ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, July 23, 2011

SOLIDARITY KANHIRODE AREA

 
 സോളിഡാരിറ്റി പ്രകടനം നടത്തി
ചക്കരക്കല്ല്: ടൌണിലെ ബാര്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ബാര്‍ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയാ കമ്മിറ്റി പ്രകടനം നടത്തി. കെ.കെ. ഫൈസല്‍, സി.ടി. ഷഫീഖ്, ഇ.കെ. മുനീര്‍, എം. സജീദ്, കെ.വി. അശ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി. ദിനു മൊട്ടമ്മല്‍, കെ. ഫൈസല്‍, ഷാഹുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു.

SIO KANNUR

 
 ഒളിമ്പിക്സ് ജേതാവിനെ അനുമോദിച്ചു
കണ്ണൂര്‍: ഏതന്‍സില്‍ നടന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ എടൂര്‍ 'വികാസ് ഭവന്‍' സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥിനി കെ.എസ്. സിന്‍സിമോള്‍ക്കുള്ള അവാര്‍ഡുദാന ചടങ്ങ് ഉദ്ഘാടനം എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ നിര്‍വഹിച്ചു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സിസ്റ്റര്‍ ജീന അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം, ജി.ഐ.ഒ ജില്ലാ സമിതിയംഗം ഹസ്ന എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ ഇരിട്ടി ഏരിയാ പ്രസിഡന്റ് സ്വാഗതവും സിസ്റ്റര്‍ സോണിയ നന്ദിയും പറഞ്ഞു.

KAOSER KANNUR

 പുല്ലൂപ്പിക്കടവ് കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള   ഹെല്‍ത്ത് കാര്‍ഡ്  വിതരണം ഗള്‍ഫ് മാധ്യമം  ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു.
കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍
ഹെല്‍ത്ത്കെയര്‍ പദ്ധതി
കക്കാട്: പുല്ലൂപ്പിക്കടവിലെ കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഹെല്‍ത്ത് കെയര്‍ പദ്ധതി തുടങ്ങി. ഇതിന്റെ ഭാഗമായി മുഴുവന്‍ വിദ്യാര്‍ഥികളെയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കി ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ഹെല്‍ത്ത് കാര്‍ഡ് വിതരണം ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുഹമ്മദ് കോയമ്മ അധ്യക്ഷത വഹിച്ചു.

GIO KANNUR

 ജി.ഐ.ഒ വായന
മത്സരം നാളെ (24-07-2011)
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വായന ദിനത്തോടനുബന്ധിച്ച് നടത്തുന്ന എഴുത്തുപരീക്ഷ കണ്ണൂര്‍ കൌസര്‍ കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ പത്തിന് നടക്കും. ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കാണ് മത്സരം. നിര്‍ദേശിക്കപ്പെട്ട പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് എഴുത്തുപരീക്ഷ. പങ്കെടുക്കുന്നവര്‍ 9847952671  നമ്പറില്‍ ബന്ധപ്പെടണം.