Wednesday, November 21, 2012
വാദിഹുദ പ്രൈവറ്റ് ഐ.ടി.ഐക്ക് മികച്ച ജയം
വാദിഹുദ പ്രൈവറ്റ്
ഐ.ടി.ഐക്ക് മികച്ച ജയം
ഐ.ടി.ഐക്ക് മികച്ച ജയം
പഴയങ്ങാടി: തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വാദിഹുദ പ്രൈവറ്റ് ഐ.ടി.ഐയില്‍നിന്ന് ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ അഖിലേന്ത്യാ പരീക്ഷ എഴുതിയ മുഴുവന്‍ പേരും മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ 80 ശതമാനം വിദ്യാര്‍ഥികളും ജയിച്ചു. അധ്യാപകരെയും വിദ്യാര്‍ഥികളെയും ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസ്സലാം, പ്രിന്‍സിപ്പല്‍ ടി.പി. ഷാഹുല്‍ ഹമീദ് എന്നിവര്‍ അഭിനന്ദിച്ചു.
മസ്ജിദ് ഉദ്ഘാടനം
മസ്ജിദ് ഉദ്ഘാടനം
വീരാജ്പേട്ട: പോളി ബേട്ടക്കു സമീപം പുതുതായി നിര്‍മിച്ച മസ്ജിദുറഹ്മ ജുമുഅത്ത് പള്ളി തിരുവനന്തപുരം പാളയം ജുമാമസ്ജിദ് ഇമാം ജമാലുദ്ദീന്‍ മങ്കട ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം കെ.എസ്. അബ്ദുല്‍ മജീദ്, കെ. അഹമ്മദ് ഗോണിക്കുപ്പ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി തോമസ്, ഹല്‍ഖ നാസിം കെ.പി. യൂസുഫ് ഹാജി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് അനസ് അബ്ദുല്ല, യൂത്ത് വിങ് ജില്ലാ പ്രസിഡന്‍റ് സി.എച്ച്. അഫ്സര്‍, ഓര്‍ഗനൈസര്‍ കെ. സാദിഖ്, താലൂക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഹംസ എന്നിവര്‍ സംബന്ധിച്ചു. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു.
സോളിഡാരിറ്റി പ്രതിഷേധ പ്രകടനം
സോളിഡാരിറ്റി പ്രതിഷേധ പ്രകടനം
പഴയങ്ങാടി: ഇസ്രായേല്‍ ആക്രമണത്തിനെതിരെ ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സോളിഡാരിറ്റി മാടായി ഏരിയ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇസ്രായേലിന്‍െറ പതാക കത്തിച്ചു. ഫാറൂഖ് ഉസ്മാന്‍, പി.കെ.സാജിദ് നദ്വി, കെ.പി.റാശിദ്, വി.കെ.നദീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഗസ്സ കൂട്ടക്കുരുതിയില്‍ വ്യാപക പ്രതിഷേധം
കണ്ണൂര്‍: ഗസ്സയിലെ ഇസ്രായേല്‍ കൂട്ടക്കുരുതി അവസാനിപ്പിക്കുക, പ്രശ്നത്തില്‍ ഇന്ത്യ ഇടപെടുക എന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടന്നു. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുയോഗം ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മോഹനന്‍ കുഞ്ഞിമംഗലം, ജോസഫ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. സി. മുഹമ്മദ് ഇംതിയാസ് സ്വാഗതവും മധു കക്കാട് നന്ദിയും പറഞ്ഞു.
ഇന്ത്യ ഇടപെടണം -ജമാഅത്തെ ഇസ്ലാമി
ഇന്ത്യ ഇടപെടണം
-ജമാഅത്തെ ഇസ്ലാമി
-ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ഗസ്സയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ട നരമേധത്തിനെതിരെ ഇന്ത്യ ഇടപെടണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഇസ്രായേലിന്‍െറ ആക്രമണം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെതിരായ കടന്നാക്രമണമാണ്. പിറന്ന നാടിന്‍െറ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന ജനതയാണ് ഗസ്സയിലേത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറാണ് ഗസ്സ ഭരിക്കുന്നത്. ഹമാസിനെതിരായ ഭീകരവാദ ആരോപണം ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍െറ രാഷ്ട്രീയ അജണ്ടയുടെ ഭാഗം മാത്രമാണ്. ഇസ്രായേലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ വിജയമാണ് ആക്രമണം വഴി നെതന്യാഹു ലക്ഷ്യം വെക്കുന്നത്. നീതിയിലും സമാധാനത്തിലുമധിഷ്ഠിതമായി ലോകത്ത് വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന പുതിയ സാമൂഹികക്രമത്തിനു മുന്നില്‍ അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാത്ത ഇസ്രായേലിന് അധിക കാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം. ജമാഅത്തെ ഇസ്ലാമി കേരള നവംബര്‍ 26 തിങ്കളാഴ്ച തിരുവനന്തപുരത്ത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കും. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വാസമുള്ള മുഴുവന്‍ ജനങ്ങളും ഗസ്സയിലെ ജനങ്ങളെ പിന്തുണക്കാന്‍ മുന്നോട്ടുവരണമെന്ന് സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.

Subscribe to:
Posts (Atom)