ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, July 28, 2013

EGYPTH: SOLIDARITY PROTEST RALLY

 
ഈജിപ്ത്: ഇന്ന് സോളിഡാരിറ്റി 
പ്രതിഷേധ റാലി
 കോഴിക്കോട്: സാമ്രാജ്യത്വ ശക്തികളുടെ ഒത്താശയോടെ ഈജിപ്തില്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയും ജനകീയ പ്രസ്ഥാനങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയും ചെയ്യുന്ന സൈനിക ഭരണകൂടത്തിന്‍്റെ നിലപാടിള്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍്റ് ഇന്ന് (ഞായര്‍) ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും. ‘ഈജിപ്തില്‍ അറുകൊല ചെയ്യപ്പെടുന്നത് ജനാധിപത്യമാണ്’ എന്ന തലക്കെട്ടില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ സാംസ്കാരിക, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്‍്റ് മുഹമ്മദ് വേളം അറിയിച്ചു.

അല്‍ഫലാഹ് പി.ടി.എ ഭാരവാഹികള്‍

അല്‍ഫലാഹ് പി.ടി.എ ഭാരവാഹികള്‍
പെരിങ്ങാടി: പെരിങ്ങാടി അല്‍ഫലാഹ് പി.ടി.എ ജനറല്‍ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ടി.എ പ്രസിഡന്‍റ് എം.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രദീപ് കുമാര്‍, മാനേജിങ് കമ്മിറ്റി പ്രസിഡന്‍റ് കെ.കെ. അബ്ദുല്ല, വഖഫ് ബോര്‍ഡംഗം പി.പി. അബ്ദുറഹ്മാന്‍, ശര്‍മിന ഖാലിദ് എന്നിവര്‍ സംസാരിച്ചു.
മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് മാനേജര്‍ എം. ദാവൂദ് അവാര്‍ഡ് നല്‍കി. ഭാരവാഹികളായി എം.എം. അബ്ദുന്നാസര്‍ (പ്രസി.), ഹംസ ഹാജി (വൈസ് പ്രസി.), നിലോഫര്‍ (മദര്‍ പി.ടി.എ പ്രസി.), ശബാനി റഫീഖ് (വൈസ് പ്രസി.) എന്നിവരെ തെരഞ്ഞെടുത്തു. ആബിദ് സ്വാഗതവും മഹതി നന്ദിയും പറഞ്ഞു.

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
എടക്കാട്: ജമാഅത്തെ ഇസ്ലാമി എടക്കാട് ഏരിയയുടെ ആഭിമുഖ്യത്തില്‍ സഫ സെന്‍ററില്‍ നടന്ന ഇഫ്താര്‍ സംഗമം മേഖലാ നാസിം പി.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ ഓര്‍ഗനൈസര്‍ കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു.
എടക്കാട് സലഫി മസ്ജിദ് ഇമാം റഈസുദ്ദീന്‍ ചുഴലി, കാരുണ്യ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ്, കണ്ടത്തില്‍ ദീനുല്‍ ഉലൂം കോളജ് പ്രിന്‍സിപ്പല്‍ പി. ശിഹാബ്, അബ്ദുല്‍ സലാം മാസ്റ്റര്‍, സി.എം. ഉമര്‍കുട്ടി, എ.പി. അബ്ദുല്‍ റഹീം എന്നിവര്‍ സംസാരിച്ചു. പ്രദേശത്ത് നിന്നും ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിദുകളെ എ.സി. മുഹമ്മദ്  മൗലാന ആദരിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ പങ്കെടുത്ത സമൂഹ ഇഫ്താര്‍ വിരുന്നും നടന്നു.