Monday, March 19, 2012
പെട്ടിപ്പാലം: നഗരസഭ ആടിനെ പട്ടിയാക്കുന്നു -സോളിഡാരിറ്റി
പെട്ടിപ്പാലം: നഗരസഭ ആടിനെ
പട്ടിയാക്കുന്നു -സോളിഡാരിറ്റി
പട്ടിയാക്കുന്നു -സോളിഡാരിറ്റി
തലശ്ശേരി: പെട്ടിപ്പാലം സമരത്തെ അവഹേളിക്കുകയും ദുരാരോപണങ്ങളുന്നയിക്കുകയും ചെയ്യുന്ന നഗരസഭയുടെ നിലപാട് ആടിനെ പട്ടിയാക്കുന്ന രീതിയാണെന്ന് സോളിഡാരിറ്റി തലശ്ശേരി ഏരിയാ കമ്മിറ്റി യോഗം ആരോപിച്ചു. വര്‍ഷങ്ങളായി പെട്ടിപ്പാലത്ത് തള്ളിയ മാലിന്യത്തില്‍നിന്ന് ലഭിച്ച അവിഹിത വരുമാനം നഷ്ടപ്പെട്ടുപോകുമെന്ന ഭയത്താലാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ളവര്‍ ഉറഞ്ഞുതുള്ളുന്നത്. സമരം തുടങ്ങിയശേഷം മാലിന്യസംസ്കരണത്തിന് 23 ലക്ഷം ചെലവാക്കിയെന്ന മറുപടി അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു.
സമരക്കാര്‍ക്കെതിരെ ആരോപിക്കുന്ന ഭൂമാഫിയ ബന്ധം തെളിയിക്കാന്‍ നഗരസഭ തയാറാവണം. അഴിമതിയില്‍ ഭരണ-പ്രതിപക്ഷ ഒത്തുകളിയുടെ തികഞ്ഞ ഉദാഹരണമാണ് ഇപ്പോള്‍ തലശ്ശേരി നഗരസഭ. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സോളിഡാരിറ്റി ശക്തമായ സമരത്തിന് തയാറെടുക്കുകയാണെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്‍റ് പി.എ. സഹീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. അഷ്ഫാഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. മുഹമ്മദ് നിയാസ്, പി.പി. സക്കീര്‍ എന്നിവര്‍ സംസാരിച്ചു.

മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ളാസും
മെഡിക്കല്‍ ക്യാമ്പും
ബോധവത്കരണ ക്ളാസും
ബോധവത്കരണ ക്ളാസും
കണ്ണൂര്‍: കൗസര്‍ മെഡി കെയര്‍, പരിയാരം മെഡിക്കല്‍ കോളജ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18ന് പുല്ലൂപ്പിക്കടവിലുള്ള കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹ രോഗ ക്യാമ്പുകളും ബോധവത്കരണ ക്ളാസും നടത്തും. നിര്‍ധനരായ ആളുകള്‍ക്ക് ചികിത്സക്കും ഓപറേഷനും ഇളവുകള്‍ നല്‍കും. പങ്കെടുക്കുന്നവര്‍ 0497-2711152, 9747335195 എന്നീ നമ്പറില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം.
Subscribe to:
Posts (Atom)