ദലിതനെ വി.സിയാക്കണം -സോളിഡാരിറ്റി
കോഴിക്കോട്: ദലിത് ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെട്ടതും കേരള യൂനിവേഴ്സിറ്റി സംവരണ അട്ടിമറി വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ യൂത്ത് ലീഗ് ഉന്നയിച്ചതുമായ ഒരു വി.സി പദവി ദലിത് സമുദായത്തില്‍ നിന്നൊരാള്‍ക്ക് നല്‍കണമെന്ന ആവശ്യം നടപ്പിലാക്കാന്‍ മുസ്ലിംലീഗുകാരനായ വിദ്യാഭ്യാസമന്ത്രി സന്നദ്ധമാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ ആവശ്യപ്പെട്ടു.
അതിനാവശ്യമായ രാഷ്ട്രീയ തീരുമാനമെടുക്കാന്‍ മുസ്ലിംലീഗ് സന്നദ്ധമാകണം. അല്ളെങ്കില്‍, വിദ്യാഭ്യാസ വകുപ്പിലെ സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കാനുള്ള പ്രസ്താവന ഗിമ്മിക് മാത്രമാണിതെന്ന് മനസ്സിലാക്കേണ്ടിവരുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.