാരം പുന$സ്ഥാപിക്കുമെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാഗ്ദാനത്തെ തുടര്‍ന്നായിരുന്നു 953 ദിവസമായി മലപ്പുറത്തു നടന്ന കേരള മദ്യ നിരോധന സമിതിയുടെ സമരം അവസാനിപ്പിച്ചത്. പിന്നീട് പ്രകടന പത്രികയിലും യു.ഡി.എഫ് ഈ വാഗ്ദാനം നല്‍കി. ഭരണത്തില്‍ വന്ന് ഏറെക്കാലമായിട്ടും ഇതിനുള്ള നടപടികള്‍ ഉണ്ടായില്ല. എതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ്  ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എങ്കിലും നിലവിലുള്ള മദ്യ ഷാപ്പുകള്‍ക്ക് ബാധകമാകാത്ത വിധത്തിലാണ്  ഈ ഉത്തരവ് വന്നിരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍, ജനറല്‍ കണ്‍വീനര്‍ രാജന്‍ കോരമ്പത്തേ്, ശാസ്ത്ര സാഹിത്യ പരിഷത്ത് സെക്രട്ടറി പി. ഗോപിനാഥന്‍, മദ്യനിരോധന സമിതി കണ്ണൂര്‍ ജില്ലാ ഒര്‍ഗനൈസര്‍ ടി. ചന്ദ്രന്‍, സോളിഡാരിറ്റി ഭാരവാഹിയായ ഷുഹൈബ് മുഹമ്മദ്, എസ്.യു.സി.ഐ ഭാരവാഹി ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു.

Thursday, November 22, 2012

മദ്യവിരുദ്ധ മുന്നണി പ്രക്ഷോഭത്തിന്

മദ്യവിരുദ്ധ മുന്നണി
പ്രക്ഷോഭത്തിന്
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മദ്യനിയന്ത്രണാധികാരം 1999ല്‍ റദ്ദുചെയ്യുമ്പോള്‍ ഉണ്ടായിരുന്ന അതേ അവസ്ഥയില്‍ പുനഃസ്ഥാപിക്കാന്‍ മദ്യനിരോധന സമിതിയുടെ നേതൃത്വത്തില്‍ മദ്യവിരുദ്ധ ജനകീയ മുന്നണി പ്രക്ഷോഭത്തിനൊരുങ്ങുന്നു. 28ന് കണ്ണൂര്‍ കാല്‍ടെക്സിലും ഡിസംബര്‍ ഏഴിന് തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തും മദ്യവിരുദ്ധ ചിത്രരചനയും എക്സൈസ് വകുപ്പിന്‍െറ മദ്യവിരുദ്ധ നാടകവും നടത്തും. കണ്ണൂരില്‍ 28ന് മൂന്നിന് റോഷ്നി ഖാലിദും തലശ്ശേരിയില്‍  പി.ടി.എ റഹീമും ഉദ്ഘാടനം ചെയ്യും. കണ്ണൂരില്‍ മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തുമെന്ന് മുന്നണി ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍ അറിയിച്ചു.

Wednesday, August 17, 2011

CHAKKARAKAL NEWS

ബാര്‍ വിരുദ്ധ സമര നേതാവിന് വധഭീഷണി
ചക്കരക്കല്ല്: ചക്കരക്കല്ലിലെ ബാര്‍ വിരുദ്ധ ജനകീയ സമിതി നേതാവിന് ഫോണിലൂടെ വധഭീഷണി. ചക്കരക്കല്ലിലെ കെ.വി. കോരനെയാണ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ബാര്‍വിരുദ്ധ സമിതി ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കൃഷി മന്ത്രി കെ.പി. മോഹനന്‍ എന്നിവര്‍ക്ക് ഫാക്സ് സന്ദേശമയച്ചിട്ടുണ്ട്. മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി, സോളിഡാരിറ്റി, ജില്ലാ പരിസ്ഥിതി സമിതി, ഏകതാ പരിഷത്ത്, എസ്.വൈ.എസ്, പൌരാവകാശ സമിതി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധിച്ചു.

Sunday, March 27, 2011

CHAKKARAKAL NEWS: BAR

ബാറിനെതിരെ പ്രതിഷേധ പ്രകടനവും
പൊതുയോഗവും സംഘടിപ്പിച്ചു
ചക്കരക്കല്ല്: ചക്കരക്കല്ലില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ബാറിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ചക്കരക്കല്ലിലെയും പരിസരപ്രദേശങ്ങളിലെയും സമാധാനം തകര്‍ക്കുന്ന ബാര്‍ അടച്ചുപൂട്ടുക, അധികൃതരുടെ നിസ്സംഗത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു.
ബാര്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ശനിയാഴ്ച ഉച്ചക്ക് മൂന്നുമണിക്ക് മൌവ്വഞ്ചേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരായ ഫാ. തോമസ് തൈത്തോട്ടം, യു.പി. സിദ്ദീഖ് മാസ്റ്റര്‍, അഡ്വ. അഹമ്മദ് മാണിയൂര്‍, ടി.പി.ആര്‍. നാഥ്, എ.ടി. സമീറ, എ. സക്കീന ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ടൌണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ഫാ. തോമസ് തൈത്തോട്ടം, ഹസീന മുഹമ്മദലി, കാര്‍ത്യായനി ടീച്ചര്‍, സി.ടി. ഷഫീഖ്, താഹിര്‍, കെ.കെ. ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി.
വൈകീട്ട് നടന്ന പൊതുയോഗം ഫാ. തോമസ് ഉദ്ഘാടനം ചെയ്തു. കെ.വി. കോരന്‍ അധ്യക്ഷത വഹിച്ചു. ടി.പി.ആര്‍. നാഥ്, സി.എച്ച്. മുഹമ്മദലി ഹാജി, അഡ്വ. അഹമ്മദ് മാണിയൂര്‍, ഫയിലുറഹ്മാന്‍, എം. രമേശന്‍, ആശാ ഹരി, ദിനു മൊട്ടമ്മല്‍, അബ്ദുല്‍ ഖാദര്‍ സലഫി, കെ.കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി. മുത്തലിബ് നന്ദി പറഞ്ഞു.

Wednesday, March 23, 2011

CHAKKARAKAL NEWS: BAR

ചക്കരക്കല്ലിലെ ബാര്‍അടച്ചുപൂട്ടണം
ആക്ഷന്‍ കമ്മിറ്റി
ചക്കരക്കല്ല്: ചക്കരക്കല്ലിലെ ജനങ്ങളുടെ സ്വൈരജീവിതം തകര്‍ക്കുന്ന ബാര്‍ അടച്ചുപൂട്ടണമെന്ന് ബാര്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പൊതുയോഗം ആവശ്യപ്പെട്ടു.
കേരള പഞ്ചായത്തീരാജ് 232ാം ആക്ടനുസരിച്ച് നിയമനടപടി കൈക്കൊള്ളണമെന്ന് ഫാ. തോമസ് തൈത്തോട്ടം ഉദ്ഘാടനപ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ബാര്‍ ഉള്‍ക്കൊള്ളുന്ന ചെമ്പിലോട് പഞ്ചായത്തിന്റെ അനുവാദമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ചക്കരക്കല്ലില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ കേരളമോചന യാത്രാസമയത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു.
കെ.വി. കോരന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. മുഹമ്മദലി ഹാജി (മുസ്ലിംലീഗ്), സി.പി. സലീം (കെ.എന്‍.എം), സി.എച്ച്. മുസ്തഫ (ജമാഅത്തെ ഇസ്ലാമി), സി. കാര്‍ത്യായനി ടീച്ചര്‍ (മദ്യനിരോധന സമിതി), തെക്കീബസാര്‍ മദ്യഷാപ്പ് സമരനായിക ശശികല, ഇ. അബ്ദുസ്സലാം, ടി.പി.ആര്‍. നാഥ് (സര്‍വോദയ സംഘം), സി.സി. മാമു ഹാജി, പട്ടന്‍ ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. ദിനു മൊട്ടമ്മല്‍ സ്വാഗതവും കെ.പി. മുത്തലിബ് നന്ദിയും പറഞ്ഞു.രാവിലെ നടന്ന വാഹനജാഥ ഏച്ചൂരില്‍നിന്നാരംഭിച്ച് ചക്കരക്കല്ലില്‍ സമാപിച്ചു. ടി. ചന്ദ്രന്‍, രഘു മാസ്റ്റര്‍, ദിനു മൊട്ടമ്മല്‍, കെ.കെ. ഫിറോസ്, പി.സി. അഹമ്മദ്, കെ.പി. മുത്തലിബ്, സി.സി. മാമു ഹാജി, കെ.വി. അഷ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Courtesy:madhyamam

Sunday, March 20, 2011

CHAKKARAKAL NEWS: BAR

ചക്കരക്കല്ലില്‍ ബാറിനെതിരെ
പ്രതിഷേധം രൂക്ഷമാകുന്നു
ചക്കരക്കല്ല്: ചക്കരക്കല്ല് ബസാറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാറിനെതിരെ ജനരോഷം ശക്തമാകുന്നു
. ചെമ്പിലോട് പഞ്ചായത്ത് പരിധിയില്‍ ഒരു വിദേശമദ്യ ഷോപ്പ് നേരത്തെ നിലനില്‍ക്കേയാണ് മറ്റൊരു സ്വകാര്യ ബാറിന് അധികൃതര്‍ അനുമതി നല്‍കിയത്.
എന്നാല്‍, ചക്കരക്കല്ലിലെ ഡോ. മുഹമ്മദലിയുടെ സ്വകാര്യ ക്ലിനിക് അഞ്ചരക്കണ്ടി പഞ്ചായത്ത് പരിധിയിലായതിനാല്‍, ഈ പഴുത് ഉപയോഗിച്ചാണ് ബിവറേജസ് മദ്യ വില്‍പന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അഞ്ചരക്കണ്ടി പഞ്ചായത്ത് അധികൃതര്‍ ബിവറേജസ് വില്‍പന കേന്ദ്രത്തിനെതിരെ നല്‍കിയ നോട്ടീസ് കാറ്റില്‍പറത്തി ജനങ്ങളോടുള്ള വെല്ലുവിളി രൂപത്തിലാണ് കേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ ആരോപിച്ചു.
ചക്കരക്കല്ല് ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യബാര്‍  പ്രവര്‍ത്തനമാരംഭിച്ചതോടെ ചക്കരക്കല്ല് ടൌണിലും പരിസരപ്രദേശങ്ങളിലും മദ്യപാനികളുടെ വിളയാട്ടം ഏറെയാണ്. കൌമാരപ്രായക്കാരും യുവാക്കളും മധ്യവയസ്കരുമായ ഒട്ടനേകം ആളുകള്‍ മദ്യത്തിനടിമയായെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം, ബാറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മദ്യവര്‍ജന സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബഹുജന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
 മദ്യപാനത്തിനെതിരെ ഇന്ന് ചക്കരക്കല്ല് ടൌണിലും സമീപപ്രദേശങ്ങളിലെ വീടുകളിലും സ്ക്വാഡ് പ്രവര്‍ത്തനം നടത്താനും മാര്‍ച്ച് 22ന് ഏരിയകളില്‍ വാഹനപ്രചാരണ യാത്ര നടത്താനും തീരുമാനമായി. യോഗത്തില്‍ ടി.പി.ആര്‍. നാഥ് അധ്യക്ഷത വഹിച്ചു.
അഡ്വ. അഹമ്മദ് മണിയൂര്‍, സി.എച്ച്. മുഹമ്മദലി ഹാജി (മുസ്ലിം സര്‍വീസ് സെന്റര്‍ ), ഇ. അബ്ദുല്‍സലാം, സി.സി. മാമുഹാജി (ജമാഅത്തെ ഇസ്ലാമി ), കെ.കെ. ഫിറോസ് (സോളിഡാരിറ്റി ),കെ.പി. അഷ്റഫ് (എസ്.വൈ.എസ്.), കാര്‍ത്യായനി ടീച്ചര്‍, (മദ്യവര്‍ജന സമിതി ജില്ലാ സെക്രട്ടറി ) ദിനു മട്ടന്നൂര്‍, കെ.പി. മുത്തലിബ്, കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
മദ്യത്തിനെതിരെയുള്ള സമരത്തില്‍ ജനാധിപത്യബോധമുള്ള മുഴുവനാളുകളും പങ്കെടുക്കണമെന്ന് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.
ബാറിനെതിരെ ബോധവത്കരണം
ചക്കരക്കല്ല്: ചക്കരക്കല്ലില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങിയ ബാറിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൌണിലും പരിസരത്തെ വീടുകളിലും ബോധവത്കരണം നടത്തി. ബാറിന് സമീപത്തെ വീടുകളില്‍ കയറി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരാണ് ബോധവത്കരണം നടത്തിയത്. 22ന് വാഹന പ്രചാരണ ജാഥ നടത്തുമെന്ന് കമ്മിറ്റി അംഗങ്ങളായ ടി.പി.ആര്‍ നാഥ് , സി.എച്ച്. മുഹമ്മദലി ഹാജി, ഇ.അബ്ദുസലാം, കാര്‍ത്യായനി ടീച്ചര്‍ എന്നിവര്‍ പറഞ്ഞു.

Saturday, February 5, 2011

ANTI-LIQUOR_CHAKKARAKAL


മദ്യനിരോധന സമിതി ചക്കരക്കല്ല് യൂനിറ്റിന്റെ  ആഭിമുഖ്യത്തില്‍ ചെമ്പിലോട് ഗ്രാമപഞ്ചായത്തിനു മുമ്പില്‍ നടത്തി ധര്‍ണയില്‍ ടി.പി.ആര്‍. നാഥ് സംസാരിക്കുന്നു.

മദ്യനിരോധന സമിതി ധര്‍ണ നടത്തി
ചക്കരക്കല്ല്: മദ്യനിരോധന ജനാധികാര 232ാം വകുപ്പ് പുനഃസ്ഥാപിക്കുക, മദ്യനിര്‍മാര്‍ജനത്തിന്പഞ്ചായത്ത് ഭരണകൂടം മുന്‍കൈയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മദ്യനിരോധന സമിതി ചക്കരക്കല്ല്യൂനിറ്റിന്റെ  ആഭിമുഖ്യത്തില്‍ ചെമ്പിലോട് ഗ്രാമപഞ്ചായത്തിനു മുമ്പില്‍ ധര്‍ണ നടത്തി. പ്രഫ. എ. മുഹമ്മദ്ഉദ്ഘാടനം ചെയ്തു. ടി.പി.ആര്‍. നാഥ്, ജനതാദള്‍ നേതാവ് കെ.വി. കോരന്‍, കെ. അബ്ദുല്ല (ജമാഅത്തെഇസ്ലാമി), എം.ജി. രാമകൃഷ്ണന്‍, കാര്‍ത്യായനി ടീച്ചര്‍, കെ.പി. മുത്തലിബ്, എ. രഘു എന്നിവര്‍ സംസാരിച്ചു. ടി. ചന്ദ്രന്‍, സി.സി. മാമുഹാജി, അബ്ദുല്‍ഖാദര്‍ ചാല, കെ. അഷ്റഫ്, സഫീര്‍ കലാം, നര്‍ജിസ് മുഹമ്മദ്എന്നിവര്‍ നേതൃത്വം നല്‍കി.
03-02-11