ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, September 19, 2012

സോളിഡാരിറ്റി തുറന്ന ചര്‍ച്ച

 സോളിഡാരിറ്റി തുറന്ന ചര്‍ച്ച
തളിപ്പറമ്പ്: ‘വിപ്ളവ വസന്തത്തിന്‍െറ ശലഭങ്ങളാവുക, സോളിഡാരിറ്റിയില്‍ അംഗമാവുക’ എന്ന കാമ്പയിന്‍െറ ഭാഗമായി മനുഷ്യനെ മറക്കുന്ന ആത്മീയത എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി തളിപ്പറമ്പ് യൂനിറ്റ് തുറന്ന ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു. എസ്.ഐ.ഒ മുന്‍ ജില്ലാ പ്രസിഡന്‍റ് സി.കെ. മുനവ്വിര്‍ ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ഏരിയാ പ്രസിഡന്‍റ് സി.എച്ച് . മിഫ്താഫ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രസിഡന്‍റ് മുസദ്ദിഖ് സ്വാഗതവും ഖാലിദ് നന്ദിയും പറഞ്ഞു.

ആഹ്വാനയാത്രക്ക് സ്വീകരണം നല്‍കും

ആഹ്വാനയാത്രക്ക്  സ്വീകരണം നല്‍കും
മട്ടന്നൂര്‍: ഭരണപക്ഷ ജനദ്രോഹ നയവും പ്രതിപക്ഷ നിഷ്ക്രിയത്വവും വിചാരണചെയ്ത് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി നയിക്കുന്ന ആഹ്വാനയാത്രക്ക് 21ന് രാവിലെ 11 മണിക്ക് മട്ടന്നൂരില്‍ സ്വീകരണം നല്‍കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാവൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്‍റ് കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ് അസ്ലം, രാജേഷ് നെല്ലൂന്നി, സി.എം. മഅ്റൂഫ് എന്നിവര്‍ സംസാരിച്ചു.

സൗജന്യ പരിശീലനം

 ഫോട്ടോഗ്രഫി
ആന്‍ഡ് വീഡിയോഗ്രഫി
സൗജന്യ പരിശീലനം
കണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോട്ടോഗ്രഫി ആന്‍ഡ് വീഡിയോഗ്രഫി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. 21 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി എന്നിവിടങ്ങളിലെ 18നും 45നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്‍െറ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍, പരിശീലന വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൗണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30ന് മുമ്പ് അപേക്ഷിക്കണം. www.rudseti.webs.com വെബ്സൈറ്റില്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കുക. ഫോണ്‍: 04602 226573/227869.

വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാന ജാഥ തുടങ്ങി

 
 വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാന ജാഥ തുടങ്ങി
ചെറുപുഴ: രാജ്യം നേരിടുന്ന ജീവല്‍ പ്രശ്നങ്ങളില്‍ ഭരണകൂടം സ്വീകരിക്കുന്ന ജനദ്രോഹ നയങ്ങള്‍ക്കും പ്രതിപക്ഷ നിഷ്ക്രിയതക്കുമെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സമിതി സംഘടിപ്പിക്കുന്ന അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ആഹ്വാനജാഥ ചെറുപുഴയില്‍ തുടങ്ങി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ്, ക്യാപ്റ്റന്‍ കെ.ടി. രാധാകൃഷ്ണന്‍ കൂടാളിക്ക് പതാക കൈമാറി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കല്‍ക്കരി കുംഭകോണ അഴിമതിയുടെ കറപുരണ്ട പ്രധാനമന്ത്രി കൂടങ്കുളത്തെ സമരത്തോട് കാണിക്കുന്ന നിലപാട് ക്രൂരമായ നിസംഗതയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് അഭിപ്രായപ്പെട്ടു.
എമര്‍ജിങ് കേരളയിലൂടെ സംസ്ഥാനത്തെ, വില്‍പനവസ്തുവായി തീറെഴുതിയ സംസ്ഥാന സര്‍ക്കാര്‍ സുതാര്യ ഭരണമെന്ന നിലപാടില്‍നിന്നും ബഹുദൂരം പിന്നോട്ടുപോയി. ഡീസല്‍ വിലവര്‍ധനയിലൂടെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് തുറന്ന യുദ്ധപ്രഖ്യാപനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.
പള്ളിപ്രം പ്രസന്നന്‍, പി.ബി.എം ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ജോസഫ് ജോണ്‍, എന്‍.എം. ശഫീഖ്, ടോമി ജേക്കബ് എന്നിവര്‍ സംസാരിച്ചു. ജാഥ ബുധനാഴ്ച രാവിലെ കരിവെള്ളൂരില്‍നിന്ന് ആരംഭിച്ച് തളിപ്പറമ്പില്‍ സമാപിക്കും. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര, അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, സി. അഹമ്മദ്കുഞ്ഞി, സലീം മമ്പാട്, ഡോ. ശാന്തി ധനഞ്ജയന്‍ എന്നിവര്‍ പങ്കെടുക്കും. ജാഥ 22ന് തലശ്ശേരിയില്‍ സമാപിക്കും.

അറസ്റ്റ് ജനാധിപത്യവിരുദ്ധം -വെല്‍ഫെയര്‍ പാര്‍ട്ടി

അറസ്റ്റ് ജനാധിപത്യവിരുദ്ധം -വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: കളിയിക്കാവിളയില്‍ കൂടങ്കുളം സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് പ്രകടനം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സമിതിയംഗം രാജഗോപാലിനെയും സഹപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത തമിഴ്നാട് പൊലീസ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സമരത്തെ പിന്തുണക്കുന്നവരെ പിന്തിരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ളെന്നും സമരത്തിന് അനുകൂലമായി അഭിപ്രായരൂപവത്കരണത്തിന് ശ്രമം തുടരുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ലോഗോ പ്രകാശനം ചെയ്തു

ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരള കമ്മിറ്റി പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം ‘തര്‍ത്തീല്‍ 12’ന്‍െറ ലോഗോ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി പ്രകാശനംചെയ്തു. ഹിറാ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ജി.ഐ.ഒ പ്രസിഡന്‍റ് എം.കെ. സുഹൈല അധ്യക്ഷത വഹിച്ചു.
15നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ്  മത്സരം. ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തുടനീളം 85 സെന്‍ററുകളിലായി നടക്കുന്ന പ്രൈമറി ലെവല്‍ മത്സരത്തില്‍ 5000ത്തോളം മത്സരാര്‍ഥികള്‍ പങ്കെടുക്കും.  മെഗാഫൈനല്‍ ഒക്ടോബര്‍ 21 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍.

ജമാഅത്തെ ഇസ്ലാമി സ്കോളര്‍ഷിപ് സ്കീം

ജമാഅത്തെ ഇസ്ലാമി സ്കോളര്‍ഷിപ് സ്കീം
കോഴിക്കോട്: 2012-2013 വര്‍ഷത്തെ ജമാഅത്തെ ഇസ്ലാമി സ്കോളര്‍ഷിപ് സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഡിഗ്രി, പി.ജി, ഡിപ്ളോമ, പ്രഫഷനല്‍ കോഴ്സുകള്‍, എംഫില്‍, പി.എച്ച്.ഡി തുടങ്ങിയ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും  ഇസ്ലാമിക കലാലയങ്ങളില്‍ ഉന്നത കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.     
www.jihkeralascholarship.org
 എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.
നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഹ്രസ്വകാല തൊഴില്‍ പരിശീലന കോഴ്സുകള്‍ക്കും സ്കോളര്‍ഷിപ് നല്‍കും. അപേക്ഷാ ഫോറം വെബ്സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. ഒന്നാമത്തെ സ്കീമില്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചതിന്‍െറ പകര്‍പ്പും രണ്ടാമത്തെ സ്കീമില്‍ പൂരിപ്പിച്ച അപേക്ഷാഫോറവും ഒക്ടോബര്‍ അഞ്ചിനകം ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകത്തില്‍ സമര്‍പ്പിക്കണം.നേരിട്ട് ഓഫിസിലേക്ക്  അയക്കുന്ന  സ്കോളര്‍ഷിപ് അപേക്ഷകള്‍   സ്വീകരിക്കില്ല്ള.