ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, December 8, 2012

TEEN


മനുഷ്യാവകാശ സമ്മേളനം നാളെ


സോളിഡാരിറ്റി മനുഷ്യാവകാശ 
സമ്മേളനം നാളെ
പഴയങ്ങാടി: ലോക മനുഷ്യവകാശ ദിനത്തോടനുബന്ധിച്ച് നാളെ വൈകീട്ട് നാലു മണിക്ക് സോളിഡാരിറ്റി മാടായി ഏരിയയുടെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പഴയങ്ങാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സമ്മേളനം ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാന്‍ ഡോ.സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമ പ്രവര്‍ത്തക കെ.കെ.ഷാഹിന, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദ് വേളം, ഡോ.ഡി. സുരേന്ദ്രനാഥ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, സോളിഡാരിറ്റി മലപ്പുറം ജില്ല പ്രസിഡന്‍റ് എ.ടി. ഷറഫുദ്ദീന്‍, ഫാറൂഖ് ഉസ്മാന്‍ എന്നിവര്‍ സംബന്ധിക്കും.

കണ്‍വെന്‍ഷന്‍ ഇന്ന്

‘അസെറ്റ്’ ജില്ല കമ്മിറ്റി
രൂപവത്കരണ കണ്‍വെന്‍ഷന്‍ ഇന്ന്
കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ് (അസെറ്റ്) ജില്ലാ കമ്മിറ്റി രൂപവത്കരണ കണ്‍വെന്‍ഷന്‍ ശനിയാഴ്ച രാവിലെ 9.30ന് കാല്‍ടെക്സ് ജങ്ഷനിലെ കൗസര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകസമിതി കണ്‍വീനര്‍ സിനാജുദ്ദീന്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് 7736227647 എന്ന നമ്പറില്‍ ബന്ധപ്പെടണം.

മുഹമ്മദ് നബി സ്പെഷല്‍ പ്രകാശനം ചെയ്തു

 മുഹമ്മദ് നബി സ്പെഷല്‍
പ്രകാശനം ചെയ്തു
കോഴിക്കോട്: ഇസ്ലാം ഓണ്‍ലൈവ് വെബ്സൈറ്റിന്‍െറ മുഹമ്മദ് നബി സ്പെഷല്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ പ്രകാശനം ചെയ്തു. ഇന്ത്യയിലെ ഇസ്ലാമിക സംരംഭങ്ങള്‍ക്ക് ‘ഇസ്ലാം ഓണ്‍ലൈവ്’ ന്യൂസ് പോര്‍ട്ടലിന്‍െറ പ്രവര്‍ത്തനം മാതൃകയും അഭിമാനവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിറാ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു. ശൈഖ് മുഹമ്മദ് കാരകുന്ന്, എം.കെ മുഹമ്മദലി, പി. മുജീബ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു. ഡി ഫോര്‍ മീഡിയ ഡയറക്ടര്‍ വി.കെ. അബ്ദു സ്വാഗതവും കെ.എ. നാസര്‍ നന്ദിയും പറഞ്ഞു. www.islamonlive.in/mohammednabi