ഐ.ഡി.ബി സ്കോളര്‍ഷിപ്
കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് (ഐ.ഡി.ബി) സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പലിശരഹിത വായ്പയായാണ് സ്കോളര്‍ഷിപ് അനുവദിക്കുക.
2010-11 അക്കാദമിക് വര്‍ഷത്തില്‍ ആദ്യ വര്‍ഷ പ്രഫഷനല്‍ ഡിഗ്രി പ്രവേശനം തേടുന്നവര്‍ക്ക് അപേക്ഷിക്കാം. മെഡിസിന്‍, എന്‍ജിനീയറിങ് (എല്ലാ വിഭാഗവും), ഹോമിയോപ്പതി, യൂനാനി, ആയുര്‍വേദം, അഗ്രികള്‍ചര്‍, ഫിഷറീസ്, ഫോറസ്ട്രി, ഫുഡ് ടെക്നോളജി, മൈക്രോ ബയോളജി, ബയോ ടെക്നോളജി, ബി.ബി.എ, എല്‍.എല്‍.ബി കോഴ്സുകള്‍ക്കാണ് സ്കോളര്‍ഷിപ് അനുവദിക്കുക. ബി.ബി.എ, എല്‍.എല്‍.ബി കോഴ്സിന് അപേക്ഷിക്കുന്നവര്‍ പ്ലസ്ടുവിന് ഇംഗ്ലീഷ് ഓപ്ഷനല്‍ വിഷയങ്ങളില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടണം. അപേക്ഷാഫോം www.metdelhi.org എന്ന വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. അപേക്ഷയും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സെപ്റ്റംബര്‍ 20നു മുമ്പ് ഇസ്ലാമിക് യൂത്ത് സെന്റര്‍, 5/3274 എ, ബാങ്ക് റോഡ്, കോഴിക്കോട് 673001, ഫോണ്‍: 0495 2765308, 9895433632 എന്ന വിലാസത്തില്‍ അയക്കണം.
സ്കോളര്‍ഷിപ് തുക കോഴ്സ് പൂര്‍ത്തിയാക്കിയശേഷം പലിശയില്ലാതെ തവണകളായി തിരിച്ചടച്ചാല്‍ മതി. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുക്കുക.
പ്ലസ്ടു, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക് അല്ലെങ്കില്‍ ബയോളജി വിഷയങ്ങളിലെ മാര്‍ക്കിന് 60 ശതമാനവും എസ്.എസ്.എല്‍.സി മാര്‍ക്കിന് 20 ശതമാനവും സാമ്പത്തിക പിന്നാക്കാവസ്ഥക്ക് 20 ശതമാനവും പരിഗണന നല്‍കിയായിരിക്കും തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 2, 3 തീയതികളില്‍ കോഴിക്കോട്ട് ഇന്റര്‍വ്യൂ നടക്കും.