Thursday, January 24, 2013
ബ്രൈറ്റ് ഇംഗ്ളീഷ് സ്കൂള്‍ സ്പോര്‍ട്സ് ദിനം
ബ്രൈറ്റ് ഇംഗ്ളീഷ് സ്കൂള്‍ സ്പോര്‍ട്സ് ദിനം
തലശ്ശേരി: ചേറ്റംകുന്ന് ബ്രൈറ്റ് ഇംഗ്ളീഷ് സ്കൂള്‍ കായികമേള തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എസ്.ഐ ബിജു ലൂക്കോസ് ഉദ്ഘാടനം ചെയ്തു.
ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് എസ്.എ. പുതിയവളപ്പില്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി. ഹുസൈന്‍ സ്വാഗതവും കായികാധ്യാപകന്‍ പ്രഭാകരന്‍ നന്ദിയും പറഞ്ഞു.
ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് എസ്.എ. പുതിയവളപ്പില്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി. ഹുസൈന്‍ സ്വാഗതവും കായികാധ്യാപകന്‍ പ്രഭാകരന്‍ നന്ദിയും പറഞ്ഞു.
സൗജന്യ നെറ്റ് പരിശീലന ക്ളാസ്
സൗജന്യ നെറ്റ് പരിശീലന ക്ളാസ്
കണ്ണൂര്‍: 2013 ജൂണില്‍ നടക്കുന്ന കോളജ് അധ്യാപക നിയമനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നെറ്റിന്‍െറ സൗജന്യ പരിശീലന ക്ളാസുകള്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളജില്‍ ഉടന്‍ ആരംഭിക്കും. യു.ജി.സിയുടെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, കോമേഴ്സ് ബിരുദാനന്തര ബിരുദധാരികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നിശ്ചിത ഫോറത്തില്‍ ജനുവരി 30നകം അപേക്ഷിക്കണം. അവസാനവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറത്തിനും വിശദ വിവരത്തിനും കോഴ്സ് കോഓഡിനേറ്ററുമായി ബന്ധപ്പെടണം. ഫോണ്‍: 9746377146.
മലര്‍വാടി വിജ്ഞാനോത്സവം
മലര്‍വാടി വിജ്ഞാനോത്സവം
ഇരിക്കൂര്‍: ഇരിക്കൂറിലും പരിസരങ്ങളിലും മലര്‍വാടി വിജ്ഞാനോത്സവം നടന്നു. പെരുവളത്തുപറമ്പ് റഹ്മാനിയ യതീംഖാന എല്‍.പി സ്കൂളില്‍ നടന്ന ക്വിസ് മത്സരത്തില്‍ വി.വി. ഫാത്തിമത്തു നഈമ ഒന്നാംസ്ഥാനവും പി.പി. അനിഷ രണ്ടാംസ്ഥാനവും നേടി. വിജയികള്‍ക്കുള്ള സമ്മാന വിതരണം സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി എന്‍.കെ. സുലൈഖ വിതരണം ചെയ്തു. വിജ്ഞാന മത്സര പരീക്ഷക്ക് അധ്യാപകരായ ആര്‍. അശ്റഫ്, കെ. സൗമിനി, സി.പി. നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
ഫൈനാര്‍ട്സ് ഡേ ഉദ്ഘാടനം
ഫൈനാര്‍ട്സ് ഡേ ഉദ്ഘാടനം
കാഞ്ഞിരോട്: നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഫൈന്‍ ആര്‍ട്സ് ഡേ പ്രഭാകരന്‍ പഴശ്ശി ഉദ്ഘാടനം ചെയ്തു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ പി. നിഹാല്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ എ. മൂസ മാസ്റ്റര്‍, സ്റ്റാഫ് അഡൈ്വസര്‍ മഹിജ, കായികാധ്യാപകന്‍ മുകുന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. സി. താരാനാഥ് സ്വാഗതവും ഫൈനാര്‍ട്സ് സെക്രട്ടറി ഡി.വി. മുഫീദ് നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)