ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, September 28, 2011

DATA ENTRY OPERATOR

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍
ഒഴിവുകള്‍
കണ്ണൂര്‍: കൊച്ചി ഇടപ്പളളി ആസ്ഥാനമായ എന്‍.എസ്.എന്‍ കണ്‍സള്‍ട്ടിങ്എന്ന പ്രൈവറ്റ് ഐ.ടി സ്ഥാപനം കണ്ണൂരില്‍ 50 ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരുടെ താല്‍ക്കാലിക തസ്തികയിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ നിയമനം നടത്തുന്നു.  താല്‍പര്യമുള്ളവര്‍ ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളില്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.  ശമ്പളം 6100 രൂപ. പ്ലസ് ടു/തത്തുല്യവും ഡാറ്റാ എന്‍ട്രി ഓപറേഷനില്‍ പ്രാവീണ്യവുമുള്ള 40 വയസ്സ് കഴിയാത്ത  ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം.  
ഫോണ്‍: 0497 2700831

KANHIRODE NEWS

കൊടിമരം നശിപ്പിച്ചു
കാഞ്ഞിരോട്: കാഞ്ഞിരോട് മക്ക മസ്ജിദ് പരിസരത്ത് സ്ഥാപിച്ച എസ്.ഐ.ഒയുടെ കൊടിമരം സാമൂഹികദ്രോഹികള്‍ നശിപ്പിച്ചതായി പരാതി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.ഐ.ഒ കാഞ്ഞിരോട് ഘടകം ആവശ്യപ്പെട്ടു.

KANHIRODE NEWS

 ഗ്യാസ് സിലിണ്ടര്‍ ലഭിക്കുന്നില്ലെന്ന് പരാതി
കാഞ്ഞിരോട്: പാചകവാതക സിലിണ്ടര്‍ തുടര്‍ച്ചയായി ലഭിക്കുന്നില്ലെന്ന് പരാതി. മുന്‍കൂട്ടി ബുക് ചെയ്തിട്ടും ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസങ്ങള്‍ കഴിഞ്ഞാണത്രെ ഗ്യാസ് ലഭിക്കുന്നത്.
കാഞ്ഞിരോടുള്ള ഇന്ത്യന്‍ ഗ്യാസ് ഏജന്റായ ഹാപ്പി ഗ്യാസ് ഏജന്റിനെതിരായാണ് ഉപഭോക്താക്കളുടെ പരാതി. ഫോണ്‍ ചെയ്താല്‍ അറ്റന്‍ഡ് ചെയ്യാന്‍ പോലും ഇവിടത്തെ ജീവനക്കാര്‍ തയാറാവുന്നില്ലെന്നും പറയുന്നു. . ആവശ്യാനുസരണം ലോഡ് ലഭിക്കാത്തതാണ് വിതരണത്തിന് കാലതാമസമെന്നാണ് ഏജന്റിന്റെ വിശദീകരണം.

COORG NEWS

 
 മാലിന്യത്തില്‍ വീര്‍പ്പുമുട്ടി സിദ്ധാപുരം ടൌണ്‍
വീരാജ്പേട്ട്: സിദ്ധാപുരം ടൌണിലെ മാലിന്യ കൂമ്പാരം ദുരിതമാകുന്നു. കുടകില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന പഞ്ചായത്തുകളിലൊന്നാണ് സിദ്ധാപുരം. ടൌണിലെ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലം ഇല്ലെന്ന കാരണം പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ കൈമലര്‍ത്തുകയാണ്. ടൌണിന് സമീപത്തെ ബി.ബി.ടി.സി കമ്പനിയുടെ സ്ഥലം ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇതിനായി  ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.
ബസ്സ്റ്റാന്‍ഡ് പരിസരം, മൈസൂര്‍ റോഡ്, മടിക്കേരി റോഡ്, വീരാജ്പേട്ട^അമ്മത്തിറോഡ് എന്നിവിടങ്ങളില്‍ മാലിന്യപ്രശ്നം രൂക്ഷമാണ്. മാലിന്യനിര്‍മാര്‍ജനത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങുമെന്ന് വ്യാപാരികളും നാട്ടുകാരും അറിയിച്ചു.