ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, September 5, 2012

CHALA PHOTO

 

SOLIDARITY POSTER


സോളിഡാരിറ്റി കാമ്പയിന്‍

സോളിഡാരിറ്റി കാമ്പയിന്‍
തളിപ്പറമ്പ്: ‘വിപ്ളവവസന്തത്തിന്‍െറ ശലഭങ്ങളാവുക, സോളിഡാരിറ്റി അംഗമാവുക’ പ്രചാരണ കാമ്പയിന്‍ വിജയിപ്പിക്കാന്‍ സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രവര്‍ത്തക കണ്‍വെന്‍ഷന്‍, യുവജനകൂട്ടായ്മ, പഠനക്യാമ്പ്, സേവനപ്രവര്‍ത്തനം, മേഖലാ സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും. ഏരിയാ പ്രസിഡന്‍റ് സി.എച്ച്. മിഫ്താഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ഉസ്മാന്‍, ഖാലിദ് കുപ്പം, മുസദ്ദിഖ്, സി.എച്ച്. മിലാസ്, ഷരീഫ് എന്നിവര്‍ സംസാരിച്ചു.

ചേലോറയില്‍ ബലപ്രയോഗത്തിലൂടെ മാലിന്യം തള്ളി

ചേലോറയില്‍
ബലപ്രയോഗത്തിലൂടെ
മാലിന്യം തള്ളി
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ വീണ്ടും പൊലീസ് ബലപ്രയോഗത്തിലൂടെ നഗരസഭ മാലിന്യം തള്ളി. ചൊവ്വാഴ്ച രാവിലെ 6.30നാണ് സംഭവം. കണ്ണൂര്‍ നഗരസഭയുടെ നാല് ലോഡ് പ്ളാസ്റ്റിക്, അറവുമാലിന്യമുള്‍പ്പെടെയുള്ളവയാണ് ചേലോറയില്‍ തള്ളിയത്.
സമരസമിതിയംഗങ്ങള്‍ ട്രഞ്ചിങ് ഗ്രൗണ്ട് പരിസരത്ത് വണ്ടികള്‍ തടഞ്ഞു. 200ലധികം പൊലീസുകാരുടെ സാന്നിധ്യത്തില്‍ സമരക്കാരെ ബലമായി പിടിച്ചുമാറ്റിയാണ് മാലിന്യമിറക്കിയത്. നഗരസഭയുടെ നടപടിയില്‍ പ്രദേശവാസികളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

കണ്ണൂര്‍ മെഡിക്കല്‍ കോളജ്: വിദ്യാഭ്യാസമന്ത്രി ഇടപെടണം -എസ്.ഐ.ഒ

കണ്ണൂര്‍ മെഡിക്കല്‍
കോളജ്: വിദ്യാഭ്യാസമന്ത്രി
ഇടപെടണം -എസ്.ഐ.ഒ
കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് എസ്.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
അധികഫീസ് എന്തിനാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാനോ രക്ഷിതാക്കളുമായി ചര്‍ച്ച നടത്താനോ തയാറാവാത്ത കോളജ് മാനേജ്മെന്‍റിന്‍െറ നിലപാട് സംശയാസ്പദമാണെന്നും യോഗം അഭിപ്രായപ്പെട്ടു. നോക്കുകുത്തിയായി മാറിയ പി.എ. മുഹമ്മദ് കമ്മിറ്റിയെ പിരിച്ചുവിടണമെന്നും സ്വതന്ത്ര കമീഷനെ നിയോഗിച്ച് സ്വാശ്രയ വിദ്യാഭ്യാസരംഗത്ത് സോഷ്യല്‍ ഓഡിറ്റിങ് നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം, ജില്ലാ സെക്രട്ടറി ആഷിഖ് കാഞ്ഞിരോട്, അഫ്സല്‍ ഹുസൈന്‍, റംസി എന്നിവര്‍ സംസാരിച്ചു.