Thursday, March 28, 2013
എ.വി.കെ. നായര്‍ റോഡ് ശോച്യാവസ്ഥ പരിഹരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
എ.വി.കെ. നായര്‍ റോഡ് ശോച്യാവസ്ഥ
പരിഹരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
പരിഹരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
തലശ്ശേരി: എ.വി.കെ. നായര്‍ റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ശോച്യാവസ്ഥ പരിഹരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിലെയുള്ള കാല്‍നടയാത്രപോലും ദുഷ്കരമായിരിക്കുകയാണ്. റോഡ് ഇന്‍റര്‍ലോക്ക് ചെയ്യാന്‍ എം.എല്‍.എ ഫണ്ട് നീക്കിവെച്ചിട്ടുണ്ടെന്ന പ്രഖ്യാപനമുണ്ടായെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല.
നിസ്സംഗത തുടരുന്ന നഗരസഭക്കെതിരെ പൊതുജനങ്ങളെയും വ്യാപാരികളെയും അണിനിരത്തി മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മണ്ഡലം പ്രസിഡന്‍റ് യു.കെ. സെയ്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി. അഷ്റഫ്, സാജിദ് കോമത്ത്, ഉസ്മാന്‍കുട്ടി പിലാക്കൂല്‍, ജയന്‍ പരമേശ്വരന്‍, കെ. ഫിറോസ്, സി.എം. മുസ്തഫ എന്നിവര്‍ സംസാരിച്ചു.

മതപ്രഭാഷണം 30ന്
മതപ്രഭാഷണം 30ന്
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ താഴെ മൗവ്വഞ്ചേരിയില്‍ മാര്‍ച്ച് 30ന് വൈകീട്ട് ഏഴിന് മതപ്രഭാഷണം നടക്കും.
‘ഇസ്ലാം ബഹുസ്വരത -മൂല്യവിചാരം’ വിഷയത്തില്‍ സഫ മസ്ജിദ് ഖത്തീബ് സി.എച്ച്. മുസ്തഫ മൗലവി പ്രഭാഷണം നടത്തും.

സമാജ്വാദി കോളനിയിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണം -പി.ഐ. നൗഷാദ്

കണ്ണൂര്‍: സമാജ്വാദി കോളനിനിവാസികളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നും കോളനിയിലെ ഭൂരഹിതരെ ‘സീറോ ലാന്‍ഡ് ലെസ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് ആവശ്യപ്പെട്ടു. ജില്ലയില്‍ സോളിഡാരിറ്റി മുന്‍കൈയെടുത്ത് നടത്തുന്ന സമരസേവന മേഖലയിലൂടെയുള്ള പര്യടനത്തിന്‍െറ ഭാഗമായി സമാജ്വാദി കോളനിയിലത്തെിയതായിരുന്നു അദ്ദേഹം. പുരുഷോത്തമന്‍, പി. മിനി, ബിന്ദു തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
സോളിഡാരിറ്റി സേവന വിഭാഗം ജില്ല ആശുപത്രിയില്‍ നവീകരിച്ച പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡിന്‍െറ സമര്‍പ്പണം സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് നിര്‍വഹിച്ചു. ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത, ആര്‍.എം.ഒ ഡോ. സന്തോഷ്, മറിയക്കുട്ടി എന്നിവര്‍ സംസാരിച്ചു. സിസ്റ്റര്‍ സുനിത നന്ദി പറഞ്ഞു. പെട്ടിപ്പാലത്തെ മാലിന്യവിരുദ്ധ സമരപ്രവര്‍ത്തകരെയും പി.ഐ. നൗഷാദ് സന്ദര്‍ശിച്ചു. സമരപ്രവര്‍ത്തകരായ കെ.പി. അബൂബക്കര്‍, അഹമ്മദ് കുന്നോത്ത് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ആദില്‍ ഷാ, ആമിര്‍ ഷാ, ഇസ്സ, ഫലാഹ്, നാസിം, നിസാം എന്നിവര്‍ പ്രസിഡന്‍റിന് ഉപഹാരം നല്‍കി. പൊതുജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസര്‍, ഫാറൂഖ് ഉസ്മാന്‍, സാദിഖ് ഉളിയില്‍, പി.എം. മുനീര്‍ ജമാല്‍, കെ.പി. ഫിര്‍ദൗസ് എന്നിവര്‍ സംസാരിച്ചു.

Subscribe to:
Posts (Atom)