Sunday, February 26, 2012
ചര്‍ച്ചക്ക് വിളിച്ചുവരുത്തി അപമാനിച്ചു -പൊതുജനാരോഗ്യ സമിതി
ചര്‍ച്ചക്ക് വിളിച്ചുവരുത്തി അപമാനിച്ചു -പൊതുജനാരോഗ്യ സമിതി
തലശ്ശേരി: പെട്ടിപ്പാലം വിഷയം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ കണ്ണൂരില്‍ വിളിച്ച യോഗത്തില്‍ സമരസമിതിക്കാരെ അവഹേളിക്കുംവിധം കണ്ണൂര്‍ എം.പിയും എം.എല്‍.എയും ചില രാഷ്ട്രീയക്കാരും പ്രസംഗിച്ചതില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രതിഷേധിച്ചു. ന്യൂമാഹിയിലെ രാഷ്ട്രീയ നേതാക്കളെ ചര്‍ച്ചയിലേക്ക് മനഃപൂര്‍വം ക്ഷണിച്ചില്ല. നഗരസഭയെ അനുകൂലിക്കുന്ന തലശ്ശേരിയിലെയും കണ്ണൂരിലെയും നിരവധി നേതാക്കളെയും നഗരസഭാ കൗണ്‍സിലര്‍മാരെയും പങ്കെടുപ്പിച്ചശേഷം സമരസമിതികളുടെ ഒരു പ്രതിനിധിയെ മാത്രമേ അനുവദിക്കൂവെന്ന ബന്ധപ്പെട്ടവരുടെ വാശി അവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നതാണ്. ഒന്നിലധികം സമര സമിതിക്കാര്‍ എന്തിനാണെന്ന് ചോദിച്ച എം.എല്‍.എ ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ട്ടികള്‍ക്കുള്ളിലെ വിവിധ ഗ്രൂപ്പുകളും എന്തിനാണെന്ന് മറുപടി പറയണം. ചര്‍ച്ച നടക്കാഞ്ഞതിന്‍െറ പൂര്‍ണ ഉത്തരവാദിത്തം എം.പിയും എം.എല്‍.എയുമടങ്ങുന്ന നേതാക്കള്‍ക്കാണെന്നും സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ വ്യക്തമാക്കി.
മാലിന്യ പ്രശ്നം: എം.പിയുടെ നിലപാട് ധിക്കാരപരം -സോളിഡാരിറ്റി
മാലിന്യ പ്രശ്നം: എം.പിയുടെ
നിലപാട് ധിക്കാരപരം -സോളിഡാരിറ്റി
നിലപാട് ധിക്കാരപരം -സോളിഡാരിറ്റി
കണ്ണൂര്‍: കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍നിന്ന് സമരസമിതി പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ വിസമ്മതിച്ച് ഇറങ്ങിപ്പോയ ജില്ലയിലെ ജനപ്രതിനിധികളായ കെ. സുധാകരന്‍ എം.പിയുടെയും എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയുടെയും നിലപാട് അപലപനീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് സോളിഡാരിറ്റി മാലിന്യവിരുദ്ധ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ കെ. നിയാസ് അഭിപ്രായപ്പെട്ടു.പുന്നോല്‍, ചേലോറ മാലിന്യ പ്രശ്നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുന്നതിന് മുന്നില്‍നില്‍ക്കേണ്ട ജനപ്രതിനിധികള്‍ ഭരണപക്ഷത്തിന്‍െറ വാളായി നില്‍ക്കുകയും മുന്‍വിധികളോടെ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്യുന്ന നിലപാട് അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ഗുണ്ടാസംഘങ്ങളെ നിലക്കുനിര്‍ത്തണം -ജമാഅത്തെ ഇസ്ലാമി
രാഷ്ട്രീയ ഗുണ്ടാസംഘങ്ങളെ നിലക്കുനിര്‍ത്തണം
-ജമാഅത്തെ ഇസ്ലാമി
-ജമാഅത്തെ ഇസ്ലാമി
കണ്ണൂര്‍: തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും കൊലപാതക രാഷ്ട്രീയത്തിനറുതി വരുത്താന്‍ കര്‍ശന നടപടി സ്വീകരിച്ച് സമാധാന ജീവിതം ഉറപ്പുവരുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ആവശ്യപ്പെട്ടു. അക്രമങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ സംഘടനകള്‍ തീറ്റിപ്പോറ്റുന്ന ഗുണ്ടാസംഘങ്ങളാണെന്നത് പകല്‍പോലെ സത്യമാണ്. ഇതിനെ അമര്‍ച്ച ചെയ്യാന്‍ കഴിയാത്തത് ഭരണകൂടത്തിന്‍െറ ദൗര്‍ബല്യമാണ്. ഒരു ഭാഗത്ത് സമാധാന യോഗവും മറുഭാഗത്ത് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടവും തുടരുന്നത്് അക്രമ രാഷ്ട്രീയത്തിന്‍െറ വക്താക്കള്‍ സമാധാനത്തിന് ആഗ്രഹിക്കുന്നില്ളെന്നതിന്‍െറ തെളിവാണ്.
നിസ്സാര സംഭവങ്ങളെ പെരുപ്പിച്ച് വൈകാരികമായി ജനങ്ങളെ കൊമ്പുകോര്‍പ്പിച്ച് നേതാക്കള്‍ നടത്തുന്ന സാമൂഹികദ്രോഹം പൊതുജനം തിരിച്ചറിയണം. സംഘര്‍ഷ പ്രദേശം സന്ദര്‍ശിച്ച ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, പി.ആര്‍. സെക്രട്ടറി കെ.പി. ആദംകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്ലപ്പെട്ട ശുക്കൂര്‍, ആക്രമിക്കപ്പെട്ട മോഹനന്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ചത്.

പ്രഭാഷണം സംഘടിപ്പിച്ചു
പ്രഭാഷണം സംഘടിപ്പിച്ചു
മുഴപ്പിലങ്ങാട്: ‘മുഹമ്മദ് നബി: ജീവിതവും സന്ദേശവും’ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി നടത്തുന്ന കാമ്പയിന്‍െറ ഭാഗമായി മുഴപ്പിലങ്ങാട് എം.എസ്.യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഏരിയാ ഓര്‍ഗനൈസര്‍ യു. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സി.കെ. മുനവ്വിര്‍ മുഖ്യപ്രഭാഷണം നടത്തി. എം.കെ. അബ്ദുറഹ്മാന്‍ സ്വാഗതവും കളത്തില്‍ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
പെട്ടിപ്പാലം സമരസമിതി പ്രവര്‍ത്തകര്‍ ലാലൂര്‍ സന്ദര്‍ശിച്ചു
പെട്ടിപ്പാലം സമരസമിതി പ്രവര്‍ത്തകര്‍
ലാലൂര്‍ സന്ദര്‍ശിച്ചു
ലാലൂര്‍ സന്ദര്‍ശിച്ചു
തലശ്ശേരി: പെട്ടിപ്പാലം മാലിന്യ കേന്ദ്ര ഉപരോധ സമരത്തിന് നേതൃത്വം നല്‍കുന്ന പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തൃശൂര്‍ ലാലൂര്‍ മാലിന്യവിരുദ്ധ സമരസമിതിയുടെ ഉപവാസപ്പന്തലും ട്രഞ്ചിങ് ഗ്രൗണ്ടും പ്രവര്‍ത്തനരഹിതമായ ലാലൂരിലെ മാലിന്യ സംസ്കരണ പ്ളാന്‍റും സന്ദര്‍ശിച്ചു.
ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസറിന്‍െറ നേതൃത്വത്തിലുള്ള സംഘത്തില്‍ സി.പി. അശ്റഫ്, കെ.പി. അബൂബക്കര്‍, അബ്ദുറഹിമാന്‍ കോണിച്ചേരി, ടി.എ. സജ്ജാദ്, റഹിം അച്ചാരത്ത് എന്നിവരാണുണ്ടായിരുന്നത്. കെ.വേണുവിന്‍െറ തൃശൂര്‍ കോര്‍പറേഷനു മുന്നിലെ സത്യഗ്രഹപന്തലില്‍ ലാലൂര്‍ സമരസമിതി ജനറല്‍കണ്‍വീനര്‍ ടി.കെ.വാസുവിന്‍െറ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു.
ലാലൂരില്‍ ആധുനിക സംസ്കരണ പ്ളാന്‍റ് എന്ന പേരില്‍ ആറു വര്‍ഷം മുമ്പ് തുടങ്ങിയ പ്ളാന്‍റ് കഴിഞ്ഞ നാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. ദ്രവിച്ച കുറേ ഇരുമ്പുകഷണങ്ങളും എല്ലിന്‍ കൂടുകളുമാണ് ഇന്ന് പ്ളാന്‍റില്‍ അവശേഷിക്കുന്നത്. ശുദ്ധവെള്ളം കിട്ടാക്കനിയാണ്. വല്ലപ്പോഴും കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന ടാങ്കര്‍ വെള്ളമാണ് ദേശവാസികറുടെ ഏക ആശ്രയമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
പെട്ടിപ്പാലം സമരത്തെ നഖശിഖാന്തം എതിര്‍ക്കുന്ന സി.പി.എം തൃശൂരില്‍ കോര്‍പറേഷനെതിരെ സമരരംഗത്തുണ്ട്.
ലാലൂര്‍ സത്യാഗ്രഹപന്തലില്‍ കേരളത്തിലെ വിവിധ മാലിന്യവിരുദ്ധ സമരസമിതികളുടെ ഒത്തുചേരലില്‍ പെട്ടിപ്പാലത്തെ പ്രതിനിധാനംചെയ്ത് പി.എം. അബ്ദുന്നാസിര്‍ സംസാരിച്ചു. വിളപ്പില്‍ശാല സമരനേതാവ് ബുര്‍ഹാന്‍, ഗ്രോവാസു, പി.ഐ. വാസുദേവന്‍, സി.ആര്‍. നീലകണ്ഠന്‍, റസാഖ് പാലേരി, വിവിധ സമരസമിതി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ലാലൂര്‍ സമരനേതാവ് ടി.കെ. വാസു അധ്യക്ഷത വഹിച്ചു.

ടേബിള്‍ ടോക് സംഘടിപ്പിച്ചു
ടേബിള്‍ ടോക് സംഘടിപ്പിച്ചു
വീരാജ്പേട്ട: ജമാഅത്തെ ഇസ്ലാമി വീരാജ്പേട്ട ഹല്‍ഖ ‘മുഹമ്മദ് നബി: ജീവിതവും ദര്‍ശനവും’ എന്ന വിഷയത്തില്‍ ടേബിള്‍ ടോക് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി മംഗലാപുരം വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അഭിഭാഷകന്‍ ബി.ബി. നാണയ്യ, പ്രഫ. വി. മഹാദേവ സ്വാമി, കന്നട സാഹിത്യപരിഷത്ത് താലൂക്ക് പ്രസിഡന്‍റ് രഘുനാഥ നായിക്ക്, ബി.എസ്. ദേവര്‍, ഗവ. ജൂനിയര്‍ കോളജ് പ്രിന്‍സിപ്പല്‍ കൃഷ്ണേഗൗഡ എന്നിവര്‍ സംസാരിച്ചു.
ലഹരിക്കെതിരെ എസ്.ഐ.ഒ കാമ്പയിന്‍
ലഹരിക്കെതിരെ
എസ്.ഐ.ഒ കാമ്പയിന്‍
എസ്.ഐ.ഒ കാമ്പയിന്‍
ഇരിക്കൂര്‍: എസ്.ഐ.ഒ ഇരിക്കൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ‘ലഹരിക്കെതിരെ’ കാമ്പയിന്‍ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് നഗറില്‍ ‘വഴിതെറ്റുന്ന യുവത്വം’ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. കെ. മുഹമ്മദ് ആഷിഖ് അധ്യക്ഷതവഹിച്ചു. സി. ഇസ്മായില്‍ സ്വാഗതവും കെ.ടി. കഫീല്‍ നന്ദിയും പറഞ്ഞു.
സൗജന്യ നെറ്റ് പരിശീലന ക്ളാസ്
സൗജന്യ നെറ്റ് പരിശീലന ക്ളാസ്
തളിപ്പറമ്പ്: നെറ്റിന്‍െറ സൗജന്യ പരിശീലന ക്ളാസുകളിലേക്ക് തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യു.ജി.സിയുടെ സാമ്പത്തികസഹായത്തോടെ നടക്കുന്ന കോഴ്സില്‍ ചേരാനാഗ്രഹിക്കുന്ന ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, കോമേഴ്സ് ബിരുദാനന്തര ബിരുദധാരികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം. അവസാനവര്‍ഷ ബിരുദാനന്തര ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.
എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും ക്രീമിലെയറില്‍പെടാത്ത മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും മുന്‍ഗണനയുണ്ടാകും. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും കോഴ്സ് കോഓഡിനേറ്ററുമായി ബന്ധപ്പെടണം. ഫോണ്‍: 9746377146.
എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും ക്രീമിലെയറില്‍പെടാത്ത മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും മുന്‍ഗണനയുണ്ടാകും. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും കോഴ്സ് കോഓഡിനേറ്ററുമായി ബന്ധപ്പെടണം. ഫോണ്‍: 9746377146.
ചേലോറ നിവാസികള്‍ക്ക് കുടിവെള്ള വിതരണ നിലച്ചു
ചേലോറ നിവാസികള്‍ക്ക്
കുടിവെള്ള വിതരണ നിലച്ചു
കുടിവെള്ള വിതരണ നിലച്ചു
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് നിവാസികള്‍ക്ക് കുടിവെള്ള വിതരണം നിലച്ചു. ഒരാഴ്ചയിലധികമായി ഇവിടെ കുടിവെള്ളവിതരണം നിലച്ചിട്ട്.
ട്രഞ്ചിങ് ഗ്രൗണ്ടില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നതിനാല്‍ പ്രദേശവാസികളുടെ കിണര്‍ വെള്ളത്തില്‍ മാലിന്യം കലര്‍ന്നതിനെതുടര്‍ന്ന് നഗരസഭ ഏര്‍പ്പെടുത്തിയ സംവിധാനത്തെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ഇത്് താറുമാറായതാണ് കുടിവെള്ളക്ഷാമത്തിനിടയാക്കിയത്.
പ്രദേശത്തെ 250ലധികം കുടുംബങ്ങള്‍ക്കാണ് ജലവിതരണം നടത്തിയിരുന്നത്. ശുദ്ധജലം കിട്ടാത്തതിനാല്‍ മാലിന്യം കലര്‍ന്ന വെള്ളമാണ് ചേലോറവാസികള്‍ ഉപയോഗിക്കുന്നത്.
നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ ചേലോറയില്‍ നടക്കുന്ന സമരം രണ്ടുമാസം തികയുകയാണ്. പലതവണ സമരക്കാരെ പ്രകോപനപരമായി നേരിട്ടത് വ്യാപക പ്രതിഷേധത്തിനിടയാക്കിയതിനാല്‍ ഒരാഴ്ചയിലധികമായി മാലിന്യം ചേലോറയിലത്തെുന്നില്ല.
ഇവിടെ മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കാനുള്ള ശ്രമവും പ്രാഥമികചര്‍ച്ചയലൊതുങ്ങിയിരിക്കുകയാണ്. എന്നാല്‍, ചേലോറയില്‍ മാലിന്യപ്ളാന്‍റ് സ്ഥാപിക്കാന്‍ അനുവദിക്കില്ളെന്ന നിലപാടിലാണ് പ്രദേശവാസികള്‍.
പ്ളാന്‍റിനുവേണ്ടി സര്‍വേ നടത്താനത്തെുന്ന ഉദ്യോഗസ്ഥരെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തടയുമെന്ന് ഇവര്‍ പറഞ്ഞു.
ചേലോറക്കാര്‍ക്ക് വേണ്ടത് മാലിന്യമുക്ത ഗ്രാമമാണ്. അതില്‍ കവിഞ്ഞ ഒരു ഒത്തുതീര്‍പ്പിനും സന്നദ്ധരല്ളെന്ന് സമരനേതാക്കള്‍ പറഞ്ഞു.

കുടുംബസംഗമം നടത്തി
കുടുംബസംഗമം നടത്തി
പഴയങ്ങാടി: ജമാഅത്തെ ഇസ്ലാമി മുട്ടം പ്രാദേശിക ജമാഅത്ത് സംഘടിപ്പിച്ച കുടുംബ സംഗമം ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സമീര്‍ വടുതല ‘പ്രാവചകന്‍െറ കുടുംബ ജീവിതം’ എന്ന വിഷയത്തെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രാദേശിക ജമാഅത്ത് അമീര്‍ അബ്ദുല്‍ അസീസ് പുതിയങ്ങാടി അധ്യക്ഷത വഹിച്ചു. എസ്.എ.പി. അബ്ദുല്‍ സലാം സ്വാഗതവും എസ്.വി.പി. ജലീല്‍ നന്ദിയും പറഞ്ഞു.
മായന്‍മുക്കില്‍ ലീഗ് -എസ്.ഡി.പി.ഐ സംഘര്‍ഷം
മായന്‍മുക്കില്‍ ലീഗ്
-എസ്.ഡി.പി.ഐ സംഘര്‍ഷം
-എസ്.ഡി.പി.ഐ സംഘര്‍ഷം
കാഞ്ഞിരോട്: മായന്‍മുക്കില്‍ ലീഗ്-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് മുണ്ടേരി പഞ്ചായത്ത് മെംബറും യൂത്ത്ലീഗ് നേതാവുമായ പി.സി. നൗഷാദ്, പി.കെ.റയീസ്, എം. ആശിഖ്് എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലും ലീഗ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ മുസ്തഫ, റാസിഖ് എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മായന്‍മുക്കില്‍ ലീഗ് നിയന്ത്രണത്തിലുള്ള സി.എച്ച്. സെന്‍ററിലെ ഉപകരണങ്ങളും ടെലിവിഷനും പൂര്‍ണമായും നശിപ്പിക്കപ്പെട്ട നിലയിലാണ്.
ചൊവ്വാഴ്ച രാവിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മായന്‍മുക്കില്‍ സ്ഥാപിച്ച പതാക നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വൈകുന്നേരത്തോടെയാണ് അക്രമം അരങ്ങേറിയത്. പതാക നശിപ്പിച്ചതുമായി ലീഗിന് ബന്ധമില്ളെന്നും സമാധാനം തകര്‍ക്കാനുള്ള എസ്.ഡി.പി.ഐയുടെ ഗുഢനീക്കമാണിതെന്നും യൂത്ത്ലീഗ് മായന്‍മുക്ക് ശാഖ അറിയിച്ചു. എന്നാല്‍, എസ്.ഡി.പി.ഐ പതാകകളും പ്രചാരണ ബോര്‍ഡുകളും നിരന്തരം നശിപ്പിക്കപ്പെടുന്നത് അന്വേഷിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ലീഗ് ഓഫിസില്‍ തമ്പടിച്ചവര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് എസ്.ഡി.പി.ഐ അറിയിച്ചു. നൗഷാദ്, ആശിഖ്, റയീസ് തുടങ്ങിയവര്‍ക്കെതിരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ പരാതിപ്രകാരവും ഷഫീഖ്, ഫയദ്, റാസിഖ്, മുസ്തഫ തുടങ്ങിയവര്‍ക്കെതിരെ ലീഗ് പ്രവര്‍ത്തകരുടെ പരാതി പ്രകാരവും പൊലീസ് കേസെടുത്തു.

ജില്ലയെ കുരുതിക്കളമാക്കരുത് -ജമാഅത്തെ ഇസ്ലാമി
ജില്ലയെ കുരുതിക്കളമാക്കരുത്
-ജമാഅത്തെ ഇസ്ലാമി
-ജമാഅത്തെ ഇസ്ലാമി
കണ്ണൂര്‍: മനുഷ്യജീവനും സ്വത്തിനും നേരെ നടക്കുന്ന കൈയേറ്റങ്ങളും കൊലപാതകങ്ങളും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ളെന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് പറഞ്ഞു. സംയമനം പാലിക്കാനും അണികളെ നിയന്ത്രിക്കാനും ശ്രമിക്കേണ്ട രാഷ്ട്രീയ നേതൃത്വങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അപലപനീയമാണ്.
സമാധാനം നിലനിര്‍ത്താന്‍ വേണ്ടി അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ തയാറാവണം. കുറ്റവാളികളെ രാഷ്ട്രീയം നോക്കാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അക്രമം അമര്‍ച്ച ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സി.കെ.എ. ജബ്ബാര്‍, കെ.എല്‍. ഖാലിദ്, കളത്തില്‍ ബഷീര്‍, കെ.എം. മഖ്ബൂല്‍ എന്നിവര്‍ സംസാരിച്ചു.

Subscribe to:
Posts (Atom)