ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label SOLIDARITY IRIKKUR. Show all posts
Showing posts with label SOLIDARITY IRIKKUR. Show all posts

Saturday, September 22, 2012

സോളിഡാരിറ്റി കാമ്പയിന്‍.

സോളിഡാരിറ്റി കാമ്പയിന്‍.
ഇരിക്കൂര്‍: ‘വിപ്ളവ വസന്തത്തിലെ ശലഭങ്ങളാവുക സോളിഡാരിറ്റിയില്‍ അണിചേരുക’ കാമ്പയിനിന്‍െറ ഇരിക്കൂര്‍ ഏരിയാ യോഗം സി.കെ. മുനവ്വിര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. യൂനുസ് സലിം, എന്‍.വി. ത്വാഹിറ, കെ. സലീം എന്നിവര്‍ സംസാരിച്ചു. കെ. ഫാറൂഖ് സ്വാഗതം പറഞ്ഞു.

Thursday, January 5, 2012

പ്രതിഷേധിച്ചു

പ്രതിഷേധിച്ചു
ഇരിക്കൂര്‍: ഇരിക്കൂര്‍ ബസ്സ്റ്റാന്‍ഡിലെ മാലിന്യം നിറഞ്ഞ കംഫര്‍ട്ട് സ്റ്റേഷന്‍ വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയില്‍ സോളിഡാരിറ്റി ഇരിക്കൂര്‍ യൂനിറ്റ് പ്രതിഷേധിച്ചു. യൂനിറ്റ് പ്രസിഡന്റ് കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു.
ഏരിയാസെക്രട്ടറി എന്‍.വി. ത്വാഹിര്‍, സലീം കീത്തടത്ത്, എന്‍. സാക്കിബ്, കെ. മുഹമ്മദ് ആശിഖ്, ഇസ്മാഈല്‍ എന്നിവര്‍ സംസാരിച്ചു.

Saturday, December 31, 2011

സോളിഡാരിറ്റി പ്രവര്‍ത്തനഫണ്ട് ശേഖരണം തുടങ്ങി

 സോളിഡാരിറ്റി പ്രവര്‍ത്തനഫണ്ട് ശേഖരണം എസ്.ടി.യു പ്രസിഡന്റ് ടി.സി. ഹാഷിലില്‍നിന്ന് തുക സ്വീകരിച്ച് യൂനിറ്റ് പ്രസിഡന്റ് കെ. ഫാറൂഖ് ഉദ്ഘാടനം ചെയ്യുന്നു.
സോളിഡാരിറ്റി പ്രവര്‍ത്തനഫണ്ട്
ശേഖരണം തുടങ്ങി
ഇരിക്കൂര്‍: സോളിഡാരിറ്റി പ്രവര്‍ത്തനഫണ്ട് ശേഖരണം എസ്.ടി.യു പ്രസിഡന്റ് ടി.സി. ഹാഷിലില്‍നിന്ന് തുക സ്വീകരിച്ച് യൂനിറ്റ് പ്രസിഡന്റ് കെ. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എന്‍.വി. ത്വാഹിര്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് യൂനുസ്, സലീം മാസ്റ്റര്‍, എന്‍. സാഖിബ്, ഇസ്മാഈല്‍, കെ.പി. ഹാരിസ്, എന്‍.എം. സ്വാലിഹ് എന്നിവര്‍ സംസാരിച്ചു. കെ. സലീം സ്വാഗതം പറഞ്ഞു.