ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, July 9, 2011

SOLIDARITY KANNUR

 നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്  ഇരകളുടെ സംഗമം
കണ്ണൂര്‍: നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പിനിരയായവരുടെ സംഗമം സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അറിയിച്ചു. ജില്ലയില്‍ നാനോ എക്സല്‍ പോലുള്ള നിരവധി മാര്‍ക്കറ്റിങ് കമ്പനികളുടെ തട്ടിപ്പിനിരയായ ആളുകള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ വിവരിക്കാന്‍ ഈമാസം അവസാനം സംഗമം സംഘടിപ്പിക്കും.  
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9895978400, 9947738487 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മീഡിയ കണ്‍വീനര്‍ അറിയിച്ചു.

KAOSER KANNUR

 കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പാഠശാലയില്‍നിന്ന് വിജയം നേടിയ അന്തേവാസികളെ  കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍  അനുമോദിക്കുന്ന ചടങ്ങില്‍ സി. ദാവൂദ് മുഖ്യപ്രഭാഷണം നടത്തുന്നു. വെല്‍ഫെയര്‍ ഓഫിസര്‍ കെ.വി. മുകേഷ്, ജയില്‍സൂപ്രണ്ട് ശിവദാസ് കെ. തൈപ്പറമ്പില്‍, കെ.എല്‍. ഖാലിദ്, വി.കെ. ഖാലിദ് എന്നിവര്‍ സമീപം
ജയിലിലെ പഠിതാക്കളെ
അനുമോദിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പാഠശാലയില്‍ നിന്ന് വിജയം നേടിയ അന്തേവാസികളെ  കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ഇവര്‍ക്കുള്ള പഠനോപകരണങ്ങള്‍ കൌസര്‍ ചാരിറ്റബിള്‍  ട്രസ്റ്റ് ഭാരവാഹികള്‍  വിതരണം ചെയ്തു.
ജയില്‍ സൂപ്രണ്ട് ശിവദാസ് കെ. തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സി. ദാവൂദ് മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ്  സെക്രട്ടറി കെ.എല്‍. ഖാലിദ്, മെഡിക്കല്‍  ഓഫിസര്‍ ഋഷികേശ്, അസി. ജയിലര്‍ കെ.വേണു, കൌസര്‍ ട്രസ്റ്റ് ജനറല്‍ മാനേജര്‍ വി.കെ. ഖാലിദ്, അധ്യാപകന്‍ പി.വി. രമേശ്,  വെല്‍ഫെയര്‍ ഓഫിസര്‍  ടി. രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ ഓഫിസര്‍ കെ.വി. മുകേഷ് സ്വാഗതവും  അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.

FLEX

ഫ്ലക്സ് ബോര്‍ഡ്
നിര്‍മാണത്തില്‍
സൌജന്യപരിശീലനം
കണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നബാര്‍ഡിന്റെ സഹായത്തോടെ ഫ്ലക്സ് ബോര്‍ഡ് നിര്‍മാണം ആന്‍ഡ് ലാമിനേഷനില്‍ സൌജന്യ പരിശീലനം നല്‍കുന്നു. ജൂലൈ അവസാനവാരം ആരംഭിക്കുന്ന 10 ദിവസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയില്‍ ഭക്ഷണവും സൌജന്യ താമസവും ലഭിക്കും.
താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി എന്നിവിടങ്ങളിലെ 18നും 45നുമിടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്സ്, വിലാസം, ഫോണ്‍, കമ്പ്യൂട്ടര്‍ ഫോട്ടോഷോപ്പിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൌണ്ട്, പി.ഒ കാഞ്ഞിരങ്ങാട്, 670 142 എന്ന വിലാസത്തില്‍ ജൂലൈ 16നുമുമ്പ് അപേക്ഷിക്കണം. ഫോണ്‍: 04602^226573, 227869.

SOLIDARITY THALASSERY

ട്രാഫിക് പരിഷ്കാരം നടപ്പാക്കണം
-സോളിഡാരിറ്റി
തലശേãരി: തലശേãരി പുതിയ ബസ്സ്റ്റാന്‍ഡ് ട്രാഫിക് സംവിധാനം പരിഷ്കരിക്കുന്നതിനായി കമ്മിറ്റി രൂപവത്കരിക്കുകയും പഠനം നടത്തുകയും ചെയ്തിട്ടും പരിഷ്കാരങ്ങള്‍ നടപ്പാക്കാത്തതില്‍ സോളിഡാരിറ്റി ഏരിയാ സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധിച്ചു. സംഭവത്തില്‍ നിസ്സംഗ നിലപാട് തുടര്‍ന്നാല്‍ ബസ്സ്റ്റാന്‍ഡ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. ഏരിയാ പ്രസിഡന്റ് പി.എ. സഹീദ് അധ്യക്ഷത വഹിച്ചു. എ.പി. അജ്മല്‍, സാജിദ് കോമത്ത് എന്നിവര്‍ സംസാരിച്ചു.

JIH KUNHIPALLY

 ജമാഅത്തെ ഇസ്ലാമി കുഞ്ഞിപ്പള്ളി യൂനിറ്റ് കുഞ്ഞിപ്പള്ളി ഗവ. വെല്‍ഫെയര്‍ എല്‍.പി സ്കൂളിന് നല്‍കുന്ന ഉച്ചക്കഞ്ഞിപാത്രങ്ങളുടെ വിതരണം കെ.വി. അശ്റഫ് പ്രധാനാധ്യാപിക എസ്. തങ്കമണിക്ക് കൈമാറി നിര്‍വഹിക്കുന്നു
സ്കൂളിന് പാത്രങ്ങള്‍ നല്‍കി
കക്കാട്: ജമാഅത്തെ ഇസ്ലാമി കുഞ്ഞിപ്പള്ളി യൂനിറ്റിന്റെ നേതൃത്വത്തില്‍ കുഞ്ഞിപ്പള്ളി ഗവ. വെല്‍ഫെയര്‍ എല്‍.പി സ്കൂളിന് ഉച്ചക്കഞ്ഞിക്കുള്ള പാത്രങ്ങള്‍ വിതരണം ചെയ്തു. സ്കൂളില്‍ നടന്ന ചടങ്ങില്‍ കെ.വി. അശ്റഫ് പ്രധാനാധ്യാപിക എസ്. തങ്കമണിക്ക് പാത്രങ്ങള്‍ കൈമാറി. ബി.ഹസന്‍, എം. മധുസൂദനന്‍ മാസ്റ്റര്‍, എം.കെ. മുഹമ്മദ്കുഞ്ഞി, ആര്‍. അഹമ്മദ് നഹീര്‍ എന്നിവര്‍ സംസാരിച്ചു. സി.പി. മുസ്തഫ സ്വാഗതവും എന്‍. ഇന്ദിര നന്ദിയും പറഞ്ഞു.

SIO KANNUR

എസ്.ഐ.ഒ മെംബര്‍ഷിപ് വിതരണോദ്ഘാടനം
തലശേãരി: എസ്.ഐ.ഒ കാമ്പസ് മെംബര്‍ഷിപ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തലശേãരി ഗവ. ബ്രണ്ണന്‍ കോളജില്‍ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം നിര്‍വഹിച്ചു. അഫ്സല്‍ അഴിയൂര്‍ അധ്യക്ഷത വഹിച്ചു. ബി.സി. റിവിന്‍ജാസ്, ജവാദ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥിനി നിഹാല മെംബര്‍ഷിപ് ഏറ്റുവാങ്ങി. പ്ലാസ്റ്റിക് വിമുക്ത കാമ്പസ് എന്ന മുദ്രാവാക്യമുയര്‍ത്തി ശുചീകരണ പരിപാടികള്‍ക്കും തുടക്കംകുറിച്ചു.

JOB SITES

Jobs Web Site :

www.bayt.com
www.clickjobs.com
www.gulfjobs.com
www.naukri.com
www.gulfjobseekers.com
www.gulfjobbank.com
www.jobfair.com
www.kbsconsultants.com
www.alfalakjobs.com
www.timesjobs.com
www.ggheewala.com
http://www.mihnati.com
http://my.monstergulf.com
www.monster.com
www.expatriates.com
www.arabnews.com
www.gulfnews.com
www.saudioger.com
www.jobs.com
www.anjeer.com
http://www.scribd.com/doc/16349069/Saudi-Arabia-companies-contact-details
http://gulfpost.blogspot.com
www.datanetjob.com
http://www.pearlmind.com
http://www.cisco.com
www.jobraj.com
Latest Jobs on 123oye.com
http://gulfpost.blogspot.com
www.seekersi.com
http://www.abc-directories.com
https://alkhorayefhr.com/eng/
http://www.exxonmobil.com/Corporate/careers.aspx
http://www.alfransi.com.sa/en
www.prosyndicate.net
http://www.careermidway.com/jobs/Saudi-Arabia/page1
www.adoos.com
www.trehanconsultants.com
www.ericcson.com
www.Top-Consultant.com
www.bombjammer.com
www.idojobforyou.com
www.careersinmena.com
www.jobsinajiffy.com
www.shine.com
www.zumbeel.com
www.motorola.com
www.skillsconverged.com
www.jobslive.com
www.hp.com
www.jobmarkets.com
www.jobstreet.com
www.execunet.com
www.executivesearch.com