ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label SOLIDARITY KANHIRODE AREA. Show all posts
Showing posts with label SOLIDARITY KANHIRODE AREA. Show all posts

Thursday, November 22, 2012

ടാങ്കര്‍ അപകടം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം -സോളിഡാരിറ്റി

 ടാങ്കര്‍ അപകടം: സുരക്ഷാ മാനദണ്ഡങ്ങള്‍
പാലിക്കണം -സോളിഡാരിറ്റി
വാരം: ടാങ്കര്‍ ലോറികളില്‍ നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതില്‍ അധികൃതരുടെ ഭാഗത്ത് കുറ്റകരമായ വീഴ്ചയുടെ ഉദാഹരണമാണ് വന്‍ ദുരന്തത്തില്‍നിന്നും ഒരു നാട് മുഴുവനും രക്ഷപ്പെട്ട മതുക്കോത്ത് ടാങ്കര്‍ അപകടമെന്ന് സോളിഡാരിറ്റി ഏരിയാ കമ്മിറ്റി വിലയിരുത്തി.
ടാങ്കര്‍ ലോറികളെ കൃത്യമായും നിരന്തരമായും നിരീക്ഷിക്കാനും സുരക്ഷ ഉറപ്പുവരുത്താനും ഗവണ്‍മെന്‍റിന്‍െറ ഭാഗത്തുനിന്നും അടിയന്തരമായ നടപടികള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. കെ.കെ. ഫൈസല്‍, സി.ടി. ഷഫീഖ്, ബശീര്‍ മുണ്ടേരി എന്നിവര്‍ സംസാരിച്ചു.

Wednesday, July 11, 2012

‘നിര്‍ത്തിവെക്കണം’

‘നിര്‍ത്തിവെക്കണം’
ചക്കരക്കല്ല്: നിര്‍ദിഷ്ട വിമാനത്താവളത്തിലേക്ക് തികച്ചും അശാസ്ത്രീയമായ രീതിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ നിര്‍ത്തിവെക്കണമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കാഞ്ഞിരോട് ഏരിയ ആവശ്യപ്പെട്ടു. ബി.ഒ.ടി മുതലാളിമാര്‍ക്ക് കേരളത്തിലെ ഭൂമി പതിച്ചു നല്‍കുന്നതിനെതിരെ ജനാധിപത്യ ബോധമുള്ളവര്‍ രംഗത്തിറങ്ങണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഏരിയ പ്രസിഡന്‍റ് കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. സി.ടി. ഷഫീഖ്, ബഷീര്‍ മുണ്ടേരി, കെ. സജീം എന്നിവര്‍ സംസാരിച്ചു.

Tuesday, May 8, 2012

യുവജന സംഗമം

 
 യുവജന സംഗമം
ചക്കരക്കല്ല്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കാഞ്ഞിരോട് ഏരിയയുടെ ആഭിമുഖ്യത്തില്‍ താഴെ മൗവ്വഞ്ചേരിയില്‍ യുവജന സംഗമം സംഘടിപ്പിച്ചു. മദ്യവര്‍ജന സമിതി സെക്രട്ടറി ടി.പി.ആര്‍. നാഥ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരോട് ഏരിയാ പ്രസിഡന്‍റ് കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു. മുനീര്‍ അഞ്ചരക്കണ്ടി സ്വാഗതവും സി.ടി. ഷഫീഖ് നന്ദിയും പറഞ്ഞു. ഗാനമേളയും അരങ്ങേറി.

Saturday, March 17, 2012

‘പ്രതിഷേധിക്കുക’

‘പ്രതിഷേധിക്കുക’
വാരം: ചേലോറ സമരസമിതി നേതാവ് മധുവിനെ ഗുണ്ടാസംഘം മര്‍ദിച്ച് അവശനാക്കിയതില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പൊലീസിനെയും ഗുണ്ടാസംഘത്തെയും ഉപയോഗിച്ച് ചേലോറക്കാരെയും സമരസമിതിക്കാരെയും ശത്രുക്കളായി പ്രഖ്യാപിച്ച് വേട്ടയാടി പ്രശ്നം പരിഹരിക്കാമെന്നത് മൗഢ്യമായിരിക്കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. പ്രസിഡന്‍റ് കെ.കെ. ഫൈസല്‍, കെ. സജീം, സി.ടി. ഷഫീഖ് എന്നിവര്‍ പങ്കെടുത്തു.

Thursday, January 5, 2012

ചേലോറ: മുഖ്യമന്ത്രി ഇടപെടണം -സോളിഡാരിറ്റി

ചേലോറ: മുഖ്യമന്ത്രി ഇടപെടണം
-സോളിഡാരിറ്റി
കണ്ണൂര്‍ നഗരസഭയുടെ മാലിന്യത്തിന്റെ ദുരിതവും പേറി ജീവിക്കുന്ന ചേലോറ വാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. സി.ടി. ഷഫീഖ്, സജീം കാഞ്ഞിരോട് എന്നിവര്‍ പങ്കെടുത്തു.

Monday, December 5, 2011

മുണ്ടേരിക്കടവ് പ്രദേശം മാലിന്യമുക്തമാക്കി

 
 
 
മുണ്ടേരിക്കടവ് പ്രദേശം
മാലിന്യമുക്തമാക്കി
മുണ്ടേരിമൊട്ട: സാമൂഹികവിരുദ്ധര്‍ മാലിന്യനിക്ഷേപ കേന്ദ്രമാക്കിയ മുണ്ടേരിക്കടവ് പ്രദേശം സോളിഡാരിറ്റി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മാലിന്യമുക്തമാക്കി.
പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് സോളിഡാരിറ്റി ചേലേരി യൂനിറ്റും കാഞ്ഞിരോട് ഏരിയ പ്രവര്‍ത്തകരും സംയുക്തമായി കടവ് പരിസരത്തെ മാലിന്യം നീക്കം ചെയ്തതും കാടുകള്‍ വെട്ടിത്തെളിച്ചതും.
വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യം നിക്ഷേപിക്കുന്നത് പതിവാക്കി മാറ്റിയിരിക്കുകയാണിവിടം. ഫൈസല്‍ മുണ്ടേരി, ജബ്ബാര്‍ മാസ്റ്റര്‍, മുഹമ്മദ്, സുനീര്‍ കാഞ്ഞിരോട്, നസീം, ഖാദര്‍, നൂറുദ്ദീന്‍ ചേലേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Friday, December 2, 2011

സോളിഡാരിറ്റി കാഞ്ഞിരോട് യൂനിറ്റിന് പുതിയ ഭാരവാഹികള്‍

 സോളിഡാരിറ്റി കാഞ്ഞിരോട് യൂനിറ്റിന് 
പുതിയ ഭാരവാഹികള്‍
കെ. സജീം പ്രസിടണ്ട്
യു. വി. സുനൈര്‍ സെക്രട്ടറി
കാഞ്ഞിരോട്: സോളിഡാരിറ്റി കാഞ്ഞിരോട് യൂനിറ്റിന് പുതിയ ഭാരവാഹികള്‍.  29.11.2011 ചൊവ്വാഴ്ച മായന്‍മുക്ക് സോളിഡാരിറ്റി സെന്ററില്‍ വെച്ചു നടന്ന കാഞ്ഞിരോട് യൂനിറ്റ് കണ്‍വെന്‍ഷനിലാണ് പുതിയ പ്രസിടണ്ടായി കെ. സജീമിനെയും സെക്രട്ടറിയായി യു. വി. സുനൈറിനെയും തെരെഞ്ഞെടുത്തത്. യോഗത്തില്‍ സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയ പ്രസിടണ്ട്  കെ.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി  കാഞ്ഞിരോട്  ഏരിയ വൈസ് പ്രസിടണ്ട് ബഷീര്‍ മുണ്ടേരി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ സമിതി അംഗം ജബ്ബാര്‍ ചേലേരി, നിലവിലെ പ്രസിടണ്ട് പി.സി ശമീം എന്നിവര്‍ സംസാരിച്ചു.
യു. വി. ഷമീല്‍, ഹാരിസ് കമാല്‍ പീടിക, പി. സി. നസീര്‍, സി. എച്ച് മുസ്തഫ മാസ്റ്റര്‍, കെ റഹീം, പി.ബി.എം ഫര്‍മീസ്, യു. വി. സിയാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tuesday, November 15, 2011

സോളിഡാരിറ്റി പദയാത്ര

 
 സോളിഡാരിറ്റി പദയാത്ര കാഞ്ഞിരോട് കേരള മദ്യനിരോധന സമിതി ജോ. സെക്രട്ടറി ടി.പി.ആര്‍. നാഥ് ജാഥാ ലീഡര്‍ കെ.കെ. ഫൈസലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
സോളിഡാരിറ്റി പദയാത്ര
കാഞ്ഞിരോട്: സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയയുടെ ആഭിമുഖ്യത്തില്‍ മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി പദയാത്ര സംഘടിപ്പിച്ചു. വാരം ടൌണില്‍നിന്നാരംഭിച്ച പദയാത്ര കേരള മദ്യനിരോധന സമിതി സംസ്ഥാന ജോ.സെക്രട്ടറി ടി.പി.ആര്‍. നാഥ് ജാഥാ ലീഡര്‍ കെ.കെ. ഫൈസലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
മുണ്ടേരിമൊട്ടയില്‍ നടന്ന സമാപന സമ്മേളനം സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.കെ. മുനവ്വിര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ടി.കെ. ബഷീര്‍, നിസാര്‍ ഉളിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
 
 
 
 

Friday, November 4, 2011

സോളിഡാരിറ്റി ടേബിള്‍ ടോക് സംഘടിപ്പിച്ചു

കെ.ടി. ബഷീര്‍
 പി.സി. ശമീം
 ഡോ. എം. മുഹമ്മദലി
 
 മഖ്ബൂല്‍ മാസ്റ്റര്‍

 അഷ്റഫ് പുറവൂര്‍
 
  അനന്തകൃഷ്ണന്‍ മാസ്റ്റര്‍
എ. റിയാസ്
 ശബരീഷ് കുമാര്‍
   എം. ഖദീജ
  
റഷീദ് പാറക്കല്‍
സോളിഡാരിറ്റി ടേബിള്‍
ടോക് സംഘടിപ്പിച്ചു
കാഞ്ഞിരോട്: മലബാര്‍ സര്‍വമേഖലയിലും അവഗണിക്കപ്പെടുകയാണെന്നും ഈ വിവേചനത്തിന്റെ മുഖ്യപ്രതികള്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാണെന്നും മുന്‍ ഐ.എം.എ പ്രസിഡന്റ് ഡോ. എം. മുഹമ്മദലി. ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയ നേതാക്കളുടെ അഭാവം മലബാറിനോടുള്ള അവഗണനയുടെ തോത് വര്‍ധിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയ കുടുക്കിമൊട്ട നവോദയ വായനശാല ഹാളില്‍ 'മലബാര്‍ വിവേചനം; പ്രതികള്‍ ആര്?' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനപരമായ ആശയങ്ങളോട് ഇടതുപക്ഷം അനുകൂല സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്തംഗം ശബരീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
സോളിഡാരിറ്റി ജില്ലാ സമിതിയംഗം മഖ്ബൂല്‍ മാസ്റ്റര്‍ വിഷയമവതരിപ്പിച്ചു. പി.സി. ശമീം അധ്യക്ഷത വഹിച്ചു. ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അഷ്റഫ് പുറവൂര്‍, ചാലോടന്‍ രാജീവന്‍ (ചേലോറ സമരസമിതി കണ്‍വീനര്‍), അനന്തകൃഷ്ണന്‍ മാസ്റ്റര്‍, എം. ഖദീജ, എ. റിയാസ്, കെ.ടി. ബഷീര്‍, കെ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

Sunday, October 23, 2011

വാഹനജാഥക്ക് സ്വീകരണം നല്‍കി

 വാഹനജാഥക്ക്
സ്വീകരണം നല്‍കി
ചക്കരക്കല്ല്: സോളിഡാരിറ്റി  മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ജില്ലാ വാഹന ജാഥക്ക് ചക്കരക്കല്ലില്‍ സ്വീകരണം നല്‍കി.വൈകുന്നേരം നടന്ന പൊതുയോഗം സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരോട് ഏരിയ പ്രസിഡന്റ് കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. എം. മുകുന്ദന്‍ മാസ്റ്റര്‍, ചാലോടന്‍ രാജീവന്‍, എ.കെ. സുരേന്ദ്രന്‍, സി.കെ. മുനവിര്‍,കെ.എം. മഖ്ബൂല്‍, ഫാറൂഖ് ഉസ്മാന്‍, അനൂപ്കുമാര്‍, മുനീര്‍ അഞ്ചരക്കണ്ടി ,ഇ.അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു. ടൌണില്‍ നടന്ന പ്രകടനത്തിന് സി.ടി. അശ്കര്‍, അബ്ദുല്‍ഗഫൂര്‍, കെ.വി. അഷ്റഫ്,  സി.ടി. ശഫീഖ് , മുനീര്‍, ബഷീര്‍ മുണ്ടേരി എന്നിവര്‍ നേതൃത്വം നല്‍കി.

Saturday, July 23, 2011

SOLIDARITY KANHIRODE AREA

 
 സോളിഡാരിറ്റി പ്രകടനം നടത്തി
ചക്കരക്കല്ല്: ടൌണിലെ ബാര്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ബാര്‍ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയാ കമ്മിറ്റി പ്രകടനം നടത്തി. കെ.കെ. ഫൈസല്‍, സി.ടി. ഷഫീഖ്, ഇ.കെ. മുനീര്‍, എം. സജീദ്, കെ.വി. അശ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി. ദിനു മൊട്ടമ്മല്‍, കെ. ഫൈസല്‍, ഷാഹുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു.

Thursday, July 21, 2011

SOLIDARITY KANHIRODE AREA

കണ്ണൂര്‍ വിമാനത്താവളം: പുതിയ ഹരിതപാത
അനുവദിക്കില്ല -സോളിഡാരിറ്റി
ചക്കരക്കല്ല്: നൂറുകണക്കിന് കുടുംബങ്ങളെ പെരുവഴിയിലാക്കി ജനവാസകേന്ദ്രത്തിലൂടെ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള പുതിയ ഹരിതപാത നിര്‍മിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പിക്കുമെന്ന് സോളിഡാരിറ്റി ഏരിയാ കമ്മിറ്റി അറിയിച്ചു.
നിലവില്‍ നിരവധി റോഡുകള്‍ വീതികൂട്ടാന്‍ ഉണ്ടായിരിക്കേ ഇത്തരം നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ജനപക്ഷത്തുനിന്ന് ശക്തമായ ചെറുത്തുനില്‍പുണ്ടാകും. അധികൃതര്‍ ഈ നീക്കത്തില്‍നിന്ന് പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ.ടി.ബഷീര്‍, സി.ടി. ഷഫീഖ്, പി.കെ. മുനീര്‍, എം. സാജിദ്, പി.സി. ഷമീം എന്നിവര്‍ സംസാരിച്ചു.

Sunday, May 15, 2011

SOLIDARITY KANHIRODE AREA


 'ചേലോറ ട്രഞ്ചിങ് ഗ്രൌണ്ട്:
ശാശ്വത പരിഹാരം വേണം'
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൌണ്ട് പ്രശ്നത്തില് സ്ഥിരമായ പരിഹാരം വേണമെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് കാഞ്ഞിരോട് ഏരിയ കണ്വെന്ഷന് ആവശ്യപ്പെട്ടു. വിഷയത്തില് അധികൃതരുടെ ഒളിച്ചുകളി അവസാനിപ്പിക്കണം. മാലിന്യനിക്ഷേപം കാരണം കുടിവെള്ളം മലിനമാക്കപ്പെടുന്നത് ജനങ്ങളോടുള്ള കടുത്ത ദ്രോഹമാണ് ^യോഗം വിലയിരുത്തി. ജില്ലാ സമിതിയംഗം വി.എന്. ഹാരിസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഫൈസല് വാരം അധ്യക്ഷത വഹിച്ചു. സി.ടി. ഷഫീഖ്, ജമാഅത്തെ ഇസ്ലാമി ഏരിയ അസി. ഓര്ഗനൈസര് കെ.കെ. ഇബ്രാഹിം എന്നിവര് സംസാരിച്ചു. ഭാരവാഹികള്: കെ.കെ. ഫൈസല് (പ്രസി.), സി.ടി. ഷഫീഖ് (സെക്ര.), ബഷീര് മുണ്ടേരി (ജനസമ്പര്ക്കം), എം. സജീദ് (സമൂഹം), പി.സി ഷമീം (വൈസ് പ്രസി.), സി.വി. അബ്ദു (അസി. സെക്ര.), റഫീഖ് കടാങ്കോട് (ജനസേവനം)

Saturday, February 26, 2011

SOLIDARITY KANHIRODE AREA-CHELORA

ചേലോറ: വഞ്ചനാ നിലപാട് അവസാനിപ്പിക്കണം
-സോളിഡാരിറ്റി
 ട്രഞ്ചിങ് ഗ്രൌണ്ട് വിഷയത്തില്‍ ചേലോറ നിവാസികളോടുള്ള വഞ്ചനാപരമായ നിലപാട് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് കാഞ്ഞിരോട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
കുടിവെള്ള വിതരണത്തിനായി പത്തു വര്‍ഷം മുമ്പ് അധികൃതര്‍ ഏര്‍പ്പെടുത്താമെന്നേറ്റ ബദല്‍ സംവിധാനം ഇനിയും നടപ്പില്‍ വരാത്തത് പ്രദേശവാസികളോടുള്ള കടുത്ത വഞ്ചനയാണ്. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന അധികൃതരുടെ നിലപാടിനെതിരെ ജനാധിപത്യ ബോധമുള്ളവര്‍ ഒന്നിക്കണമെന്ന് പ്രസിഡന്റ് കെ.കെ. ഫൈസല്‍ ആവശ്യപ്പെട്ടു. സി.ടി. ഷഫീഖ്, കെ.കെ. ഫിറോസ്, സി.ടി. അഷ്കര്‍ എന്നിവര്‍ സംസാരിച്ചു.
25-02-2011

Wednesday, February 16, 2011

SOLIDARITY KANHIRODE_FARMING

 ജനകീയ കൃഷിക്കളം
സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയയുടെ നേതൃത്വത്തില്‍ വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ജനകീയ കൃഷി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് സ്കൂളില്‍ നടന്ന പരിപാടിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി. കുഞ്ഞിമൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കെ.വി. വത്സല, എം. തുളസി, കെ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
13-02-2011