ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, November 8, 2011

TRAIN TIME FROM NOV 1

 

'വിവിധ സംഘടനകള്‍ രംഗത്തുവരുന്നത് അഭിനന്ദനീയം'

'വിവിധ സംഘടനകള്‍
രംഗത്തുവരുന്നത്  അഭിനന്ദനീയം'
തലശേãരി: പെട്ടിപ്പാലം മാലിന്യപ്രശ്നത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത് അഭിനന്ദനീയമാണെന്ന് സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമിതി. സമരത്തിനനുകൂലമായി ന്യൂ മാഹി പഞ്ചായത്ത് എടുത്ത തീരുമാനം പ്രഖ്യാപനത്തില്‍ ഒതുങ്ങരുത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ടുവന്ന സി.പി.ഐ കരണം മറിഞ്ഞത് ആരെ ഭയപ്പെട്ടാണെന്ന് വ്യക്തമാക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഈദ് സുഹൃദ് സംഗമം

ഈദ് സുഹൃദ് സംഗമം
പയ്യന്നൂര്‍: ജമാഅത്തെ ഇസ്ലാമി മാടായി ഏരിയാ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ഈദ് സുഹൃദ് സംഗമം ഇന്ന് (08-11-2011) വൈകീട്ട് മൂന്നിന് കുഞ്ഞിമംഗലം പറമ്പത്ത് എസ്.എന്‍. ഇംഗ്ലീഷ് സ്കൂളില്‍ നടക്കും. ഡോ. ശാന്തി ധനഞ്ജയന്‍ ഉദ്ഘാടനം ചെയ്യും. വി.എന്‍. ഹാരിസ് ഈദ് സന്ദേശം നല്‍കും.