ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label FRIDAY CLUB. Show all posts
Showing posts with label FRIDAY CLUB. Show all posts

Monday, March 18, 2013

നിയമം നീതിയുടെ വഴിയിലൂടെ നീങ്ങണം -ഡോ. സെബാസ്റ്റ്യന്‍ പോള്‍

 നിയമം നീതിയുടെ വഴിയിലൂടെ നീങ്ങണം -ഡോ. സെബാസ്റ്റ്യന്‍ പോള്‍
 പഴയങ്ങാടി: നിയമം നിയമത്തിന്‍െറ വഴിക്കല്ല, നീതിയുടെ വഴിക്കാണ് നീങ്ങേണ്ടതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. പഴയങ്ങാടി ഫ്രൈഡേ ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ ‘നീതി നിഷേധം ഇന്ത്യയില്‍’ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ അനുച്ഛേദം 14ല്‍ പൗരന്‍െറ അവകാശത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഇവ പാലിക്കപ്പെടുന്നില്ല. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റലിക്കാര്‍ക്ക് സ്വന്തം നാട്ടില്‍പോയി  വോട്ട് ചെയ്യാന്‍ നാല് ആഴ്ച സമയം അനുവദിച്ച കോടതി അതേ നിയമത്തിന്‍െറ ആനുകൂല്യം ഇന്ത്യന്‍ പൗരനായ മഅ്ദനിക്ക് അനുവദിക്കുകയില്ല എന്നത് നീതി നിഷേധമാണ്. നീതി നടപ്പാക്കാനുള്ള ഉപകരണമാണ് നിയമം എന്ന തിരിച്ചറിവാണ് വേണ്ടത്. 11 വര്‍ഷമായി ജീവിക്കാനുള്ള അവകാശത്തിന് നിരാഹാരം നടത്തുന്ന ഇറോം ഷര്‍മിളക്കെതിരെ ആത്മഹത്യക്ക് കേസെടുത്ത നാടാണ് ഇന്ത്യ. സ്വാതന്ത്ര്യം നേടുന്ന സമയത്ത് എ.കെ.ജിയെ ജയിലിലടച്ച ഭരണകൂട ഭീകരതയുടെ നീതി നിഷേധം  ആറ് പതിറ്റാണ്ടിന് ശേഷം മഅ്ദനിയെ ജയിലിലടച്ച് തുടരുകയാണ്.
മഹാ സാമ്രാജ്യങ്ങളെ തകര്‍ത്തെറിഞ്ഞ ജീര്‍ണത ഇന്ത്യയെയും ബാധിച്ച വര്‍ത്തമാനകാല സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സംരക്ഷിക്കാന്‍ ജനങ്ങളും മാധ്യമങ്ങളും മുന്നോട്ടു വരണം -അദ്ദേഹം പറഞ്ഞു. ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. മാടായി ഗ്രാമപഞ്ചായത്തംഗം പി.എം. ഹനീഫ് സംബന്ധിച്ചു. മഹ്മൂദ് വാടിക്കല്‍ സ്വാഗതവും ഡോ. മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.

Monday, October 29, 2012

ഈദ് സംഗമം

  ഈദ് സംഗമം
 പഴയങ്ങാടി: ബലിപെരുന്നാളിനോടനുബന്ധിച്ച് പഴയങ്ങാടി ഫ്രൈഡെ ക്ളബ് ഈദ് സംഗമം സംഘടിപ്പിച്ചു. കാസര്‍കോട് പെരിയ ഗവ. പോളി ടെക്നിക് കോളജ് ലെക്ചറര്‍ കെ.പി. പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. ഫ്രൈഡേ ക്ളബ് പ്രസിഡന്‍റ് ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. എം.പി. ഭാസ്കരന്‍ നായര്‍, ഡോ. ജാഫര്‍ പാലോട്ട്, ഡോ. ദിനേശ് ചെറുവാട്ട്, പി.എം. ഹനീഫ്, അഡ്വ. ടി.വി. ഹരീന്ദ്രന്‍, പി.വി. അബ്ദുല്ല, പി.എം. ശരീഫ്,  പി.പി. കൃഷ്ണന്‍ മാസ്റ്റര്‍, കെ.പി. ചന്ദ്രാംഗദന്‍, വി.എന്‍. ഹാരിസ്,  ടി.പി. അബ്ബാസ് ഹാജി, ഡോ. സമീര്‍ സൈനില്‍ ആബിദീന്‍ എന്നിവര്‍ സംസാരിച്ചു. മര്‍ജാന്‍ മഹ്മൂദ് പ്രാര്‍ഥന നടത്തി. മഹ്മൂദ് വാടിക്കല്‍ സ്വാഗതവും ഡോ. മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.

Thursday, October 25, 2012

മുസ്ലിം സമുദായത്തിന് അവസരങ്ങള്‍ നഷ്ടമാകുന്നു

 സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലിം സമുദായത്തിന്
അവസരങ്ങള്‍ നഷ്ടമാകുന്നു -ഡോ. ഫസല്‍ ഗഫൂര്‍

കണ്ണൂര്‍: സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലിംകള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍. ഫ്രൈഡെ ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ ‘സംവരണത്തിന്‍െറ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മെറിറ്റ് അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ക്ക് നിയമനം നല്‍കുന്നതില്‍ പി.എസ്.സിയില്‍ കാര്യമായ അട്ടിമറി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായം ശ്രദ്ധിക്കാത്ത മേഖലയാണ് സര്‍ക്കാര്‍ സര്‍വീസ്.മുസ്ലിം സമുദായത്തിനാവശ്യം ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മാത്രമല്ല. കൂടുതല്‍ എല്‍.ഡി ക്ളര്‍ക്കുമാരും യു.ഡി ക്ളര്‍ക്കുമാരുമാണ്. എല്‍.ഡി.എഫ്-യു.ഡി.എഫ് സര്‍ക്കാറുകള്‍ മാറിമാറി വന്നിട്ടും സ്പെഷല്‍ റിക്രൂട്ട്മെന്‍റിന്‍െറ അവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് യഥാര്‍ഥത്തില്‍ മുസ്ലിംകള്‍ക്ക് അര്‍ഹമായ സംവരണം ലഭിക്കുന്നില്ളെന്നും  ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.
സച്ചാര്‍ കമീഷന്‍ വന്നതിനുശേഷമാണ് മുസ്ലിംകള്‍ക്ക് സംവരണം നല്‍കുന്നതിനെക്കുറിച്ച് സി.പി.എമ്മിന് തിരിച്ചറിവുണ്ടായത്. പശ്ചിമ ബംഗാളില്‍ സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിനുശേഷമാണ് ബുദ്ധദേവ് സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
 ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.  എ.ടി. അബ്ദുല്‍ സലാം അതിഥിയെ പരിചയപ്പെടുത്തി. സി.പി. മുസ്തഫ സ്വാഗതവും എം.ആര്‍. നൗഷാദ് നന്ദിയും പറഞ്ഞു. അനീസ് കിറാഅത്ത് നടത്തി.

Saturday, October 20, 2012

FRIDAY CLUB


‘സംവരണത്തിന്‍െറ രാഷ്ട്രീയം’ പ്രഭാഷണം 22ന്

‘സംവരണത്തിന്‍െറ രാഷ്ട്രീയം’ പ്രഭാഷണം 22ന്
കണ്ണൂര്‍: ഫ്രൈഡെ കബിന്‍െറ ആഭിമുഖ്യത്തില്‍ ‘സംവരണത്തിന്‍െറ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ 22ന് വൈകീട്ട് 6.30ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ എം.ഇ.എസ് അഖിലേന്ത്യാ പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍ വിഷയമവതരിപ്പിക്കും.
സംവരണത്തിന്‍െറ പേര് പറഞ്ഞ് ആനുകൂല്യങ്ങള്‍ പരമാവധി പറ്റുന്ന ചില സാമൂദായിക സംഘടനകള്‍ സത്യം മറച്ചുവെച്ച് പുകമറ സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംവരണത്തിന്‍െറ യഥാര്‍ഥ വസ്തുത എന്താണെന്നും ആരാണ് അനര്‍ഹമായത് നേടിയെടുക്കുന്നതെന്നും തുറന്നു കാട്ടുകയാണ് പരിപാടിയുടെ ലക്ഷ്യം.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, ഡോ.പി. സലിം, കെ.പി. മഷ്ഹൂദ്, എ.ടി. അബ്ദുല്‍ സലാം, എം.ആര്‍. നൗഷാദ് എന്നിവര്‍

Saturday, July 7, 2012

ഫ്രൈഡേ ക്ളബിന്‍െറ പരിപാടി മാറ്റി

ഫ്രൈഡേ ക്ളബിന്‍െറ പരിപാടി മാറ്റി
കണ്ണൂര്‍: ഫ്രൈഡേ ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ ജൂലൈ എട്ടിന് വൈകീട്ട് 6.30ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലിയുടെ പ്രഭാഷണം മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു.

Friday, July 6, 2012

ടി. ആരിഫലി എട്ടിന് കണ്ണൂരില്‍

ടി. ആരിഫലി എട്ടിന് കണ്ണൂരില്‍
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ജൂലൈ എട്ടിന് വൈകീട്ട് 6.30ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ഫ്രൈഡേ ക്ളബ് ആഭിമുഖ്യത്തില്‍ ‘സമകാലീന പ്രശ്നങ്ങളും കേരള സമൂഹവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

Thursday, May 17, 2012

‘ഖുര്‍ആന്‍ മനുഷ്യജീവിതത്തെ സമ്പൂര്‍ണമായി മാറ്റി’

‘ഖുര്‍ആന്‍ മനുഷ്യജീവിതത്തെ
സമ്പൂര്‍ണമായി  മാറ്റി’
പഴയങ്ങാടി: മനുഷ്യജീവിതത്തെ സമ്പൂര്‍ണമായും പരിവര്‍ത്തന വിധേയമാക്കിയത് ഖുര്‍ആനാണെന്ന് ഡയലോഗ് സെന്‍റര്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്. ഫ്രൈഡേ ക്ളബ് പഴയങ്ങാടിയില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ധവിശ്വാസം, സാംസ്കാരിക ജീര്‍ണത, സാമ്പത്തിക ഉച്ചനീചത്വം തുടങ്ങി മനുഷ്യനെ വരിഞ്ഞുമുറുക്കിയ സകലമാന തിന്മകളില്‍ നിന്നും പരിവര്‍ത്തിപ്പിക്കുന്നതില്‍ ഖുര്‍ആന്‍ വഹിച്ച പങ്ക് നിസ്തുലമാണ്.  
ഒരു മനുഷ്യനെ അകാരണമായി വധിച്ചാല്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും വധിക്കുന്നതിന് തുല്യമാണെന്നാണ് ഖുര്‍ആന്‍െറ ഭാഷ്യം. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് നല്‍കുന്ന ജീവിത സൗകര്യം മൊത്തം മനുഷ്യര്‍ക്ക് നല്‍കുന്ന ജീവിത സൗകര്യത്തിനു തുല്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ജേക്കബ് ജോസഫ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി എന്നിവര്‍ സംസാരിച്ചു. ഡോ.എസ്.എല്‍.പി.ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. പ്രഫ.എ.ജമാലുദ്ദീന്‍ സ്വാഗതവും ജമാല്‍ കടന്നപ്പള്ളി നന്ദിയും പറഞ്ഞു.

Thursday, May 3, 2012

നേതാക്കള്‍ സാമുദായിക അന്തരീക്ഷം മലീമസമാക്കുന്നു -ഒ.അബ്ദുല്ല

 നേതാക്കള്‍ സാമുദായിക അന്തരീക്ഷം മലീമസമാക്കുന്നു -ഒ.അബ്ദുല്ല
പഴയങ്ങാടി: അഞ്ചാംമന്ത്രി വിവാദത്തിലൂടെ ഭരണ- പ്രതിപക്ഷ നേതാക്കള്‍ സാമുദായികവും വര്‍ഗീയവുമായ ചേരിതിരിവ് സൃഷ്ടിച്ച് അന്തരീക്ഷം മലീമസമാക്കുകയാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുല്ല അഭിപ്രായപ്പെട്ടു.
അഞ്ചാം മന്ത്രിയും സാമുദായിക സന്തുലിതത്വവും എന്ന വിഷയത്തില്‍ ഫ്രൈഡേ ക്ളബ്, പഴയങ്ങാടിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനൂപ് ജേക്കബിനെ മന്ത്രിയാക്കാന്‍ തിരക്കുകൂട്ടിയ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം അനുവദിച്ചപ്പോള്‍ ശുദ്ധ വര്‍ഗീയവാദമാണ് ഉന്നയിച്ചത്. ഇത് പിണറായി വിജയനും ഏറ്റുപിടിച്ചു. മുരളീധരന്‍ മുതല്‍ ചെന്നിത്തലവരെ ഈ  അജണ്ടയെയാണ് പ്രോല്‍സാഹിപ്പിച്ചത്.
അഞ്ചാം മന്ത്രിയെ നിയമിക്കുമ്പോഴുള്ള അധിക ചെലവിന്‍െറ പേരിലാണ് തടസ്സം ഉന്നയിച്ചതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍, ഇതിന് സാമുദായിക സന്തുലനത്തിന്‍െറ ന്യായം പറഞ്ഞ് സാമുദായിക വികാരം മുതലെടുക്കാനാണ് ഒരു വിഭാഗം ആളുകള്‍ ശ്രമിച്ചത് -അദ്ദേഹം പറഞ്ഞു. ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. മഹ്മൂദ് വാടിക്കല്‍ സ്വാഗതവും എന്‍.എം. മൂസ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Monday, April 9, 2012

പാലിയേറ്റിവ് യൂനിറ്റ് ഉദ്ഘാടനം

പാലിയേറ്റിവ് യൂനിറ്റ് ഉദ്ഘാടനം
പാനൂര്‍: പാനൂര്‍ ഫ്രൈഡേ ക്ളബിന്‍െറ ഒന്നാം വാര്‍ഷികവും ആശ്വാസ് പാലിയേറ്റിവ് യൂനിറ്റിന്‍െറ ഉദ്ഘാടനവും കൃഷിമന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിച്ചു. ഡോ. പി. മൊയ്തു അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഡി.എം.ഒ ഡോ. ആര്‍. രമേഷ് പാലിയേറ്റിവ് യൂനിറ്റ് സമര്‍പ്പിച്ചു. ബഷീര്‍ മുഹ്യുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എം. സൂപ്പി, ഡോ. മുരളീധരന്‍, സി.എച്ച്. ഇസ്മാഈല്‍ ഫാറൂഖി എന്നിവര്‍ സംസാരിച്ചു. പ്രഫ. എം. ഉസ്മാന്‍ സ്വാഗതവും എ. യൂസുഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Monday, February 13, 2012

ഫ്രൈഡേ ക്ലബ്: ഖുര്‍ആന്‍ വിശകലന സായാഹ്നം സമാപിച്ചു

 
 ഫ്രൈഡേ ക്ലബ്: 
ഖുര്‍ആന്‍ വിശകലന സായാഹ്നം സമാപിച്ചു
കണ്ണൂര്‍: നാലുദിവസമായി ഫ്രൈഡേ ക്ലബിന്റെ ആഭിമുഖ്യ്ധില്‍ കണ്ണൂരില്‍ നടന്ന ഖുര്‍ആന്‍ വിശകലന സായാഹ്നം സമാപിച്ചു. അവസാനദിനമായ ഞായറാഴ്ച ചേംബര്‍ ഹാളില്‍ വിശുദ്ധ ഖുര്‍ആനും പരലോക ജീവിതവും എന്നവിഷയ്ധില്‍ മുസ്ലിം പേഴ്സനല്‍ ലോബോര്‍ഡ് അംഗം അബ്ദുല്‍ശുക്കൂര്‍ ഖാസിമി പ്രഭാഷണം നട്ധി. പി.എ. റഷീദ് അധ്യക്ഷത വഹിച്ചു. ഫ്രൈഡേ ക്ലബ് സെക്രട്ടറി എം.ആര്‍. നൌഷാദ് നന്ദി പറഞ്ഞു. കണ്ണൂര്‍ ടൌണ്‍ സ്ക്വയറില്‍ ഒമ്പതിന് ആരംഭിച്ച പ്രഭാഷണ പരമ്പരയില്‍ ജമാഅ്ധ ഇസ്ലാമി അസി.അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, കാഞ്ഞങ്ങാട് ഹിറാ ജുമാമസ്ജിദ് ഖ്ധീബ് ശിഹാബുദ്ദീന്‍ ഇബ്നുഹംസ, തിരുവനന്തപുരം പാളയംപള്ളി ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.

'ബഹുസ്വര സമൂഹ്ധില്‍ നല്ല മനുഷ്യരാവുക'

 'ബഹുസ്വര സമൂഹ്ധില്‍ നല്ല മനുഷ്യരാവുക'
കണ്ണൂര്‍: ബഹുസ്വരതയെ ഉള്‍ക്കൊണ്ട് നല്ല മനുഷ്യരായി ജീവിക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നതെന്ന് പാളയം പള്ളി ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട പ്രസ്താവിച്ചു. വിവിധ ജാതി മതസ്ഥരും ഇസങ്ങളും വര്ധ്‍ിക്കുന്ന സമൂഹ്ധില്‍ ക്രിയാത്മക ഇടപെടലിലൂടെ നീതിക്കുവേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ഫ്രൈഡെ ക്ലബ് സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിശകലന സായാഹ്ന്ധില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ് വൈസ് പ്രസിഡന്റ് എ.ടി. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് ബാബു ആസ്വാദനം നട്ധി. ബി.കെ. ഫസല്‍ നന്ദി പറഞ്ഞു.

Friday, February 10, 2012

ISLAMIC SPEECH

ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത് ദൈവിക സന്മാര്‍ഗം -എം.ഐ. അബ്ദുല്‍ അസീസ്

 ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്  
ദൈവിക സന്മാര്‍ഗം
-എം.ഐ. അബ്ദുല്‍ അസീസ്
കണ്ണൂര്‍: എല്ലാവിധ ഭയ്ധില്‍നിന്നും ദു$ഖ്ധില്‍നിന്നുമുള്ള മോചനം ദൈവികമായ സന്മാര്‍ഗ്ധിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും അതാണ് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന മോചനമാര്‍ഗമെന്നും ജമാഅ്ധ ഇസ്ലാമി അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. കണ്ണൂര്‍ ടൌണ്‍സ്ക്വയറില്‍ ഫ്രൈഡേ ക്ലബ് സംഘടിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ വിശകലന സായാഹ്നം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരെ ഭൂമിയിലേക്ക് അയച്ച ദൈവം അവന് ഭയമില്ലാതെയും ദു$ഖമില്ലാതെയും ജീവിക്കാനുള്ള സന്മാര്‍ഗവും പ്രവാചകന്മാര്‍ മുഖേന അറിയിച്ചിട്ടുണ്ട്. ഭൂമിയില്‍ കഴിഞ്ഞുപോയ എല്ലാ ജനവിഭാഗങ്ങളിലും ദൈവ്ധിന്റെ സന്ദേശവുമായി പ്രവാചകന്മാര്‍ വന്നിട്ടുണ്ടെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഖുര്‍ആന്റെ പ്രതിപാദ്യവിഷയം തന്നെ മനുഷ്യനാണ്. പ്രവാചകന്മാര്‍ കൊണ്ടുവന്ന സന്മാര്‍ഗ്ധിന്റെയും വേദങ്ങളുടെയും അവസാന പതിപ്പാണ് ഖുര്‍ആന്‍.
പുതിയകാല്ധ് വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.  മനുഷ്യന് ദൈവ്ധാടുള്ള കടമ, മനുഷ്യര്‍ക്ക് പരസ്പരമുള്ള ഉ്ധരവാദ്ധിം, മനുഷ്യന്‍ പ്രകൃതിയോട് കാണിക്കേണ്ട കരുതല്‍ എന്നിങ്ങനെ ജീവിത്ധിന്റെ എല്ലാ മേഖലകളെയും താളഭദ്രമായി മുന്നോട്ടുകൊണ്ടുപോകാനുള്ള  നിയമനിര്‍ദേശങ്ങളാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മനസ്സുകളുടെ സംസ്കരണ്ധിലൂടെ മാത്രമേ മാറ്റം സാധ്യമാവുകയുള്ളൂവെന്നാണ് ഖുര്‍ആന്‍ ഊന്നിപറയുന്നത്. കാരണം നന്മയുടെയും തിന്മയുടെയും ഉറവിടം മനസ്സാണെന്നും അബ്ദുല്‍ അസീസ് ചൂണ്ടിക്കാട്ടി.
ഫ്രൈഡേ ക്ലബ് പ്രസിഡന്റ് അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ഡോ. ഒ.വി. ശ്രീനിവാസന്‍  പ്രസംഗിച്ചു. ഫ്രൈഡേ ക്ലബ് ജനറല്‍ സെക്രട്ടറി  സി.പി. മുസ്തഫ സ്വാഗതവും  വി.കെ. ഖാലിദ് നന്ദിയും പറഞ്ഞു.