ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 21, 2011

POLY TECHNIC

 
പോളിടെക്നിക് എക്സ്റ്റന്‍ഷന്‍
 സെന്ററുകള്‍ക്ക് അപേക്ഷിക്കാം
കണ്ണൂര്‍: കണ്ണൂര്‍ ഗവ. പോളിടെക്നിക് കോളജിലെ കമ്യൂണിറ്റി ഡെവലപ്മെന്റ് വിഭാഗത്തിനു കീഴില്‍ വിവിധ തൊഴില്‍ പരിശീലനങ്ങളും മറ്റ് അനുബന്ധ പ്രവൃത്തികളും ഏറ്റെടുത്തു നടത്തുന്നതിനായി എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത വായനശാലകള്‍, ക്ലബുകള്‍ തുടങ്ങിയവക്ക് അപേക്ഷിക്കാം. ആവശ്യമായ കെട്ടിടം, ഫര്‍ണിച്ചര്‍ തുടങ്ങിയവ അപേക്ഷകര്‍ ഒരുക്കണം. പരിശീലനം സംബന്ധിച്ച മറ്റു കാര്യങ്ങള്‍ പോളിടെക്നിക് വഹിക്കും.
വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് ഒന്നിന് വൈകീട്ട് മൂന്നിനു മുമ്പ് നേരിട്ടോ തപാല്‍ വഴിയോ പ്രിന്‍സിപ്പല്‍, ഗവ. പോളിടെക്നിക് കോളജ്, തോട്ടട എന്ന വിലാസത്തില്‍ ലഭിക്കണം. കോഴ്സുകള്‍, സെന്ററുകള്‍ എന്നിവ അനുവദിക്കുന്നത് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്ക് വിധേയമായായിരിക്കും.
 ADDRESS:
Govt. POLYTECHNIC COLLEGE, Thottada
Kannur District, Kerala
Phone Nos: Office - 0497 2835106
Principal - 0497 2836310
CEC - 0497 2835600
21-02-2011

S.I.O. Kannur

 
കണ്ണൂരില്‍ എസ്.ഐ.ഒ ജില്ലാ നേതൃസംഗമത്തില്‍ സംസ്ഥാന സമിതിയംഗം ജലീല്‍ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
എസ്.ഐ.ഒ ജില്ലാ  നേതൃസംഗമം
കണ്ണൂര്‍: കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന വിദ്യാര്‍ഥിസമൂഹം കേരളത്തിന്റെ കാമ്പസുകളില്‍ ഉയര്‍ന്നുവരണമെന്ന് എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ജലീല്‍ പൂക്കോട്ടൂര്‍ പറഞ്ഞു. കണ്ണൂരില്‍ എസ്.ഐ.ഒ ജില്ലാ നേതൃസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ. മഹറൂഫ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ സെക്രട്ടറി റാഷിദ് തലശേãരി സ്വാഗതവും ജോ. സെക്രട്ടറി യൂനുസ് സലീം നന്ദിയും പറഞ്ഞു.
20-02-2011