ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, October 16, 2012

BAITHUZAKATH


ചക്കരക്കല്ലില്‍ ഈദ്ഗാഹ് നടത്തും

 ചക്കരക്കല്ലില്‍ ഈദ്ഗാഹ് നടത്തും
ചക്കരക്കല്ല്: ബലിപെരുന്നാള്‍  ദിനത്തില്‍ ചക്കരക്കല്ല് ടാക്സി സ്റ്റാന്‍ഡില്‍ ഈദ്ഗാഹ് സംഘടിപ്പിക്കുമെന്ന് ചക്കരക്കല്ല് ഈദ്ഗാഹ് കമ്മിറ്റി അറിയിച്ചു. ഹിശാം മാസ്റ്റര്‍ നേതൃത്വം നല്‍കും. എന്‍.സി. ജാഫര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ചക്കരക്കല്ല്, അബ്ദുല്‍ സലാം മാസ്റ്റര്‍, ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

ബസ്ചാര്‍ജ് വര്‍ധന: വഞ്ചനക്ക് സര്‍ക്കാര്‍ കൂട്ട് -സോളിഡാരിറ്റി

 ബസ്ചാര്‍ജ് വര്‍ധന: വഞ്ചനക്ക്
സര്‍ക്കാര്‍ കൂട്ട് -സോളിഡാരിറ്റി
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടക്കണക്ക് പറഞ്ഞ് ബസ്ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ളെന്ന് സോളിഡാരിറ്റി. സ്വകാര്യ ബസുടമകളുടെ താല്‍പര്യസംരക്ഷണത്തിന് കെ.എസ്.ആര്‍.ടി.സിയെ മറയാക്കുന്നത് ദുരൂഹമാണെന്നും സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദും ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളവും വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.2008 ആഗസ്റ്റ് എട്ടിന് പ്രാബല്യത്തില്‍വന്ന നിലവിലെ ബസ്ചാര്‍ജ് നിരക്കുതന്നെ താങ്ങാവുന്നതിലപ്പുറമാണ്. കിലോമീറ്റര്‍ നിരക്ക് കൂട്ടാതെ മിനിമംചാര്‍ജ് അഞ്ചുരൂപയാക്കുന്നുവെന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍, ചാര്‍ജ് കണക്കാക്കുന്ന രീതിയില്‍മാറ്റംവരുത്തി ബസുടമകള്‍ ആവശ്യപ്പെട്ടതിലുമധികം വര്‍ധിപ്പിക്കുകയാണുണ്ടായത്.  മിനിമം ചാര്‍ജിനുള്ള ദൂരം കഴിഞ്ഞാല്‍ മറ്റുള്ള സ്റ്റേജിലേക്ക് കിലോമീറ്ററിനെ ചാര്‍ജ്കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന തുകയാണ് മുമ്പ് ഈടാക്കിയിരുന്നത്. ഇതിനുപകരം മിനിമംചാര്‍ജിനൊപ്പം കിലോമീറ്റര്‍ ചാര്‍ജു കൂടി കൂട്ടിയാണ് സര്‍ക്കാര്‍ ചതിച്ചത്.കെ.എസ്.ആര്‍.ടി.സിയെ സ്വകാര്യ സര്‍വീസുമായി താരതമ്യം ചെയ്യാനാവില്ല. പെന്‍ഷന്‍, ഇന്‍ഷുറന്‍സ് തുടങ്ങി അധിക ബാധ്യതയുള്ള ഈ സര്‍വീസിനെ സര്‍ക്കാര്‍ സഹായിക്കുകയാണ് വേണ്ടത്.  സ്വകാര്യബസുകളുടെ നികുതി കുറച്ചും കെ.എസ്.ആര്‍.സി.യില്‍ സ്വകാര്യ ബസ് മാതൃകയില്‍ വിദ്യാര്‍ഥികള്‍ക്ക് ഇളവും നല്‍കിയും പൊതുഗതാഗത നയമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ അടിക്കടി ചാര്‍ജ് കൂട്ടി ജനങ്ങളുടെമേല്‍ അധികഭാരമുണ്ടാക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. മീഡിയ സെക്രട്ടറി സി.എം. ഷരീഫും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.