ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 28, 2013

MEDIAONE

 

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സംസ്ഥാന സംഗമം

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സംസ്ഥാന സംഗമം:
ഖുര്‍ആന്‍ എല്ലാ സമൂഹങ്ങള്‍ക്കും
മാതൃക -സയ്യിദ് ജലാലുദ്ദീന്‍ ഉമരി
 കല്‍പറ്റ: വിശുദ്ധ ഖുര്‍ആന്‍ ലോകത്തിലെ മുഴുവന്‍ സമൂഹങ്ങള്‍ക്കും മാതൃകയും വഴികാട്ടിയുമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീര്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരളയുടെ സംസ്ഥാന സംഗമവും അവാര്‍ഡ് ദാന ചടങ്ങും വയനാട് കല്‍പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനു മുമ്പില്‍ പലതരം മാര്‍ഗങ്ങളുണ്ട്. അതില്‍ ഏറ്റവും ശരിയായ മാര്‍ഗം ഖുര്‍ആനാണ്. ഖുര്‍ആന്‍െറ ഏതെങ്കിലും ഭാഗം മാത്രം ജീവിതത്തില്‍ പകര്‍ത്തുകയല്ല, സമസ്ത മേഖലകളിലും മാര്‍ഗദര്‍ശമായി സ്വീകരിക്കണം.
ഖുര്‍ആന്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാണ് ഏറ്റവും ഉത്തമരെന്ന് പ്രവാചക സന്ദേശമുണ്ട്. ആരാധന, കുടുംബബന്ധം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ എല്ലാ മേഖലകളിലും ഖുര്‍ആന് വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. ഏറ്റവും വലിയ വിപ്ളവത്തിന് കെല്‍പുള്ള ഗ്രന്ഥമാണിത് -ജലാലുദ്ദീന്‍ ഉമരി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.
സന്മാര്‍ഗത്തെ പിന്തുടരാന്‍ നിരന്തരം ആവശ്യപ്പെടുന്ന ഖുര്‍ആന്‍ എല്ലാ മൂല്യങ്ങളും മനുഷ്യ സമൂഹത്തിന് കാണിച്ചു തരുന്നുണ്ടെന്ന് ആരിഫലി പറഞ്ഞു.നാഗരികതയും ആധുനികതയും ശാസ്ത്ര, സാങ്കേതിക രംഗവും എത്ര വളര്‍ന്നാലും അതിന്‍െറയെല്ലാം അടിസ്ഥാനമായി ധാര്‍മിക മൂല്യങ്ങളുണ്ടാകുമ്പോള്‍ മാത്രമേ അതുകൊണ്ട് മനുഷ്യരാശിക്ക് പ്രയോജനമുള്ളൂ. ഇത്തരം അടിസ്ഥാന മൂല്യങ്ങളാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.പാശ്ചാത്യമൂല്യങ്ങളില്‍നിന്നാണ് ബലാത്സംഗം പോലുള്ള തിന്മകള്‍ വളര്‍ന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതില്‍ സ്റ്റഡി സെന്‍റര്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഖുര്‍ആനിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുകയും അതിനുള്ള പാഠ്യപദ്ധതി ക്രമീകരിക്കുകയുമാണ് ആവശ്യം -അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ അമീറിന്‍െറ പ്രസംഗം ജമാല്‍ ആലുവ പരിഭാഷപ്പെടുത്തി. മലിക് ശഹ്ബാസ് ‘ഖുര്‍ആനില്‍നിന്ന്’ അവതരിപ്പിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, എ.പി. ഹുസൈന്‍ സഖാഫി ചെമ്മലശ്ശേരി, വി.കെ. അലി, റഹ്മാബി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കോഓഡിനേറ്റര്‍ കെ.പി. അബ്ദുഖാദിര്‍ സ്വാഗതം പറഞ്ഞു.
ഉച്ചകഴിഞ്ഞ് നടന്ന സെമിനാറില്‍ ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം പാളയം ജുമാമസ്ജിദ് ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട അവാര്‍ഡ് ദാനം നിര്‍വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ വി.പി. ബഷീര്‍ സ്വാഗതം പറഞ്ഞു.
അല്‍ ജാമിഅ ശാന്തപുരം ഡെ. റെക്ടര്‍ ഇല്‍യാസ് മൗലവി, സ്വാഗതസംഘം രക്ഷാധികാരി പി. ആലി ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി വൈ. പ്രസിഡന്‍റ് കെ. കുഞ്ഞിരായിന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജന. കണ്‍വീനര്‍ കെ. മുസ്തഫ നന്ദി പറഞ്ഞു.  

MADHYAMAM


ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം

 ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം
 ചൊക്ളി: ആരോഗ്യകരമായ സംസ്കാരമുണ്ടാക്കാന്‍ കുറ്റമറ്റ നിയമസംഹിത കൊണ്ടുവരണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. ഇതിനു കെല്‍പ്പുള്ള ഭരണമാവശ്യമാണ്.
ഇസ്ലാംവിരുദ്ധ ഗൂഢാലോചനയില്‍ പെട്ടുപോവാതിരിക്കാനാണ് ഇന്ത്യയില്‍ ജമാഅത്തെ ഇസ്ലാമി രംഗപ്രവേശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചൊക്ളി വി.പി ഓറിയന്‍റല്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ജമാഅത്തെ ഇസ്ലാമി ചൊക്ളി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മേഖല നാസിം പി. അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് ലഭിച്ച എസ്.ഐ.ഒ പ്രവര്‍ത്തകന്‍ ഫുഹാദ് സക്കരിയ, കരാട്ടെ തൈക്കോണ്ടോ സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പ് നേടിയ സോളിഡാരിറ്റി പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് ഫഹദ്, യുവ കര്‍ഷക അവാര്‍ഡ് നേടിയ ആര്‍. റഷീദ് പെരിങ്ങാടി എന്നിവര്‍ക്ക് സംസ്ഥാന ശൂറാംഗം പി.പി. അബ്ദുറഹ്മാന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പി.സി. മുനീര്‍, കാദര്‍ മാസ്റ്റര്‍, ഹസീന വാഹിബ, പി.പി. അബ്ദു, ഷഹീമ, പി.സി. ഹാഷിം, എ. ഇബ്രാഹിം, പ്രഫ. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.
കെ.കെ. അബ്ദുല്ല സ്വാഗതവും സി.കെ. അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ചൊക്ളി ഏരിയയുടെ വെബ്സൈറ്റ് പ്രകാശനവും നടന്നു.

മലര്‍വാടി വിജ്ഞാനോത്സവ വിജയികള്‍

 മലര്‍വാടി വിജ്ഞാനോത്സവ വിജയികള്‍
ഇരിക്കൂര്‍: മലര്‍വാടി ഇരിക്കൂര്‍ ഉപജില്ലാതല വിജ്ഞാനോത്സവം നടത്തി. യു.പി വിഭാഗത്തില്‍ എ.പി. ജദീര്‍ മെഹബൂബ് (ഹൊറൈസന്‍സ് സ്കൂള്‍, കൊളപ്പ) ഒന്നാം സ്ഥാനവും അശ്വിന്‍ ദിവാകരന്‍ (ദേശമിത്രം യു.പി, ചേടിച്ചേരി) രണ്ടാം സ്ഥാനവും അഭിജിത്ത് രമേശ് (ജി.എച്ച്.എസ്.എസ്, നെടുങ്ങോം) മൂന്നാം സ്ഥാനവും നേടി. എല്‍.പി വിഭാഗത്തില്‍ എല്‍ബിന്‍ സുനില്‍ (എസ്.എന്‍.എ.യു.പി.എസ്, പടിയൂര്‍), എന്‍.വി. മുസ്ലിഹ് (ഹൊറൈസന്‍സ്, കൊളപ്പ), കെ.ആര്‍. അരുണ്‍ (ജി.എച്ച്.എസ്.എസ്, നെടുങ്ങോം) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്കുള്ള സമ്മാനദാനം മലര്‍വാടി മേഖല കോഓഡിനേറ്റര്‍ കെ.എ. സൈനുദ്ദീനും ആയിപ്പുഴ മേഖല കോഓഡിനേറ്റര്‍ എന്‍.എം. ബഷീറും നിര്‍വഹിച്ചു. യൂനുസ് സലീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍. റഷീദ് സ്വാഗതവും കെ.ടി. കഫീല്‍ നന്ദിയും പറഞ്ഞു.
ഇരിട്ടി: മലര്‍വാടി വിജ്ഞാനോത്സവം ഉപജില്ലാതല മത്സരം മട്ടന്നൂര്‍ ഗവ. യു.പി സ്കൂളില്‍ നടന്നു. എല്‍.പി വിഭാഗത്തില്‍ ഗൗതം അജയകുമാര്‍ (ശ്രീശങ്കരപീഠം മട്ടന്നൂര്‍), ശ്രീലക്ഷ്മി (തെരൂര്‍ ഗവ. യു.പി സ്കൂള്‍), കെ. അതുല്‍ (ഉളിയില്‍ സെന്‍ട്രല്‍ എല്‍.പി സ്കൂള്‍), യു.പി വിഭാഗത്തില്‍ കീര്‍ത്തന, അമൃത (ഉളിയില്‍ ഗവ. യു.പി സ്കൂള്‍), ഹാദി ഹാശിര്‍ (മൗണ്ട് ഫ്ളവര്‍ ഉളിയില്‍) എന്നിവരും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്‍ഗനൈസര്‍ സി. അലി സമ്മാനവിതരണം നടത്തി. എന്‍.എന്‍. ജലീല്‍, സി.കെ. സര്‍ഫറാസ്, ഷെഫീഖ്, എ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ലോകത്തിലെ മാറ്റം കേരളത്തിലെ മുസ്ലിംകള്‍ പാഠമാക്കണം

 
 
 ലോകത്തിലെ മാറ്റം കേരളത്തിലെ മുസ്ലിംകള്‍ പാഠമാക്കണം 
-എം.കെ. മുഹമ്മദലി

തളിപ്പറമ്പ്: ലോകവ്യാപകമായി ഇസ്ലാമിക സമൂഹം സൃഷ്ടിച്ചെടുത്ത മാറ്റങ്ങളുടെ പാഠം ഉള്‍ക്കൊണ്ട് സങ്കുചിത ചിന്തകള്‍ കൈവെടിയാന്‍ മുസ്ലിംകളും മുസ്ലിം സംഘടനകളും  തയാറാവണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്‍റ് അമീര്‍ എം.കെ. മുഹമ്മദലി ആഹ്വാനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം തളിപ്പറമ്പ് സയ്യിദ് നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിച്ചമര്‍ത്തപ്പെട്ട നാടുകളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഇസ്ലാമിക സമൂഹത്തിന്‍െറ വിജയരഹസ്യം ത്യാഗങ്ങളും ബഹുജന സേവനവും ആണെന്ന് അദ്ദേഹം പറഞ്ഞു. എതിര്‍പ്പുകളെ നിശ്ചയദാര്‍ഢ ്യത്തോടെ നേരിടുകയും സമാധാനപരമായ മാര്‍ഗത്തിലൂടെ എതിരാളികള്‍ക്ക് പോലും ഇസ്ലാമിന്‍െറ കാരുണ്യത്തിന്‍െറ മുഖം സേവനത്തിലൂടെ സമര്‍പ്പിക്കുകയും ചെയ്തപ്പോഴാണ് ജനങ്ങള്‍ ഒന്നാകെ ഇസ്ലാമിക വ്യവസ്സ്ഥിതിക്ക് വേണ്ടി രംഗത്തിറങ്ങിയത്. സാമ്രാജ്യത്വവും സ്വേച്ഛാധിപത്യവും അടിച്ചമര്‍ത്തിയ രാജ്യങ്ങളും സമൂഹങ്ങളുമാണ് ഇസ്ലാമിനെ ഇന്ന് വാരിപ്പുണര്‍ന്ന് കൊണ്ടിരിക്കുന്നത്. ഇസ്ലാമിക സാമൂഹിക വ്യവസ്ഥയുടെ മാനോഹാരിത ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയണമെങ്കില്‍ വിശ്വാസികള്‍ ജീവിതം കൊണ്ട് അതിന്‍െറ സാക്ഷികളാവണം. മുല്ലപ്പൂ വിപ്ളവം അതാണ് പാഠം നല്‍കിയത്. അതില്‍ അഭിമാനിക്കാനും, ആഹ്ളാദിക്കാനും കേരളത്തിലിരുന്ന് നമുക്ക് കഴിയണമെങ്കില്‍  സങ്കുചിത ചിന്ത നാം വെടിയണം. മുസ്ലിംകള്‍ ജനങ്ങള്‍ക്ക് മാതൃകയാവും വിധം ജീവിതത്തെ മാറ്റിപ്പണിയണം -അദ്ദേഹം ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി മുന്‍ സംസ്ഥാന സമിതി അംഗം കെ.എ. ഫൈസല്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. അഫീഫ് അബ്ദുല്‍കരീം ഖിറാഅത്ത്നടത്തി. അല്‍ജാമിഅ ശാന്തപുരം ഹദീസ് ഫാക്കല്‍റ്റി ഒന്നാം റാങ്ക് ജേതാവ് ഹംസ അബ്ദുല്‍ലത്തീഫ്, വിവിധ രംഗങ്ങളില്‍ മികച്ച വിജയം നേടിയ റഫീഅ അബ്ദുല്‍ഖാദര്‍, ശംസാദ്ഖാലിദ്, ജൈസിയ ജമാന, റുക്സാന എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ എം.കെ. മുഹമ്മദലിയും, കെ.എ. ഫൈസലും കൈമാറി. ഏരിയ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് സ്വാഗതവും വൈസ് പ്രസിഡന്‍റ് കെ.പി. ആദംകുട്ടി നന്ദിയും പറഞ്ഞു.