ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, May 21, 2012

ചന്ദ്രശേഖരന്‍െറ വീട് സന്ദര്‍ശിച്ചു

 വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍
ചന്ദ്രശേഖരന്‍െറ വീട് സന്ദര്‍ശിച്ചു
വടകര: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന നേതാക്കള്‍ കൊല്ലപ്പെട്ട ചന്ദ്രശേഖരന്‍െറ വീട് സന്ദര്‍ശിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ ജി. പിഷാരടി, സെക്രട്ടറി കെ.എ. ഷഫീഖ്, ജില്ലാ സമിതി അംഗം ഷിഹാബുദ്ദീന്‍ ഇബ്നു ഹംസ തുടങ്ങിയവര്‍ ചന്ദ്രശേഖരന്‍െറ ഭാര്യ രമയെയും മകന്‍ അഭിനന്ദിനെയും ആശ്വസിപ്പിച്ചു.

PRABODHANAM WEEKLY

വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപന സമ്മേളനം

 
 വെല്‍ഫെയര്‍ പാര്‍ട്ടി 
മട്ടന്നൂര്‍ നിയോജക
മണ്ഡലം പ്രഖ്യാപന സമ്മേളനം
മട്ടന്നൂര്‍: നന്മ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് സമകാലിക രാഷ്ട്രീയം മടുത്തിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി  സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി. വെല്‍ഫെയര്‍ പാര്‍ട്ടി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥിതിയും ഉള്‍ക്കൊള്ളുന്ന സമ്പത്തും സമ്പന്ന രാഷ്ട്രീയമാഫിയകളുടെ കൈകളിലാണിന്ന്. രാഷ്ട്രീയ കക്ഷികള്‍ വ്യവസായവത്കരിക്കപ്പെടുകയും ഭൂരിപക്ഷം ജനതയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റുമാരായ നാണി ടീച്ചര്‍,പള്ളിപ്രം പ്രസന്നന്‍, ജില്ലാ സെക്രട്ടറിമാരായ മോഹനന്‍ കുഞ്ഞിമംഗലം, മധു കക്കാട്, പേരാവൂര്‍ മണ്ഡലം പ്രസിഡന്‍റ് കെ. രഘുനാഥ്, പി.ബി.എം. ഫര്‍മീസ്, കെ. സാദിഖ്, എന്‍.എം. ഷഫീഖ് എന്നിവര്‍ സംസാരിച്ചു. കെ.പി. റസാഖ് സ്വാഗതവും രാജേഷ് നെല്ലൂന്നി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ.പി. റസാഖ് (പ്രസി) നൗഷാദ് മത്തേര്‍ (ജന. സെക്ര) ഹരി പി. നായര്‍, ടി.കെ. അസ്ലം (വൈസ് പ്രസി) രാജേഷ് നെല്ലൂന്നി, ഷാഹിന നസീര്‍ (ജോ. സെക്ര) എന്‍.കെ. അലി (ട്രഷ).

പൊതുയോഗം 25ന്

പൊതുയോഗം 25ന്

കുടുംബസംഗമം

കുടുംബസംഗമം
കുടുക്കിമൊട്ട: വ്യാപാരി വ്യവസായി ഏകോപന സമിതി കുടുക്കിമൊട്ട യൂനിറ്റ് സമ്മേളനവും കുടുംബസംഗമവും മുണ്ടേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ പ്രസിഡന്‍റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചയ്തു. കുടുക്കിമൊട്ട യൂനിറ്റ് പ്രസിഡന്‍റ് വി.വി. രാജന്‍ അധ്യക്ഷത വഹിച്ചു. പി. ബാഷിത്, ജോസ് ഇടപറമ്പില്‍, എ. സുധാകരന്‍, കെ. പ്രദീപന്‍, കെ.പി. പ്രേമരാജന്‍, പി.സി. അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. സി. ചന്ദ്രന്‍ സ്വാഗതവും പി. ഗൗതമന്‍ നന്ദിയും പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി പൊതുയോഗം

 
 ജമാഅത്തെ ഇസ്ലാമി പൊതുയോഗം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ കമ്മിറ്റി കണ്ണൂര്‍ സിറ്റിയില്‍  ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’  തലക്കെട്ടില്‍ നടത്തിയ പൊതുയോഗം ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഖാലിദ് മൂസാ നദ്വി മുഖ്യപ്രഭാഷണം നടത്തി.  ഏരിയാ വൈസ് പ്രസിഡന്‍റ് സലാം മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി കെ.കെ. ഷുഹൈസ് മുഹമ്മദ് നന്ദിയും പറഞ്ഞു. സാബിക് മാസ്റ്റര്‍ ഖിറാഅത്ത് നടത്തി.

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പരീക്ഷ നടത്തി

 
 
 ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍
പരീക്ഷ നടത്തി
‘ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരള’യുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല പൊതുപരീക്ഷ കണ്ണൂര്‍ ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലായി നടന്നു. 300ഓളം പഠിതാക്കള്‍ പങ്കെടുത്തു. എട്ടുവര്‍ഷംകൊണ്ട് ഖുര്‍ആന്‍ അര്‍ഥസഹിതം വിശദീകരണത്തോടുകൂടി പഠിപ്പിക്കുന്ന സിലബസാണ് ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍േറത്. ഇതോടൊപ്പം അറബിഭാഷയില്‍ പരിജ്ഞാനവും, പ്രവാചക ചര്യയില്‍ (ഹദീസ്) പ്രാവീണ്യവും നേടാന്‍ പരിശീലനം നല്‍കുന്നുണ്ട്. ഉദ്യോഗസ്ഥരും സാധാരണക്കാരും പ്രൈമറി ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധിപേര്‍ ജില്ലയിലെ വിവിധ സ്റ്റഡിസെന്‍ററുകളില്‍ പഠനത്തിനത്തെുന്നുണ്ട്. പ്രഗല്ഭരായ അധ്യാപകരാണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്. കണ്ണൂര്‍ കൗസര്‍ ഓഡിറ്റോറിയം, പെരിങ്ങാടി അല്‍ഫലാഹ് കോളജ്, മട്ടാമ്പ്രം ഇസ്ലാമിക് സെന്‍റര്‍ എന്നിവിടങ്ങളില്‍ നടന്ന പരീക്ഷക്ക് എന്‍.എം. മൂസമാസ്റ്റര്‍, എന്‍.എം. ബഷീര്‍, ജമീല ടീച്ചര്‍, കെ. ഹിഷാം, കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, കെ. സാബിക്, റംല ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.