Tuesday, June 19, 2012
രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നു -പ്രേമ പിഷാരടി
രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ രാഷ്ട്രീയ
പാര്‍ട്ടികള്‍ മത്സരിക്കുന്നു -പ്രേമ പിഷാരടി
പാര്‍ട്ടികള്‍ മത്സരിക്കുന്നു -പ്രേമ പിഷാരടി
ന്യൂമാഹി: രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ പരസ്പരം മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളാണ് നമുക്ക് ചുറ്റുമുള്ളതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ പിഷാരടി. വെല്‍ഫെയര്‍ പാര്‍ട്ടി ന്യൂമാഹി പഞ്ചായത്തുതല പ്രഖ്യാപന കണ്‍വെന്‍ഷന്‍ കുറിച്ചിയില്‍ ടൗണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജീവന്‍ നഷ്ടപ്പെടുന്ന ഹതഭാഗ്യരുടെ കേസുകളും മറ്റു പ്രശ്നങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കുന്ന രഹസ്യ അജണ്ടയിലൂടെ ഇല്ലാതാവുകയും കൃത്യം ചെയ്ത പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്നു. ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന ദുരവസ്ഥയാണ് ഉണ്ടാകുന്നത് -അവര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് മോഹന്‍ കുഞ്ഞിമംഗലം പ്രഖ്യാപനം നടത്തി. പി.ബി.എം. ഫര്‍മീസ്, ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. തലശ്ശേരി മണ്ഡലം സെക്രട്ടറി സി.പി. അഷ്റഫ് സ്വാഗതവും എ.പി.ഹര്‍ഷാദ് നന്ദിയും പറഞ്ഞു.

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ഒഴിവ്
ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ഒഴിവ്
കണ്ണൂര്‍: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്ന പദ്ധതിയിലേക്ക് ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരെ സ്വാതി സ്മാര്‍ട്ട് കാര്‍ഡ്സ് എന്ന പ്രൈവറ്റ് സ്ഥാപനം പുറംജോലി കരാര്‍ അനുസരിച്ച് ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിന്‍െറ സഹകരണത്തോടെ വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തുന്നു.പ്രതിമാസം 6000 രൂപ ശമ്പളമുള്ള ജോലിക്ക് താല്‍പര്യമുള്ള പ്ളസ്ടുവും (തത്തുല്യം) കമ്പ്യൂട്ടര്‍ പ്രാവീണ്യവുമുള്ള 19-35 വയസ്സിനിടയിലെ ഉദ്യോഗാര്‍ഥികള്‍ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും എ-4 സൈസില്‍ ബയോഡാറ്റയും സഹിതം അതത് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ ഉച്ചക്ക് രണ്ടുമണിക്ക് നേരിട്ട് ഹാജരാകണം. തീയതി, സ്ഥലം എന്നീ ക്രമത്തില്‍ ജൂണ്‍ 20ന് ടൗണ്‍ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച്, തളിപ്പറമ്പ്, 21ന് ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച്, കണ്ണൂര്‍, 22 ന് മട്ടന്നൂര്‍, 23ന് തലശ്ശേരി എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍.
ഇസ്ലാം ന്യൂസ്പോര്‍ട്ടല്‍ തുടങ്ങി
ഇസ്ലാം ന്യൂസ്പോര്‍ട്ടല്‍ തുടങ്ങി
കോഴിക്കോട്: ദേശീയവും അന്തര്‍ദേശീയവുമായ ഇസ്ലാമികവാര്‍ത്തകളും അവലോകനങ്ങളുമായി ഇസ്ലാം ന്യൂസ്പോര്‍ട്ടല്‍ ആരംഭിച്ചു. ധര്‍മ്മധാരാ ഡിവിഷന്‍ ഫോര്‍ ഡിജിറ്റല്‍മീഡിയയാണ്(ഡി4) മലയാളത്തിലെ സമ്പൂര്‍ണ ന്യൂസ്പോര്‍ട്ടലായ ഇസ്ലാംഓണ്‍ലൈവ്.ഇന്‍ (http://www.islamonlive.in) ആരംഭിച്ചത്. പ്രമുഖരായ 14 വ്യക്തികള്‍ പോര്‍ട്ടലിന്‍െറ ഓരോ അക്ഷരങ്ങളുടെയും ബട്ടണ്‍ അമര്‍ത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി എന്‍റര്‍ കീ അമര്‍ത്തിയതിന് ശേഷം പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി.
ടി.പി.അബ്ദുല്ലക്കോയ മദനി, ഡോ. ജമാലൂദ്ദീന്‍ ഫാറൂഖി, നാസര്‍ ഫൈസി കൂടത്തായി, ചേറൂര്‍ അബ്ദുല്ല മുസ്ലിയാര്‍, ഡോ. ഫസല്‍ ഗഫൂര്‍, അബുല്‍ ഖൈര്‍ മൗലവി, പി.കെ. അഹമദ്, പി.മുഹമ്മദ്അഷ്റഫ്, എ.പി. അബ്ദുല്‍ വഹാബ്, ഒൗസാഫ് അഹ്സാന്‍, അബ്ദുല്ല മന്‍ഹാം, നിഷാദ്, റസൂല്‍ ഗഫൂര്‍, അബ്ദുസലാം വാണിയമ്പലം എന്നിവര്‍ ചേര്‍ന്നാണ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തത്.
ആഗോളതലത്തിലെയും പ്രാദേശികവുമായ ഇസ്ലാമികവാര്‍ത്തകള്‍, ഇസ്ലാമിക മുന്നേറ്റങ്ങളുടെ വിശകലനങ്ങള്‍, ഇസ്ലാമികസംസ്കാരത്തിന്‍െറ പുനര്‍വായന, ഇസ്ലാമികവിദ്യാഭ്യാസത്തിന്‍െറ തലങ്ങള്‍, ഇസ്ലാമിക കുടുംബജീവീതത്തിന്‍െറ രേഖാചിത്രം, അന്തര്‍ദേശീയവും ദേശീയവുമായ സംഘടനകളുടെ ഇടപ്പെടലുകള്‍, ആധുനികശാസ്ത്രത്തിലെ ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, ലോകപ്രശസ്തപണ്ഡിതരെ കുറിച്ചുള്ള വിവരങ്ങള്‍, ആധുനികവിഷയങ്ങളിലെ കാലോചിതമായ ഫത്വകള്‍, വിദ്യാഭ്യാസവും ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഇസ്ലാമിനെക്കുറിച്ച് പരിചയപ്പെടുത്തുന്ന വെബ്സൈറ്റുകളുടെ വിവരങ്ങള്‍, ഇസ്ലാമികസംസ്കാരവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ടി.വി, റേഡിയോ, പുതിയ പുസ്തകങ്ങള്‍ എന്നിവയാണ് പോര്‍ട്ടലിലുള്ളത്. സംഘടനാപക്ഷപാതിത്വത്തില്‍ നിന്ന് രക്ഷപ്പെടണം എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് അധ്യക്ഷത വഹിച്ച ടി. ആരിഫലി പറഞ്ഞു. മുഴുവന്‍ മുസ്ലിം സംഘടനകളും സംരംഭകരും പോര്‍ട്ടലിനായി വാര്‍ത്തകളും വിശദാംശങ്ങളും നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈഖ് മുഹമ്മദ് കാരക്കുന്ന് സ്വാഗതവും വി.കെ. അബ്ദു നന്ദിയും പറഞ്ഞു. ഡി4 മീഡിയയുടെ പ്രഥമ ഇന്‍റര്‍നെറ്റ്് സംരഭമാണ് ഇസ്ലാം ഓണ്‍ലൈവ്.

www.islamonlive.in
ജനവാസ മേഖലയില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് ചെറുക്കും
ജനവാസ മേഖലയില്‍ പൈപ്പ്ലൈന്‍
സ്ഥാപിക്കുന്നത് ചെറുക്കും
കണ്ണൂര്‍: വന്‍കിട വ്യവസായികള്‍ക്ക് ചുരുങ്ങിയ വിലക്ക് ഗ്യാസ് വിതരണം നടത്താന്‍ ജനവാസ മേഖലയില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് ചെറുക്കുമെന്ന് ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റി യോഗം അറിയിച്ചു.സ്ഥാപിക്കുന്നത് ചെറുക്കും
ഗ്യാസ് പൈപ്പ്ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ സമരം തുടരുന്നതിന്‍െറ ഭാഗമായി ജൂണ്‍ 24ന് വൈകീട്ട് മൂന്നിന് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തുള്ള റെയിന്‍ബോ ടൂറിസ്റ്റ് ഹോമില്‍ വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കും.
യോഗത്തില്‍ ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. യു.കെ.സെയ്ത്, ഭാസ്കരന്‍ വെള്ളൂര്‍, എം.കെ.ജയരാജന്‍, പ്രേമന്‍ പാതിരിയാട്, സുരേഷ്ബാബു, കെ.എം. മഖ്ബൂല്‍, പള്ളിപ്രം പ്രസന്നന്‍, മേരി അബ്രഹാം എന്നിവര്‍ സംസാരിച്ചു.
ജനിതകമാറ്റം വരുത്തിയ നെല്ലിന് അനുമതി നല്‍കരുത് -സോളിഡാരിറ്റി
കോഴിക്കോട്: കേരളത്തില്‍ ജനിതകമാറ്റം വരുത്തിയ നെല്ല് ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദ് വേളം ആവശ്യപ്പെട്ടു.
ജര്‍മന്‍ കുത്തക കമ്പനിയായ ബെയറിന് ജനിതകമാറ്റം വരുത്തിയ നെല്ല് ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കിയ ജനിതക എന്‍ജിനീയറിങ് അവലോകന സമിതിയുടെ നീക്കത്തില്‍ കേരളം പ്രതിഷേധമറിയിക്കണം. ജനിതകമാറ്റം വരുത്തിയ നെല്ല് ഉല്‍പാദിപ്പിക്കാന്‍ സംസ്ഥാനത്തിന്‍െറ അനുമതി വേണമെന്നതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ കേരളത്തിലെ കര്‍ഷകരുടെ പക്ഷത്തുനില്‍ക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

എസ്.ഐ.ഒ സ്കൂള്‍ കാമ്പയിന് സംസ്ഥാനത്ത് തുടക്കം
എസ്.ഐ.ഒ സ്കൂള്‍ കാമ്പയിന്
സംസ്ഥാനത്ത് തുടക്കം
സംസ്ഥാനത്ത് തുടക്കം
കാസര്‍കോട്: ‘വിദ്യാര്‍ഥികള്‍ക്ക് അവരെക്കുറിച്ച് പറയാനുള്ളത് മറ്റൊന്നാണ്’ എന്ന പ്രമേയത്തില്‍ എസ്.ഐ.ഒ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന സ്കൂള്‍ കാമ്പയിന് സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് പടന്ന ഐ.സി.ടി ഇംഗ്ളീഷ് സ്കൂളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സമീര്‍ നീര്‍ക്കുന്നം സ്കൂള്‍ വിദ്യാര്‍ഥി റംനാസിന് അംഗത്വ കാര്‍ഡ് നല്‍കി നിര്‍വഹിച്ചു. ജീവിതത്തിലേറ്റവും ഊര്‍ജസ്വലമായി സ്വാതന്ത്ര്യം അനുഭവിക്കാനാഗ്രഹിക്കുന്ന സമയത്ത് വിദ്യാര്‍ഥികളുടെ ഐഡന്‍റിറ്റിയെ അംഗീകരിക്കാന്‍ സമൂഹം തയാറാകണമെന്നും അവരുടെ സര്‍ഗാത്മകമായ ആവിഷ്കാരങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ഒ ജില്ലാ ആക്ടിങ് പ്രസിഡന്‍റ് വി.പി. ഷാക്കിര്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയംഗം സല്‍മാന്‍ സഈദ് കാമ്പയിന്‍ വിശദീകരിച്ചു. ഐ.സി.ടി സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.എച്ച്. റഫീഖ് നദ്വി, സ്കൂള്‍ മാനേജര്‍ ടി.കെ.എം. അബ്ദുല്‍ഖാദര്‍, യൂനുസ്, ജാസ്മിന്‍, അഫ്സല്‍, ജസീറ എന്നിവര്‍ സംസാരിച്ചു. റാഷിദ് മുഹ്യിദ്ദീന്‍ സ്വാഗതവും മുനീബ് നന്ദിയും പറഞ്ഞു.

എം.ബി.എ കോഴ്സ്
എം.ബി.എ കോഴ്സ്
മാഹി: പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയുടെ മാഹി ഡിസ്റ്റന്‍സ് എജുക്കേഷനില്‍ എം.ബി.എ റീട്ടെയ്ല്‍ മാനേജ്മെന്‍റ്, ടൂറിസം കോഴ്സുകള്‍ ആരംഭിച്ചു. യു.ജി.സി, എ.ഐ.സി.ടി.ഇ, ഡി.ഇ.സി എന്നിവയുടെ അംഗീകാരമുള്ള കോഴ്സിന്‍െറ അടിസ്ഥാനയോഗ്യത ബിരുദമാണ്. അപേക്ഷാഫോറം തപാലില്‍ വേണ്ടവര്‍ 10 രൂപയുടെ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം സെക്ഷന്‍ ഓഫിസര്‍, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, മാഹി എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അവസാനതീയതി സെപ്റ്റംബര്‍ 30. ഫോണ്‍: 0490 2332622, 9496965922.
എസ്.ഐ.ഒ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
എസ്.ഐ.ഒ ജില്ലാ
പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
കണ്ണൂര്‍: കേരളത്തിലെ യൂനിവേഴ്സിറ്റികളില്‍ അശാസ്ത്രീയമായി നടപ്പാക്കിയ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം അധ്യാപകരിലും വിദ്യാര്‍ഥികളിലും പടര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കാന്‍ എസ്.ഐ.ഒ മുന്‍കൈയെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സമീര്‍ ആലപ്പുഴ. കണ്ണൂരില്‍ നടന്ന എസ്.ഐ.ഒ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് എസ്.ഐ.ഒ തുറന്ന ചര്‍ച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ ആക്ടിങ് പ്രസിഡന്‍റ് ആഷിഖ് കാഞ്ഞിരോട് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ ബിനാസ് ആലപ്പുഴ, പി.ബി.എം. ഫര്‍മീസ്, ഷംസീര്‍ ഇബ്രാഹിം, ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ കാമ്പസ് സെക്രട്ടറി അഫ്സല്‍ ഹുസൈന്‍ സ്വാഗതവും ഷിഹാദ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)