ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, July 23, 2013

ഇഫ്താര്‍ മീറ്റ്

  ഇഫ്താര്‍ മീറ്റ്
 ന്യൂമാഹി: ജമാഅത്തെ ഇസ്ലാമി ന്യൂമാഹി ഏരിയയുടെ ആഭിമുഖ്യത്തില്‍ ന്യൂമാഹി ഹിറാ സെന്‍ററില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്‍റ് സി.കെ. അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ ജമാല്‍ മുഖ്യപ്രഭാഷണം നടത്തി. ന്യൂമാഹി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ഖാദര്‍ മാസ്റ്റര്‍, സലഫി മസ്ജിദ് പ്രസിഡന്‍റ് എം.പി. മഹ്മൂദ്, മാഹി-പെരിങ്ങാടി ബൈത്തുസകാത്ത് പ്രസിഡന്‍റ് നൂറുല്‍ അമീന്‍, വള്ളിയില്‍ യൂസഫ്, പുതുപ്പണം ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. സി.എം. മുസ്തഫ സ്വാഗതവും സാലിഹ് മുഹമ്മദ് നന്ദിയും പറഞ്ഞു.

ഇഫ്താര്‍ സംഗമം

 
ഇഫ്താര്‍ സംഗമം
തലശ്ശേരി: ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയയുടെ ആഭിമുഖ്യത്തില്‍ ടി.സി. റോഡ് ഇസ്ലാമിക് സെന്‍ററില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്‍റ് ശബീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍, സുബൈര്‍ അല്‍കൗസരി എന്നിവര്‍ റമദാന്‍ സന്ദേശം നല്‍കി. കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സ്ലര്‍ പ്രഫ. എ.എന്‍.പി. ഉമ്മര്‍കുട്ടി, അഡ്വ. സി.ഒ.ടി. ഉമ്മര്‍, പിലാക്കണ്ടി മുഹമ്മദലി, ഡോ. എസ്.വി. റഷീദ് എന്നിവര്‍ സംബന്ധിച്ചു.

ശിരോവസ്ത്രം: ജി.ഐ.ഒ പരാതി നല്‍കി

 ശിരോവസ്ത്രം: 
ജി.ഐ.ഒ പരാതി നല്‍കി
കൊല്ലം: ശിരോവസ്ത്ര സ്വാതന്ത്ര്യം അനുവദിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) ഭാരവാഹികള്‍ മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ കമീഷന്‍ അംഗം ആര്‍. നടരാജന് പരാതി നല്‍കി.
ശിരോവസ്ത്രമണിഞ്ഞ് സ്കൂളില്‍ പോകാനാഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന നിലപാടാണ് ചില മാനേജ്മെന്‍റുകള്‍ സ്വീകരിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ശിരോവസ്ത്രനിരോധത്തിലൂടെ വിദ്യാഭ്യാസം നിഷേധിക്കുക വഴി കടുത്ത മനുഷ്യാവകാശ ലംഘനത്തിനാണ് മുസ്ലിം പെണ്‍കുട്ടികള്‍ ഇരയാകുന്നതെന്ന് പരാതിയില്‍ പറയുന്നു.
കേവലം ചില സ്കൂളുകളില്‍ മാത്രമൊതുങ്ങുന്നതല്ല ഈ പ്രശ്നമെന്ന് ആവര്‍ത്തിക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നതായും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോട് മനുഷ്യാവകാശ കമീഷന്‍ വിശദീകരണം ആവശ്യപ്പെട്ടെന്നാണറിയുന്നത്. ജി.ഐ.ഒ സംസ്ഥാന കമ്മിറ്റിയംഗം സഹ്ല, ജില്ലാ കമ്മിറ്റിയംഗം ലുബൈന എന്നിവരാണ് പരാതി നല്‍കിയത്.

ഇഫ്താര്‍ സംഗമം

  ഇഫ്താര്‍ സംഗമം
 ചക്കരക്കല്ല്: ചക്കരക്കല്ല് സഫ ഓഡിറ്റോറിയത്തില്‍ ജമാ അത്തെ ഇസ്ലാമി എടക്കാട് ഏരിയയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇഫ്താര്‍ സംഗമം കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി എടക്കാട് ഏരിയാ പ്രസിഡന്‍റ് കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി സംസാരിച്ചു. ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍, എം.സി. മോഹനന്‍, ഡോ. ജനാര്‍ദനന്‍, യു.ടി. ജയന്ത്, രാജീവന്‍ ചാലാട്, ടി.കെ.ഡി. മുഴപ്പിലങ്ങാട്, അഹമ്മദ് പാറക്കല്‍, ഉമ്മര്‍കുട്ടി ചൊവ്വ എന്നിവര്‍ പങ്കെടുത്തു.