ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, November 10, 2011

PADAYATHRA

EID

EID NAMAZ @ CHAKKARAKAL TAXI STAND

പെട്ടിപ്പാലം

 
പെട്ടിപ്പാലം സമരപ്പന്തലില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ ജി.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ മധുരം വിതരണം ചെയ്യുന്നു
 
 

പെട്ടിപ്പാലം മാലിന്യ നിക്ഷേപം അഴിമതിക്കുള്ള മാര്‍ഗം -സോളിഡാരിറ്റി

പെട്ടിപ്പാലം മാലിന്യ നിക്ഷേപം
അഴിമതിക്കുള്ള മാര്‍ഗം -സോളിഡാരിറ്റി
തലശേãരി: നഗരസഭയിലെ മാലിന്യം ഫലപ്രദമായി സംസ്കരിക്കാവുന്ന പല പദ്ധതികളും പലരും മുന്നോട്ടുവെച്ചിട്ടും നഗരസഭ പരിഗണിക്കാത്തത് പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപം പലര്‍ക്കും കറവപ്പശുവും അഴിമതി നടത്താനുള്ള മാര്‍ഗവുമായതിനാലാണെന്ന് സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമരസമിതി ആരോപിച്ചു. സമരത്തിന്റെ ഫലമായി തലശേãരി നഗരം മാലിന്യകേന്ദ്രമായതിന്റെ പൂര്‍ണ ഉത്തരവാദിത്തം നഗരസഭക്കാണ്. 15 വര്‍ഷമായി ദുരിതപ്രദേശം തിരിഞ്ഞുനോക്കാത്ത എം.എല്‍.എ കഴിഞ്ഞ ദിവസം അവിടം സന്ദര്‍ശിച്ചപ്പോള്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉത്തരം മുട്ടി നില്‍ക്കേണ്ടിവന്നു.
പെട്ടിപ്പാലത്ത് നടക്കുന്ന അതിജീവനത്തിനായുള്ള സമരത്തിന്റെ അന്തിമഘട്ടം വരെ സോളിഡാരിറ്റി ജനങ്ങള്‍ക്കൊപ്പമുണ്ടാകും. സമരത്തിന്റെ ഭാഗമായി 'പെട്ടിപ്പാലം: നാട്ടുകാര്‍ക്ക് പറയാനുള്ളത്' എന്ന പരിപാടി വ്യാഴാഴ്ച വൈകീട്ട് നാലിന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ. മുഹമ്മദ് നിയാസ്, ചെയര്‍മാന്‍ കെ. സാദിഖ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി എ.പി. അജ്മല്‍, പി.എ. സഹീദ് എന്നിവര്‍ പങ്കെടുത്തു.
 'വിട്ടമ്മമാര്‍ക്കുമുന്നില്‍ മുനിസിപ്പാലിറ്റി മുട്ടുമടക്കും'
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം നടത്തുന്ന വീട്ടമ്മമാരുടെ മുന്നില്‍ നഗരസഭാ ഭരണാധികാരികള്‍ മുട്ടുമടക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് പറഞ്ഞു. സമരം നടത്തുന്ന പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ചെങ്ങറയിലും പ്ലാച്ചിമടയിലും വീട്ടമ്മമാര്‍ നടത്തിയ സമരം വിജയം കണ്ടിട്ടുണ്ടെങ്കില്‍ ഇവിടെയും വീട്ടമ്മമാര്‍ക്കുമുന്നില്‍ അധികൃതര്‍ക്ക് ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഫാറൂഖ് ഉസ്മാന്‍, ടി.കെ. മുഹമ്മദ് റിയാസ്, കെ. സാദിഖ്, എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു.
മാലിന്യവിരുദ്ധ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് സംസാരിക്കുന്നു

ഈദ് സുഹൃദ് സംഗമം

 ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കുഞ്ഞിമംഗലത്ത് സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമം ഡോ. ശാന്തി ധനഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഈദ് സുഹൃദ് സംഗമം
പയ്യന്നൂര്‍: ധാര്‍മികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാരസ്പര്യവും സ്നേഹ സന്ദേശവും കൈമാറാന്‍ സുഹൃദ് സംഗമങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് ഡോ. ശാന്തി ധനഞ്ജയന്‍ പറഞ്ഞു. കുഞ്ഞിമംഗലം പറമ്പത്ത് എസ്.എന്‍ സ്കൂളില്‍ ജമാഅത്തെ  ഇസ്ലാമി വനിതാ വിഭാഗം സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഏരിയാ കണ്‍വീനര്‍ സാജിദ അധ്യക്ഷത വഹിച്ചു. വി.എന്‍. ഹാരിസ് ഈദ് സന്ദേശം നല്‍കി. സിസ്റ്റര്‍ ആനി ജോസഫ്, കൃഷ്ണന്‍ മാസ്റ്റര്‍, റുഫൈദ, ടി.പി. സാഹിദ തുടങ്ങിയവര്‍ സംസാരിച്ചു.

EID

 
 മട്ടന്നൂര്‍ ഹിറാ സെന്ററില്‍ നടന്ന പെരുന്നാള്‍ നമസ്കാരം

സമരത്തിന് ഐക്യദാര്‍ഢ്യവുമായി സോളിഡാരിറ്റി ബൈക്ക് റാലി

 
 
 സമരത്തിന് ഐക്യദാര്‍ഢ്യവുമായി
സോളിഡാരിറ്റി ബൈക്ക് റാലി
തലശേãരി: എട്ടുദിവസമായി തുടരുന്ന പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബലിപെരുന്നാള്‍ ദിനത്തില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ബൈക്ക് റാലി നടത്തി.
തലശേãരിയിലെയും മാഹിയിലെയും ഈദ്ഗാഹില്‍നിന്നാണ് പ്രവര്‍ത്തകര്‍ സമരപ്പന്തലിലേക്ക് റാലി നടത്തിയത്. സമരപ്പന്തലിനരികില്‍ 'നഗരസഭയുടെ പൈശാചിക' പ്രതീകത്തിനു നേരെ കല്ലെറിഞ്ഞ് പ്രതിഷേധിച്ചു.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി റാഷിദ് തലശേãരി, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, വിശാല സമരമുന്നണി ചെയര്‍മാന്‍ എന്‍.വി. അജയകുമാര്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസിര്‍ എന്നിവര്‍ സംസാരിച്ചു.
പരിപാടിക്ക് ജില്ലാ സമിതിയംഗങ്ങളായ കെ. നിയാസ്, കെ.എം. അശ്ഫാഖ്, പി.എ. സഹീദ്, എ.പി. അജ്മല്‍, സാലിഹ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
 
 

സി.പി.എം ലോക്കല്‍ സമ്മേളനം

സി.പി.എം ലോക്കല്‍ സമ്മേളനം
കാഞ്ഞിരോട്: സി.പി.എം കാഞ്ഞിരോട് ലോക്കല്‍ സമ്മേളന സമാപനം അഞ്ചരക്കണ്ടി ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എന്‍. ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ.ടി. ഭാസ്കരന്‍ സ്വാഗതം പറഞ്ഞു. ലോക്കല്‍ സെക്രട്ടറിയായി കെ.ടി. ഭാസ്കരനെ തെരഞ്ഞെടുത്തു.

തെരുവുകുട്ടികള്‍ക്ക് പെരുന്നാള്‍ മധുരം വിതരണം ചെയ്തു

 തെരുവുകുട്ടികള്‍ക്ക് പെരുന്നാള്‍
മധുരം വിതരണം ചെയ്തു
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ 'ഈദ്ഗാഹില്‍ നിന്നും തെരുവു മക്കളോടൊപ്പം' എന്ന പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തകര്‍ തെരുവുകുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ, ഏരിയാ പ്രസിഡന്റ് സീനത്ത് കണ്ണൂര്‍, ജില്ലാ കമ്മിറ്റി അംഗം ഷബീറ, നസ്ല എന്നിവര്‍ നേതൃത്വംനല്‍കി.

ഈദ് മീറ്റ്

 ഹിറാ കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ താണ മുഴത്തടം ഗവ. യു.പി സ്കൂള്‍ മൈതാനിയില്‍ ഈദ് മീറ്റ് സംഘടിപ്പിച്ചു. മുന്‍മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം നബിയുടെ ത്യാഗസന്നദ്ധത മനുഷ്യകുലത്തിന് എന്നും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഈദ് പ്രഭാഷണം നടത്തി. യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പുഴക്കല്‍ വാസുദേവന്‍, ഡോ. ഖലീല്‍ ചൊവ്വ, ഡോ. പി. സലീം, എം. ഷഫീഖ്, എം.കെ. ഷൈജു, പി. ഷംന, എ. സറീന, അഡ്വ. കെ.എല്‍. അബ്ദുല്‍സലാം എന്നിവര്‍ സംസാരിച്ചു. സി. ഇംതിയാസ് സ്വാഗതം പറഞ്ഞു.